ജാക്യുലിൻ ഫെർണാണ്ടസിനോപം കിടിലൻ ഡാൻസുമായി കിച്ച സുധീപ്..! വിക്രാന്ത് റോണ സോങ്ങ് കാണാം..

അനൂപ് ബന്ദ്രി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് വിക്രാന്ത് റോണ. ഈച്ച എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ കിച്ച സുധീപ് ആണ് ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് .

രാരാരാക്കമ്മാ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് . ലെറിക്കൽ വീഡിയോ ആണെങ്കിൽ പോലും ഗാനത്തിന്റെ ചില രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വീഡിയോ എത്തിയിരിക്കുന്നത് . സുധീപിനൊപ്പം നടി ജാക്വിലിൻ ഫെർനാൻഡസും ഗാന രംഗത്തിൽ എത്തുന്നുണ്ട് . ആരാധകരെ ത്രസിപ്പിക്കുന്ന നൃത്തവുമായി ഹോട്ട് ലുക്കിലാണ് ജാക്വിലിൻ എത്തിയിട്ടുള്ളത്. അനൂപ് ബന്ദാരി തന്നെ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നകാഷ് അസിസ്, സുനിധി ചൗഹാൻ എന്നിവർ ചേർന്നാണ്. ബി. അജനീഷ് ലോക്‌നാഥ് ആണ് ഈ ഗാനം ഒരുക്കിയിട്ടുള്ളത്.

ഒരു സാഹസിക ഫാന്റസി ചിത്രമായ വിക്രാന്ത് റോണ , ത്രീഡി ഫോർമാറ്റിൽ ജൂലൈ 28 ന് ആഗോള റിലീസ് ആയി എത്തും. കിച്ച സുധീപ് , നിരൂപ് ഭണ്ഡാരി, നീത അശോക്, ജാക്വിലിൻ ഫെർനാൻഡസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ . ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Scroll to Top