വൈ എസ് ആറായി വീണ്ടും മമ്മൂട്ടി ; യാത്ര 2 സിനിമയുടെ ട്രൈലെർ റിലീസ് ചെയ്തു

Posted by

അവസാനമായി ഇറങ്ങിയ ഒട്ടുമിക്ക ചലച്ചിത്രങ്ങളിലും ഗംഭീര വിജയം കൊയ്ത ഒരു നടനാണ് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി. കൈകാര്യം ചെയ്യുന്ന കഥാപാത്രവും തിരഞ്ഞെടുക്കുന്ന സിനിമയും ഗംഭീരം തന്നെയായിരിക്കും. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത് മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർ ഹിറ്റ് ചലച്ചിത്രം “യാത്ര” രണ്ടാം ഭാഗത്തിന്റെ ട്രൈലെറാണ്. മികച്ച പ്രതീകരണങ്ങളാണ് ട്രൈലെർ ഇറങ്ങിയതോടെ സിനിമയുടെ ട്രൈലെറിനു ലഭിച്ചത്.

തമിഴ് നടൻ ജീവയാണ് സിനിമയിൽ നായകനായി പ്രേഷകരുടെ മുന്നിലെത്താൻ പോകുന്നത്. എന്നാൽ മമ്മൂട്ടിയുടെ ഗംഭീരമായ കഥാപാത്രത്തെ കാണിച്ചു കൊണ്ടാണ് സിനിമയുടെ ട്രൈലെർ തന്നെ ആരംഭിക്കുന്നത്. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി മഹി വി രാഘവ് സംവിധാനം ചെയ്ത് 2019ൽ റിലീസ് ചെയ്ത യാത്ര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രൈലെറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയായിട്ടാണ് മമ്മൂട്ടി സിനിമയിൽ അതിനയിച്ചത്. എന്നാൽ യാത്ര രണ്ടാം ഭാഗത്തിൽ വൈ എസ് രാജശേഖര റെഡ്ഢിയുടെ മകൻ വൈ എസ് ജഗന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമയക്കിയാണ് സിനിമ സിനിമ പ്രേമികളുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത്. ജഗൻ റെഡ്‌ഡിയായി സിനിമയിലെത്തുന്നത് തമിഴ് നടനും സിനിമയിലെ പ്രധാന കഥാപാത്രവുമായ ജീവയാണ്.

ഛായാഗ്രഹണം മധി. കേതകി നാരായൺ കൈകാര്യം ചെയ്യുമ്പോൾ സന്തോഷാണ് നാരായണനാണ് സംഗീതം ഒരുക്കുന്നത്. മഹേഷ് മഞ്ജരേക്കർ, സൂസനെ ബെർനൈറ്റ് എന്നിവരാണ് സിനിമയിൽ മറ്റ് സുപ്രധാരണ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു എത്തുന്നത്. 2019 റിലീസ് ചെയ്ത മമ്മൂട്ടിയുടെ യാത്ര ബോക്സോഫിൽ മികച്ച വിജയം കൈവരിച്ചിരുന്നു. ഏകദേശം നാല് വർഷത്തിനു ശേഷമാണ് സിനിമയുടെ സംവിധായകൻ യാത്ര രണ്ടാം ഭാഗമായി എത്തുന്നത്. രണ്ടാം ഭാഗത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലാണ് എത്തുന്നത്.

 

Categories