തിരിച്ച് വരവിനൊരുങ്ങി ഭാവന..! പോരാട്ടത്തിൽ പങ്കുചേരാൻ ആഹ്വാനവും..! ദി സർവൈവൽ ടീസർ കാണാം..

Posted by

തന്റെ അഭിനയ മികവ് കൊണ്ടും കഴിവ് കൊണ്ടും മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഭാവന. 2002 മുൽക്കാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത്. സഹനടിയായി അഭിനയജീവിതം ആരംഭിച്ച താരം ഇന്ന് മലയാളത്തിന് പുറമേ തമിഴ് ,തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലേയും ശ്രദ്ധേയനായികയായി മാറിയിരിക്കുകയാണ്. 2018 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിന് ശേഷം മലയാള സിനിമ രംഗത്ത് നിന്ന് വിട്ടു നിന്നിരിക്കുകയായിരുന്നു താരം. എന്നാൽ കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ താരം സജീവമായിരുന്നു.

ഇപ്പോൾ മലയാള സിനിമ രംഗത്തേക്ക് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി . ഒരു ഹ്രസ്വ ചിത്രത്തിലൂടെയാണ് താരം തന്റെ വരവ് അറിയിക്കുന്നത്. “ദ സർവൈവൽ ” എന്നാണ് ചിത്രത്തിന്റെ പേര് . ചിത്രത്തിന്റെ സംവിധായകൻ മാധ്യമ പ്രവർത്തകനായ എസ്.എൻ രജീഷ് ആണ്. മൈക്രോ ചെക്ക് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഈ ടീസറിൽ ആഹ്വാനം ചെയ്യുന്നത് അസമത്വത്തിനെതിരെയുള്ള പോരാട്ടം ; തിരിച്ചു വരവിനായുള്ള ഈ പോരാട്ടത്തിൽ എനിക്കൊപ്പം നിങ്ങളും പങ്കുചേരു എന്നതാണ്. ഈ ടീസറിൻ പഞ്ച് ചെയ്യുന്ന ഭാവനയെയാണ് കാണാൻ സാധിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ ടീസർ വയറലായി മാറുകയാണ്.

Categories