തിയറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന വരയൻ..! ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ കാണാം..

തിയറ്ററുകളിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന ചിത്രമാണ് വരയന്‍. മെയ് 20 ന് ആണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തിയത്. നവാഗതനായ ജിജോ ജോസഫ് ഒരുക്കിയ ഈ ചിത്രത്തിൽ സിജു വില്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരികുന്നത്. സിജു വിൽസൺ എബി കപ്പൂച്ചിൻ എന്ന വൈദികന്റെ വേഷത്തിൽ ആണ് ചിത്രത്തിൽ എത്തുന്നത്. സിജു വിൽസൺ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്.

കുടുംബ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രത്തിലെ സ്നീക്ക് പീക്ക് വീഡിയോ , പ്രൊമോ വീഡിയോ എന്നിവ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ രണ്ടാമത്തെ പ്രൊമോ വീഡിയോ പ്രേക്ഷകർക്കായി പുറത്തുവിട്ടത് . ഈ വീഡിയോയിൽ പള്ളിക്കുള്ളിൽ സംസാരിക്കുന്ന മണിയൻപിള്ള രാജുവിനേയും ജോയ് മാത്യുവിനേയും ആണ് കാണാൻ സാധിച്ചത്.

ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ പ്രൊമോ വീഡിയോയും പുറത്തു വിട്ടിരിക്കുകയാണ് . ഈ സീനിൽ ചിത്രത്തിലെ നായിക ലിയോണ ലിഷോയും മണിയൻപിള്ള രാജുവും തമ്മിലുള്ള കോമ്പിനേഷൻ സീൻ ആണ് കാണിച്ചു തരുന്നത് . ഓരോ വീഡിയോയിലൂടെയും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളയും പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. “ഈ നാട്ടുകാരോടും കിളവൻ അച്ചൻമാരോടും കളിച്ച കളിയും കൊണ്ട് നല്ല ചുള്ളൻ ചെക്കന്മാർടെ അടുത്ത് ചെന്നാലേ ഇസ്താക്കി അണ്ണൻ വെവരറിയും ” ലിയോണ പറയുന്ന ഈ ഡയലോഗ് ആണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.

Scroll to Top