പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഹൃദയത്തിലെ മനസ്സേ ഫുൾ വീഡിയൊ സോങ്ങ് കാണാം..

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ജനുവരി 21 ന് പുറത്തിറങ്ങിയ “ഹൃദയം “. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് നടൻ വിനീത് ശ്രീനീവാസൻ ആണ്. ഈ ചിത്രത്തിൽ നായികമാരായി എത്തിയത് കല്യാണി പ്രിയദർശൻ , ദർശന രാജേന്ദൻ എന്നിവരായിരുന്നു. ഒരു യുവാവിന്റെ കോളേജ് കാലഘട്ടവും സൗഹൃദവും പ്രണയവും അതു കഴിഞ്ഞുള്ള ജീവിതവും എല്ലാമാണ് ഈ റൊമാന്റിക് ചിത്രം കാണിച്ചു തന്നത്.

പതിനഞ്ചിൽ പരം ഗാനങ്ങൾ ആണ് ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ഒരുക്കിയത് . ചിത്രത്തിലെ ” മനസ്സേ മനസ്സേ ” എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഈ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത് തിങ്ക് മ്യൂസിക്ക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് . കൈതപ്രം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഒരുക്കിയിട്ടുള്ളത്. കോളേജിലെ ലാസ്റ്റ് ഡേ ആഘോഷങ്ങളാണ് ഗാനരംഗത്തിൽ കാണാൻ സാധിക്കുന്നത് . പ്രണവ് മോഹൻലാൽ , ദർശന രാജേന്ദൻ ,അരുൺ കുര്യൻ, അശ്വത് ലാൽ എന്നിവരാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിൽ അശ്വത് ലാൽ , അജു വർഗ്ഗീസ്, അന്നു ആന്റണി, അരുൺ കുര്യൻ, മേഘ തോമസ്, അഭിഷേക്, കലേഷ് രമാനന്ദ്, വിജയ രാഘവൻ , ജോണി ആന്റണി, എന്നിവരും മികച്ച റോളുകളിൽ എത്തിയിട്ടുണ്ട്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം ഈ ചിത്രം നിർമ്മിച്ചത് വൈശാഖ് സുബ്രഹ്മണ്യനാണ് . എഡിറ്റിംഗ് നിർവഹിച്ചത് രഞ്ജൻ എബ്രഹാം ആണ്.

Scroll to Top