പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിലെ “പൂതം വരുന്നടി” വീഡിയോ സോങ്ങ്..

മലയാളത്തിലെ ശ്രദ്ധേയ സംവിധായകൻ വിനയന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് പ്രദർശനത്തിന് എത്തുകയാണ്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചരിത്ര ചിത്രം സെപ്റ്റംബർ എട്ടിന് ഓണം റിലീസായാണ് എത്തുന്നത് . യുവ താരം സിജു വിൽസൺ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. നേരത്തെ തന്നെ പുറത്തുവന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസർ, മേക്കിങ് വീഡിയോ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തു വിട്ടിരിക്കുകയാണ്.

പൂതം വരുന്നെടീ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. എം ജയചന്ദ്രനാണ് ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. സയനോര ഫിലിപ്പ് ആലപിച്ച ഈ ഗാനത്തിന റഫീഖ് അഹമ്മദ് ആണ് വരികൾ രചിച്ചത്. ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആരാധന മൂർത്തിക്കു മുന്നിൽ നൃത്തം വെക്കുന്ന നായികയാണ് . മനോഹരമായ ദൃശ്യങ്ങളും മേക്കിങ്ങും ഈ ഗാനത്തിന്റെ നിലവാരം കൂട്ടുന്നുണ്ട്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ഗോകുലം ഗോപാലനാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിൽ സുരേഷ് കൃഷ്ണ, ചെമ്പൻ വിനോദ്, അനൂപ് മേനോൻ, സുദേവ് നായർ, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, ദീപ്തി സതി, പൂനം ബജ്വ, ഗോകുലം ഗോപാലൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ഷാജി കുമാർ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതമൊരുക്കിയത് . ആറാട്ടുപുഴ വേലായുധ പണിക്കരെന്ന നവോത്ഥാന നായകനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ സിജുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വമ്പൻ മേക്കോവർ നടത്തിയ സിജു എത്തുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് കിടിലൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ്. ഈ ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ് .

Scroll to Top