ആക്ഷൻ മാത്രമല്ല.. കോമഡിലും ശ്രദ്ധ നേടി വരയൻ..! വീഡിയോ കാണാം..

Posted by

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ സിജു വില്‍സണ്‍ നായകനായി എത്തിയ വരയന്‍ എന്ന ചിത്രം മെയ് 20 നാണ് തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തിയത്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രം ഇപ്പോൾ മികച്ച വിജയത്തിലേക്കാണ് മുന്നേറുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഈ ചിത്രം നമ്മളോട് പറയുന്നത് കലിപ്പക്കര എന്ന ഗുണ്ടകളുടെയും ക്രിമിനലുകളുടെയും കേന്ദ്രമായ സ്ഥലത്തേക്ക് ഒരു കപ്പുച്ചിന്‍ വൈദികന്‍ എത്തുന്നതും അദ്ദേഹം വരുന്നതോടെ പിന്നീട് ആ നാട്ടില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെയും കഥയാണ് .

ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുള്ളത് സിജു വിത്സൺ അവതരിപ്പിച്ച നായക കഥാപാത്രമായ എബി കപ്പൂച്ചിൻ എന്ന വൈദികന്റെ അതി ഗംഭീര പ്രകടനമാണ് . സിജു വില്‍സണ്‍ ആദ്യമായി നായകനായി എത്തിയത് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ ആണ് . ഈ ചിത്രത്തിൽ സിജു ചെയ്തത് ഒരു കോമഡി നായക കഥാപാത്രത്തെയാണ്. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ വരയനിൽ പക്കാ ഹീറോയിസമാണ് സിജു പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ചിരിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് ആക്ഷൻ സീനുകളും നിറഞ്ഞ ഈ ചിത്രത്തിൽ സിജു അതി ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവച്ചത് .


എബി കപ്പൂച്ചിൻ എന്ന വൈദികൻ പള്ളിയില്‍ പ്രസംഗിച്ചും വിശ്വാസികളെ ഉപദേശിച്ചും നടക്കുന്ന പതിവ് അച്ചൻമാരിൽ നിന്നും ഏറെ വ്യത്യസ്തനാണ്. ഒരു കോമഡി താരം ആകാൻ മാത്രമല്ല ഒരു പക്കാ മാസ് ഹീറോയാകാനും തനിക്ക് സാധിക്കുമെന്ന് വരയനിലൂടെ സിജു വില്‍സണ്‍ എന്ന നടൻ തെളിയിച്ചു. ഈ ചിത്രത്തിന്റെ അത്യുജ്ജ്വല വിജയത്തിലൂടെ സിജു വിൽസൺ എന്ന നായക നടന്റെ താരമൂല്യവും ഉയർന്നു കഴിഞ്ഞു. ഡാനി കപ്പുചിൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് .

സത്യം സിനിമാസിന്റെ ബാനറിൽ ഒരിങ്ങിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രേമചന്ദ്രൻ എ.ജിയാണ്. സിജുവിനെ കൂടാതെ മണിയൻപിള്ള രാജു,ജോയ് മാത്യു, വിജയരാഘവൻ ,അരിസ്റ്റോ സുരേഷ്, ജൂഡ് ആന്തണി ജോസഫ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലിയോണ ലിഷോയ് ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്.

Categories