വീണ്ടും ഗംഭീര അഭിനയവുമായി ഇന്ദ്രൻസ്..! വാമനൻ ടീസർ കാണാം..

പ്രേക്ഷകരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തി വീണ്ടും നടൻ ഇന്ദ്രൻസിന്റെ മറ്റൊരു മികച്ച പ്രകടനം . ഉടൽ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം ഒരുങ്ങുന്ന അദ്ദേഹത്തിന്റെ പുത്തൻ ചിത്രമാണ് വാമനൻ . ഒരു സൈക്കോ ഹൊറർ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ ബി ബിനിൽ ആണ്.

ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഈ അടുത്താണ് പുറത്തിറങ്ങിയത്. ടീസർ രംഗങ്ങളിൽ നടൻ ഇന്ദ്രൻസിനേയും കുറേ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളുമാണ് കാണാൻ സാധിക്കുന്നത്. കാടുകയറി കിടക്കുന്ന ഒരു പള്ളിയിലേക്ക് രാത്രി കടന്നു വരുന്ന ഇന്ദ്രൻസിനേയും തൊട്ടുപിന്നാലെ അച്ഛാ എന്ന ഒരു വിളിയും ടീസറിൽ കേൾക്കാം. തുടർന്ന് ഭയപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മൂവി ഗാങ്ങ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ദ്രൻസേട്ടന്റെ മറ്റൊരു ഗംഭീര പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

സംവിധായകൻ എ ബി ബിനിൽ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . മൂവി ഗാങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്ന അരുൺ ബാബു കെ ബി , സമ അലി എന്നിവർ ചേർന്നാണ്. നിതിൻ ജോർജ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സനൽ രാജ് ആണ്.

Scroll to Top