പ്രേക്ഷക ശ്രദ്ധ നേടി റിതിക സിങിൻ്റെ തമിൾ മ്യുസികൽ ആൽബം..!

സോഷ്യൽ മീഡിയയിൽ വൈറലായി ഡേയ് എന്ന തമിഴ് മ്യൂസിക് ആൽബത്തിലെ ഗാനം . ഗ്ലാമർ പ്രദർശനവുമായി എത്തിയ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് നടി റിതിക സിങ് ആണ് . ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ നടിയാണ് റിതിക . 2016 മുതലാണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത്.

സതീഷ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന മ്യൂസിക് ആൽബമാണ് ഡേയ് . ഇൻബരാജ് രാജേന്ദ്രൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. അനുഗ്രഹ റാഫി ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഗാനത്തിന്റെ ഹൈലൈറ്റ് ഗ്ലാമറസ് വേഷത്തിൽ എത്തി ത്രസിപ്പിക്കുന്ന നൃത്ത ചുവടുകൾ വയ്ക്കുന്ന നടി റിതിക സിങ് തന്നെയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. നടി റിതികയെ പ്രശംസിക്കുന്നതോടൊപ്പം ഈ ഗാനത്തിന്റെ വരികളെയും മ്യൂസിക്കിനേയും പ്രേക്ഷകർ അഭിനന്ദിച്ചിട്ടുണ്ട്.

ഹ്യൂ ബോക്സ് സ്റ്റുഡിയോസ് , ഹംസിനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ പുറത്തിറങ്ങിയ ഈ മ്യൂസിക് ആൽബം നിർമ്മിക്കുന്നത് ബാലാജി എസ് , വിവേക് രവിചന്ദ്രൻ എന്നിവർ ചേർന്നാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ആർ.സി പ്രണവ് ആണ്.

Scroll to Top