Trailer
ഇതൊന്നും എനക്ക് വേണ്ടിട്ടല്ല ഒക്കെം പാർട്ടിടെ നല്ലതിനുവേണ്ടിയാ… കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചാവേർ.. ട്രൈലർ കാണാം..
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകൻ ടിനു പാപ്പച്ചൻ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് ചാവേർ . ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ഇതിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കുഞ്ചാക്കോ ബോബൻ , ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൂർണ്ണമായും രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. പാർട്ടികൾക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ തുറന്നു കാണിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്.
അക്രമാസക്തമായ ഏറ്റുമുട്ടലുകളും കടുത്ത രാഷ്ട്രീയ മത്സരങ്ങളുമാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. കുഞ്ചാക്കോ ബോബൻ , ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ കൂടാതെ സജിൻ ഗോപു , സംഗീത മാധവൻ നായർ , ജോയ് മാത്യു, മനോജ് കെ. യു , അനുരൂപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സെപ്റ്റംബർ 21നായിരുന്നു ചിത്രത്തിൻറെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് ഇത് മാറ്റി വയ്ക്കുകയായിരുന്നു.
ജോയ് മാത്യു ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, കാവ്യ ഫിലിം കമ്പനി എന്നിവയുടെ ബാനറിൽ അരുൺ നാരായണനും വേണു കുന്നപ്പള്ളിയുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിന്റോ ജോർജ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ നിഷാദ് യൂസഫ് ആണ് . ജസ്റ്റിൻ വർഗീസ് ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
ജീവിക്കണോ മരിക്കണോ എന്ന് നിനക്ക് തീരുമാനിക്കാം..! അന്ന രാജൻ നായികയായി എത്തുന്ന “മിസ്റ്റർ ഹാക്കർ” ട്രൈലർ കാണാം..
ഹാരിസിന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് മിസ്റ്റർ ഹാക്കർ . ഇതിനോടകം പുറത്തിറങ്ങിയ മിസ്റ്റർ ഹാക്കറുടെ ടീസർ വീഡിയോ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം youtube ചാനലിലൂടെ പുറത്തിറങ്ങിയ മിസ്റ്റർ ഹാക്കറുടെ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഭീമൻ രഘു, ദേവൻ, അന്ന രേഷ്മ രാജൻ, അൽമാസ് മോതിവാല എന്നിവരാണ് . ഹാക്കിങ്ങും അതിൻറെ നൂലാമാലകളുമായി എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ ട്രൈലർ വീഡിയോകൾ എല്ലാം തന്നെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. കുഞ്ഞുമോൻ എന്ന ഹാക്കറുടെ ജീവിത കഥയിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. നാഷണൽ സൈബർ സെക്യൂരിറ്റിയുടെ കുഴപ്പങ്ങൾ കണ്ടെത്തിയ ഹാക്കർ കുഞ്ഞുമോനും കുഞ്ഞുമോന്റെ ഹാക്കിംഗ് വിദ്യകളും തന്നെയാണ് ഈ ചിത്രത്തിൻറെ പ്രധാന പ്രമേയം.
ഹാരിസ്, സോഹൻ സീനുലാല്‍, പാഷാണം ഷാജി, ടോണി ആൻറണി, എം എ നിഷാദ്, മണി സി കാപ്പൻ , റോയ് തോമസ് പാലാ, ഷഫീഖ് റഹ്‌മാൻ, ഉല്ലാസ് പന്തളം , രാജൻ സൂര്യ, നീനാ കുറുപ്പ്, ഗീതാ വിജയൻ , അംബിക മോഹൻ , അർച്ചന , അക്ഷര തുടങ്ങി താരങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിൻറെ കഥയും തിരക്കഥയും തയ്യാറാക്കിയത് സംവിധായകൻ ഹാരിസ് തന്നെയാണ്.
സിഎഫ്സി ഫിലിംസ് നിർമ്മാണം നിർവഹിക്കുന്നു ഈ ചിത്രത്തിൻറെ നിർമ്മാതാവ് അഷറഫ് പാലാഴി ആണ് . ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് റോഷൻ ജോസഫ് , സുമേഷ് കൂട്ടിക്കൽ , റോണി റാഫേൽ, എന്നിവർ ചേർന്നാണ് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിപിൻ എം ജി ആണ് . അസോസിയേറ്റ് ഡയറക്ടർ – വിനോദ് ചന്ദ്രൻ , കോസ്റ്റ്യൂം – ഗായത്രി നിർമല , പ്രൊഡക്ഷൻ ഡിസൈനർ – ഷജിത് , ആർട്ട് ഡയറക്ടർ – രാജൻ ചെറുവത്തൂർ, സ്റ്റിൽസ് – ഷാലു എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
തീപ്പൊരി ബെന്നിയായി നടൻ അർജ്ജുൻ അശോകൻ…. രാഷ്ട്രീയവും നർമ്മവുമായി തീപ്പൊരി ബെന്നിയുടെ ഒഫീഷ്യൽ ട്രൈലർ കാണാം..
മലയാളത്തിലെ യുവ താരനിരയിലെ ശ്രദ്ധേയനായ നടൻ അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് തീപ്പൊരി ബെന്നി . ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാണ് അർജുൻ അശോകൻ എത്തുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഫെമിന ജോർജ് ആണ് ഈ ചിത്രത്തിലെ നായിക. തീപ്പൊരി ബെന്നിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ യൂടൂബ് ചാനലിലിലൂടെ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്.
ഇടതുപക്ഷ രാഷ്ട്രീയത്തെ കൂടെ ചേർത്തിരിക്കുന്ന വട്ടക്കുട്ടയിൽ ചേട്ടായിടേയും രാഷ്ട്രീയത്തെ എതിർക്കുന്ന ബെന്നിയുടേയും രസകരമായ കഥാസന്ദർഭങ്ങളാണ് ഈ ട്രൈലർ വീഡിയോയിൽ ഒരുക്കിയിട്ടുള്ളത്. നടൻ ജഗദീഷ് ആണ് വട്ടക്കുട്ടയിൽ ചേട്ടായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാജു ശ്രീധർ , റാഫി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജേഷ് ജോജി ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ കഥ തിരക്കഥ രചന നിർവ്വഹിച്ചിരിക്കുന്നതും രാജേഷ് തന്നെയാണ്. ഷെബിൻ ബക്കർ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളാണ് റുവൈസ് ഷെബിൻ, ഷിബു ബക്കർ , ഫൈസൽ ബക്കർ എന്നിവർ. ശ്രീരാജ് സജി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാർ , ഹരികൃഷ്ണൻ യു എന്നിവർ ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
അജയ് ഫ്രാൻസീസ് ജോർജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ സൂരജ് ഇ എസ് ആണ്. ശ്രീജിത്ത് , ശാന്തി കുമാർ എന്നിവരാണ് കൊറിയോഗ്രഫേഴ്സ്, മേക്കപ്പ് – മനോജ് കിരൺ രാജ്, സ്റ്റണ്ട് – മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് ഇ കുര്യൻ, പി ആർ ഒ – ഹെയ്ൻസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ഭാവന നായികയായി എത്തുന്ന ഷാജി കൈലാസിൻ്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഹണ്ട്.. ട്രൈലർ കാണാം..
മോഹൻലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ എലോൺ എന്ന ചിത്രത്തിനുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുത്തൻ ഹൊറർ സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഹണ്ട്. ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഹൊറർ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ മേക്കിങ് വീഡിയോ ചിത്രീകരണ സമയത്ത് തന്നെ പുറത്ത് വിടുകയും അത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഗുഡ്വിൽ എന്റർടൈൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹണ്ടിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. ഹൊററും സസ്പെൻസും ചേർന്ന ഒരു ത്രില്ലർ ചിത്രമാണ് ഇതെന്ന സൂചന ട്രെയിലർ വീഡിയോയിൽ നിന്നും ലഭിക്കുന്നുണ്ട്. ഭാവന ഈ ചിത്രത്തിൽ എത്തുന്നത് ഡോക്ടർ കീർത്തി എന്ന കഥാപാത്രമായാണ്. മെഡിക്കൽ കോളേജിലേക്ക് എത്തുന്ന ഒരു കേസും അതേത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിൻറെ പ്രമേയം.
ഭാവനയെ കൂടാതെ രഞ്ജി പണിക്കർ, അജ്മൽ അമീർ , ചന്ദുനാഥ്, അനു മോഹൻ , സുരേഷ് കുമാർ , രാഹുൽ മാധവ് , ബിജു പപ്പൻ , നന്ദു, വിജയകുമാർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിഖിൽ ആനന്ദ് ആണ് ഈ ചിത്രത്തിൻറെ രചന നിർവഹിച്ചത്. ഈ ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് കെ രാധാകൃഷ്ണനാണ്. ജാക്സൺ ജോൺസൺ ക്യാമറ ചലിപ്പിച്ച ഹണ്ടിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അഖിൽ എ ആർ ആണ് . കൈലാസ് മേനോൻ ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
2017 ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന ചിത്രത്തിനു ശേഷം ഭാവന മലയാളത്തിൽ വേഷമിട്ടത് ഈ വർഷം പുറത്തിറങ്ങിയ ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ ആണ്. ഈ ചിത്രം വേണ്ടത്ര ശ്രദ്ധ താരത്തിന് നേടി കൊടുത്തില്ല. ഹണ്ട് ഒരു ഗംഭീര വിജയ ചിത്രമായി മാറും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. കന്നട തമിഴ് മലയാളം ഭാഷകളിലായി ഓരോ ചിത്രങ്ങൾ കൂടി ഭാവനയുടെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം അനുഷ്ക ഷെട്ടി വീണ്ടും സ്ക്രീനിൽ എത്തുന്നു… മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി ട്രൈലർ കാണാം…
2020 ന് ശേഷം നടി അനുഷ്ക ഷെട്ടി അഭിനയിക്കുന്ന പുത്തൻ ചിത്രമാണ് മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി . ഈ തെലുങ്കു ചിത്രത്തിന്റെ ട്രൈലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർ മുൻപാകെ എത്തിയിരിക്കുകയാണ്. മിസ്സ് ഷെട്ടിയായി അനുഷ്കയും മിസ്റ്റർ പോളി ഷെട്ടിയായി നവീനും എത്തുന്നു. രണ്ടര മിനുട്ട് ദൈർഘ്യള്ള ഈ ട്രൈലർ വീഡിയോ യു വി ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകരിലേക്ക് എത്തിയത്.
ഫെമിനിസ്റ്റായ മിസ് ഷെട്ടിയും ഒരു യഥാർത്ഥ പ്രണയത്തിനായി കാത്തിരിക്കുന്ന മിസ്റ്റർ പോളി ഷെട്ടിയും തമ്മിൽ കണ്ട് മുട്ടുന്നതും തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. സെപ്തംബർ 7 ന് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. മഹേഷ് ബാബു പി ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മഹേഷ് ബാബു തന്നെയാണ്.
യു വി ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വംശി പ്രമോദ് ആണ്. രഥൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഗോപി സുന്ദറാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. നിരവ് ഷാ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ കൊട്ടഗിരി വെങ്കടേശ്വര രാവു ആണ്. ആർട്ട് ഡയറക്ടർ – രാജീവൻ നമ്പ്യാർ ആണ്.
നടന്മാർ തമ്മിലുള്ള ഈഗോ ക്ലാഷുമായി മലയാളത്തിൽ മറ്റൊരു ചിത്രം കൂടി…. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വേല ചിത്രത്തിന്റെ ട്രൈലർ വീഡിയോ….
ഷെയ്ൻ നീഗം, സണ്ണി വെയ്ൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ശ്യാം ശശിധരൻ സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് വേല . പോലീസ് ഉദ്യോഗസ്ഥർക്കിടയിലെ കഥ പറയുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയ വേലയുടെ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു.
ഒരു പോലീസ് കൺട്രോൾ റൂമിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിൻറെ പ്രമേയം എന്നത് ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇതിനോടൊപ്പം തന്നെ ഷെയ്ൻ നീഗം , സണ്ണി വെയിൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിൽ ഉടലെടുക്കുന്ന ഈഗോ ക്ലാഷും പ്രത്യേകം ശ്രദ്ധ നേടുന്നുണ്ട്. മലയാള സിനിമയിൽ നടന്മാർക്കിടയിൽ ഉണ്ടാകുന്ന ഈഗോ ക്ലാഷിന് ഒരു പ്രത്യേക ആരാധം തന്നെ ഉണ്ടല്ലോ? മാത്രമല്ല അത്തരം ചിത്രങ്ങൾ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്.
ഏതായാലും വേലയുടെ ട്രെയിലർ വീഡിയോ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ ഷെയിൻ, സണ്ണി, സിദ്ധാർത്ഥ് എന്നിവർ പ്രേക്ഷകരുടെ പ്രത്യേക പ്രശംസയും നേടുന്നുണ്ട്. ചിത്രത്തിലെ സണ്ണിയുടെ വേഷം പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. അദിതി ബാലൻ, നമൃത എം വി എന്നിവരാണ് നായിക വേഷങ്ങൾ ചെയ്യുന്നത്. എം സജാസ് ആണ് ഈ ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എസ് ജോർജ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത് ബാദുഷ പ്രൊഡക്ഷൻ ചിത്രത്തിൻറെ സഹനിർമ്മാതാക്കളാണ്. സുരേഷ് രാജൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ മഹേഷ് ഭുവാനന്ദ് ആണ് . സാം സി എസ് ആണ് വേലയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
വിമൽ നായകനായി എത്തുന്ന തമിഴ് ചിത്രം “തുടിക്കും കരങ്ങൾ” ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു….
വിമലിനെ നായകനാക്കി കൊണ്ട് അണിയിച്ചൊരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് തുടിക്കും കരങ്ങൾ . സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ എത്തിയിരിക്കുകയാണ്. മിഷ നരംഗ് ആണ് ഈ ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. മികച്ച ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് തുടിക്കും കരങ്ങൾ എന്നത് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി കഴിഞ്ഞു. വിമൽ ആരാധകരുടെ കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറയുകയാണ്.
തുടയ്ക്കും കരങ്ങൾ ഒരു ബ്ലോക്ക് ബസ്റ്റർ തന്നെ ആയി മാറട്ടെ എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. വേലുഡോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വൈ രാഘവ് പ്രസാദ് ആണ് തുടിക്കും കരങ്ങളിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. കെ അണ്ണദുരൈ നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ സഹ നിർമ്മാതാവ് കാളിഡോസും സംവിധായകൻ വേലുഡോസും ആണ് . രാമ്മി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ലോറൻസ് കിഷോർ ആണ് .
ഗണേഷ് ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഉമാപതി , എം മടസ്വാമി എന്നിവർ ചിത്രത്തിന്റെ സഹ സംവിധായകരാണ്. ആർട്ട് വർക്ക് ചെയ്തിരിക്കുന്നത് കണ്ണനും കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ദക്ഷ പിള്ളയുമാണ്. പി ആർ ഒ – കെ എസ് സൈൽവ, സ്റ്റിൽസ് – ജയകുമാർ , പ്രൊഡക്ഷൻ കൺട്രോളർ – സായ് , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാല കൃഷ്ണൻ , പബ്ലിസിറ്റി ഡിസൈൻ – സതീഷ് എന്നിവരാണ് ഈ ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ.
കുടുംബ ജീവിതത്തിലെ താളപ്പിഴകൾ കൊണ്ടെത്തിക്കുന്ന ഊരാക്കുടുക്കുമായി വാതിൽ.. ട്രെയിലർ കാണാം…..
സംവിധായകൻ സർജു രമാകാന്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുത്തൻ ത്രില്ലർ ചിത്രമാണ് വാതിൽ. വിനയ് ഫോർട്ട് , അനു സിത്താര, കൃഷ്ണ ശങ്കർ എന്നീ താരങ്ങളാണ് ഈ ഫാമിലി ഡ്രാമ ത്രില്ലർ ചിത്രത്തിൻറെ കേന്ദ്ര കഥാപാത്രങ്ങൾ . സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ സിനിമ പ്രേമികളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.
ചിത്രത്തിൽ അനുസിത്താരയും വിനയ് ഫോർട്ടും ഭാര്യ ഭർത്താവായാണ് അഭിനയിക്കുന്നത്. വളരെയധികം പ്രശ്നങ്ങളും സംശയങ്ങളും നിറഞ്ഞ ഒരു കുടുംബജീവിതമാണ് ഇവർ മുന്നോട്ടു നയിക്കുന്നത് എന്ന കാര്യം ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാക്കുന്നുണ്ട്. ഇവർക്കിടയിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾ നായകനെ കൊണ്ടെത്തിക്കുന്ന ചില ഊരാക്കുടുക്കുകളാണ് ചിത്രത്തിൻറെ പ്രമേയം എന്ന സൂചന ട്രെയിലർ വീഡിയോ നൽകുന്നു. അല്പം ദുരൂഹതകൾ നിറച്ചു വച്ചുകൊണ്ട് എത്തിയ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നുണ്ട്. ചിത്രത്തിൽ മറ്റ് ശ്രദ്ധയെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മെറിൻ ഫിലിപ്പ്, അഞ്ജലി നായർ , വി കെ ബൈജു , സ്മിനു , സുനിൽ സുഗത , ഉണ്ണിരാജ എന്നിവരാണ് .
ഷംനാദ് ഷബീർ ആണ് ഈ ത്രില്ലർ ചിത്രത്തിൻറെ രചയിതാവ്. ഈ ചിത്രം നിർമ്മിക്കുന്നത് സ്പാർക്ക് പിക്ചേഴ്സ് ബാനറിൽ സുജി കെ ഗോവിന്ദരാജ് ആണ്. ചിത്രത്തിൻറെ സംഗീത സംവിധായകൻ സെജോ ജോൺ ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളത് മനേഷ് മാധവനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജോൺ കുട്ടിയും ആണ് . ആർട്ട് ഡയറക്ടർ – സാബു റാം, കോസ്റ്റ്യൂം – അരുൺ മനോഹർ, മേക്കപ്പ് – അമൽ ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
നർമ്മത്തിൽ ചാലിച്ച അസുലഭ നിമിഷങ്ങളുമായി രാമചന്ദ്ര ബോസ് ആൻഡ് കോ ട്രൈലർ കാണാം..
ഓഗസ്റ്റ് 25 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോയും വീഡിയോ ഗാനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അവയ്ക്ക് പിന്നാലെയായി ഇപ്പോഴിതാ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുമ്പാകെ എത്തിയിരിക്കുന്നത്. നർമ്മരംഗങ്ങളോട് കൂടി ആരംഭിക്കുന്ന ട്രെയിലർ വീഡിയോ പിന്നീട് ഇമോഷണൽ രംഗങ്ങളിലേക്കും ആക്ഷൻ സീനിലേക്കും മാറുന്നു. ട്രൈലർ വീഡിയോയുടെ തുടക്കവും ഒടുക്കവും എല്ലാം നർമ്മ രംഗങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഒരു മോഷണത്തെ ചുറ്റി പറ്റിയാണ് ചിത്രത്തിൻറെ കഥ മുന്നേറുന്നത് എന്ന കാര്യം ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. നിവിൻ പോളി അവതരിപ്പിക്കുന്ന ബോസ് എന്ന കഥാപാത്രവും ബോസിൻറെ കൂട്ടുകാരും ചേർന്നാണ് വലിയൊരു റോബറിക്ക് പ്ലാൻ ചെയ്യുന്നത്. അതേ തുടർന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ നീളം കാണാൻ സാധിക്കുക എന്ന കാര്യം മനസ്സിലാക്കി തരുന്നുണ്ട് ട്രെയിലർ വീഡിയോ. നിവിൻ പോളിയോടൊപ്പം വിനയ് ഫോർട്ട്, മമിത ബൈജു, ജാഫർ ഇടുക്കി, ആർഷ ചാന്ദിനി ബൈജു , ബാലു വർഗീസ്, മിഥുൻ, ഗണപതി, വിജിലേഷ് , ശ്രീനാഥ് ബാബു , റോണി എബ്രഹാം, രതീഷ് കൃഷ്ണൻ, മുനീഷ് എന്നീ താരങ്ങളും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. പോളി ജൂനിയർ പിക്ചേർസും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ നിവിൻ പോളിയും ലിസ്റ്റൻ സ്റ്റീഫനുമാണ്. വിഷ്ണു തണ്ടാശേരി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ നിഷാദ് യൂസഫ് ആണ് . മിഥുൻ മുകുന്ദനാണ് ചിത്രത്തിൻറെ സംഗീതസംവിധായകൻ.