നമ്മൾ ഇനി എന്ത് പറഞ്ഞു ഭയപ്പെടുത്താൻ.. അയാളുടെ കണ്ണുകളിൽ ഉണ്ട് എല്ലാം..! ജയറാം നായകാനായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം അബ്രഹാം ഓസ്‌ലർ…

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം കേന്ദ്ര കഥാപാത്രമായി എത്തുന്ന അബ്രഹാം ഓസ്‌ലർ ട്രെയിലർ റിലീസ് ചെയ്തു. ജയറാമിന്റെ ഗംഭീര പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം.

ട്രെയിലറിന്റെ അവസാന ഭാഗത്ത് മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യമുണ്ട്. ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ഒരു പ്രധാന കഥാപാത്രമായിട്ടാണ് ശബ്ദം ഉപയോഗിച്ചിരിക്കുന്നത്.

ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും , മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്നു.

അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.

ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്.

ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ്.ബി.കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോ‍ടൂത്ത്സ്. പി ആർ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ചിത്രത്തെക്കുറിച്ച്

അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. ഒരു അപകടത്തിൽ മരിച്ച ഒരു യുവതിയുടെ മരണത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. ആ യുവതിയുടെ മരണത്തിന് പിന്നിൽ ഒരു വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്ന അബ്രഹാം അന്വേഷണം ആരംഭിക്കുന്നു. അന്വേഷണത്തിനിടെ അദ്ദേഹം ഏറെ അപകടങ്ങളിലൂടെ കടന്നുപോകുന്നു.

മമ്മൂട്ടി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായിട്ടാണ് എത്തുന്നത്. അദ്ദേഹം എത്തുന്ന ഭാഗം ചിത്രത്തിന്റെ അവസാനത്തിൽ ആണ്. ആ ഭാഗം ഏറെ രസകരമാണെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

Scroll to Top