ശ്രദ്ധ നേടി ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും..! പീക്ക് സീൻ കാണാം..

ആസിഫ് അലി , സണ്ണി വെയ്ൻ, ഷറഫുദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. രാജീവ് രവി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 27 ന് ആണ് തിയറ്ററുകളിൽ എത്തിയത്. ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോയിൽ പോലീസുകാരനായ ആസിഫ് അലിയെ ആണ് കാണാൻ സാധിക്കുന്നത് .

ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആയാണ് കുറ്റവും ശിക്ഷയും എന്ന ചിത്രം സംവിധായകൻ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ദിനേഷ് പ്രധാൻ , ശ്രിദ്ധ തുടങ്ങയവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുണ്ട്.

സിബി തോമസ്, ശ്രീജിത്ത് ദിവാകരൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് രാജൻ ആണ് ചിത്രത്തിന്റെ ഛായഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് . അരുൺ കുമാർ വി.ആർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത് . അജിത് കുമാർ ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഈ വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും നിരവധി കാഴ്ചക്കാരെയാണ് നേടിയത്. ആസിഫ് അലിയുടെ അഭിനയത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Scroll to Top