ആരാധകർ കാത്തിരുന്ന വിക്രം വേദ ഹിന്ദി റീമേക്ക്..! ടീസർ കാണാം..

Posted by

തെന്നിന്ത്യയിൽ വലിയ ട്രെൻഡായി മാറിയ തമിഴ് ചിത്രമായിരുന്നു നവാഗത സംവിധായകരായ പുഷ്കർ- ഗായത്രി ടീം ഒരുക്കിയ വിക്രം വേദ. പ്രശസ്ത തമിഴ് താരങ്ങളായ മാധവൻ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത ഈ ചിത്രം അഞ്ചു വർഷം മുൻപാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പ്രദർശനത്തിന് എത്തുകയാണ്. തമിഴ് ചിത്രം ഒരുക്കിയ സംവിധായകരായ പുഷ്കർ- ഗായത്രി ടീം തന്നെയാണ് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കും ഒരുക്കുന്നത്. ഹിന്ദി പതിപ്പിൽ ടൈറ്റിൽ വേഷങ്ങൾ ചെയ്യുന്നത് ബോളിവുഡ് സൂപ്പർ താരങ്ങളായ ഹൃതിക് റോഷൻ, സെയ്ഫ് അലി ഖാൻ എന്നിവരാണ്.

സോഷ്യൽ മീഡിയയിൽ ഈ ഹിന്ദി റീമേക്കിന്റെ കാരക്ടർ പോസ്റ്ററുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു . ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോഴിതാ പുറത്തു വന്നിരിക്കുകയാണ്. ഈ ടീസർ കാണുമ്പോൾ പരാജയങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന ബോളിവുഡിന് പുതുജീവൻ നല്കാൻ ഈ ചിത്രത്തിന് കഴിയുമെന്ന സൂചനയാണ് ലഭിക്കുന്നത്.

സെയ്ഫ് അലി ഖാൻ വിക്രം എന്ന പോലീസ് ഓഫീസറുടെ റോളിലും ഹൃത്വിക് റോഷൻ വേദ എന്ന ഗ്യാങ്സ്റ്റർ ആയുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. രാധിക ആപ്തെയാണ് ഈ ചിത്രത്തിൽ നായിക വേഷം ചെയ്യുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് ഭൂഷൺ കുമാറിന്റെ ടി സീരിസ്, ഫ്രൈഡേ ഫിലിം വർക്സ്, റിലയൻസ് എന്റെർറ്റൈന്മെന്റ്സ്, എസ് ശശികാന്തിന്റെ വൈ നോട് സ്റ്റുഡിയോസ് എന്നിവ സംയുക്തമായി ചേർന്നാണ്. രോഹിത് സറഫ്, ശരിബ് ഹാഷ്മി, യോഗിത ബിഹാനി, സത്യദേവ് മിശ്ര എന്നിവരും ഈ ചിത്രത്തിൽ മറ്റു നിർണ്ണായക വേഷങ്ങൾക്ക് ജീവൻ പകരുന്നു. ഈ ചിത്രം ഒരുക്കിയിരിക്കുന്നത് ഒരു പക്കാ ആക്ഷൻ ത്രില്ലറായാണ് . സെപ്റ്റംബർ മുപ്പതിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്.

Categories