ടോവിനോ തോമസ് നായകനായി എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയുടെ ട്രൈലെർ റിലീസ് ചെയ്തു

ഒരുപാട് താരങ്ങളെ അണിനിരക്കി സാക്ഷിയാക്കി ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയുടെ ട്രൈലെർ ലോഞ്ച് ചെയ്തു. ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തയ്യാറാക്കി കൊച്ചി ലുലു മാളിൽ വെച്ചായിരുന്നു ട്രൈലെർ ലോഞ്ച് ചെയ്തത്. ടോവിനോ തോമസ് കൂടാതെ ഹരിശ്രീ അശോകൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, അശ്വന്ത് ലാൽ, അർത്തന ബിനു, രമ്യ, അശ്വതി തുടങ്ങിയ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളായി സിനിമയിലെത്തുന്നത്.

ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ ജിനു എബ്രഹാമിന്റെ തിരക്കഥകൃത്തിലാണ് ചലച്ചിത്രം തീയേറ്ററുകളിൽ എത്താൻ പോകുന്നത്. ഒട്ടേറെ അണിയറ പ്രവർത്തകർ സിനിമയുടെ ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകൻ ബി ഉണ്ണികൃഷണനും അതിഥി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സിനിമയുടെ പുതിയ വിശേഷങ്ങളും, അഭിനയ സമയത്ത് ഉണ്ടായ അനുഭവങ്ങളും ടോവിനോ അടക്കം നിരവധി പേർ പങ്കുവെച്ചിരുന്നു.

മിന്നൽ മുരളി പോലെ സൂപ്പർഹിറ്റ് ആകുമെന്നാണ് നടൻ ഹരിശ്രീ അശോകൻ ചടങ്ങിടയിൽ പറഞ്ഞത്. കൂടാതെ ഇതിന്റെ കൂടെ മനോരമ ഓൺലൈൻ സംഘടിപ്പിച്ച രസകരമായ മത്സരങ്ങളും സമ്മാന വിതരണങ്ങളും അവതരിപ്പിച്ചിരുന്നു. ദുരൂഹമായ കഥാ വഴികളിലൂടെ പോകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയുടെ ട്രൈലെർ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. എസ്ഐ ആനന്ദൻ എന്ന കഥാപാത്രത്തെയാണ് ടോവിനോ തോമസ് കൈകാര്യം ചെയ്യുന്നത്.

ഫെബുവരി ഒമ്പതിനാണ് സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ഏറെ കോളിളക്കം ഉണ്ടാക്കിയ ശ്രീദേവി കൊലപാതക കേസിന്റെ പുറകെ പോകുന്ന എസ് ഐ ആനന്ദും സംഘവുത്തിന്റെയും കഥയാണ് സിനിമയിൽ ഉടനീളം നമ്മൾക്ക് കാണാൻ സാധിക്കുന്നത്. തെന്നിന്ത്യൻ സിനിമ മേഖലയിലെ ഏറെ പ്രശക്തി ആർജിച്ച സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Scroll to Top