വിജയ് സേതുപതി- നയൻതാര ഒന്നിച്ച വാക്കുലെ രണ്ട് കാതൽ..!വീഡിയോ സോങ്ങ് കാണാം..

ഒരു ത്രികോണ പ്രണയ കഥ പറഞ്ഞ തമിഴ് ചിത്രമാണ് കാത്ത് വാക്കുലെ രണ്ട് കാതൽ. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് സേതുപതിയാണ് കേന്ദ്ര കഥാപാത്രമായി എത്തിയത്. ചിത്രത്തിൽ താരത്തിന്റെ നായികമാരായി എത്തിയത് തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻ താരയും താരറാണി സാമന്ത റൂത്ത് പ്രഭുവുമാണ് . ചിത്രത്തിൽ റാംബോ എന്ന കഥാപാത്രമായി വിജയ് സേതുപതിയും കൺമണി , ഖദീജ എന്ന കഥാപാത്രങ്ങളായി നയൻ താരയും സാമന്തയും എത്തുന്നു. ഇവർ മൂവർക്കും ഇടയിൽ നടക്കുന്ന പ്രണയ കഥയാണ് ചിത്രം തുറന്നുകാട്ടുന്നത്.

ഏപ്രിൽ 28 ന് ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. എന്നാൽ ചിത്രത്തിലെ ഗാനങ്ങൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ നാൻ പിഴൈ എന്ന എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തുവിടിരിക്കുന്നത് .

മനോഹരമായ ഒരു റൊമാന്റിക് ഗാനമാണ് നാൻ പിഴൈ. ഗാന രംഗത്തിൽ വിജയ് സേതുപതി – നയൻതാര താരജോഡികൾക്കിടയിലെ പ്രണയമാണ് കാണാൻ സാധിക്കുന്നത് . സംവിധായകൻ വിഘ്നേഷ് ശിവൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് രവി ജി , സാഷ തിരുപതി എന്നിവർ ചേർന്നാണ്. ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ലളിത് കുമാർ നിർമ്മാണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്.

Scroll to Top