സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി രവി തേജ ചിത്രം ടൈഗർ നാഗേശ്വര റാവു.. വീഡിയോ സോങ്ങ് കാണാം..

വരാനിരിക്കുന്ന തെലുങ്ക് ഭാഷ ചിത്രമാണ് ടൈഗർ നാഗേശ്വര റാവു . ഒക്ടോബർ 20നാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ചിത്രത്തിൻറെ മലയാളം ലിറിക്കൽ വീഡിയോയും പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. എന്നെ നിനക്കായി ഞാൻ എന്ന വരികളോടെ തുടങ്ങുന്ന ലെറിക്കൽ ഗാന വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

രവി തേജയും ഗായത്രി ഭരദ്വജുമാണ് ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത്. ദീപ രാമകൃഷ്ണൻ വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ജീവി പ്രകാശ് കുമാറാണ് . സിന്ധൂരി ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ മലയാള ഗാനരംഗത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തെലുങ്കിനു പുറമേ കന്നട ഹിന്ദി തമിഴ് മലയാളം ഭാഷകളിലേക്ക് ഈ ചിത്രം ഡബ്ബ് ചെയ്തു റിലീസ് ചെയ്യും.

വംശി കൃഷ്ണ അകെല്ല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനുപം ഖേർ , നൂപുർ സനോൻ , രേണു ദേശായി, ജിഷു സെൻഗുപ്ത, മുരളി ശർമ്മ, ഹരീഷ് പേരടി, സുദേവ് നായർ , അനുക്രീതി വാസ് , നാസർ, ആടുകളം നരേൻ , പ്രദീപ് റാവത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രീകാന്ത് ആണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്. അഭിഷേക് അഗർവാൾ ആർട്സ് പ്രൊഡക്ഷൻ കമ്പനി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവ് അഭിഷേക് അഗർവാൾ ആണ് . ആർ മാധി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കോത്തഗിരി വെങ്കിടേശ്വര റാവു ആണ് .

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി രവി തേജ ചിത്രം ടൈഗർ നാഗേശ്വര റാവു.. വീഡിയോ സോങ്ങ് കാണാം.. Read More »

വിക്രം നായകനായി എത്തുന്ന ധ്രുവനച്ചത്തിരം.. മസ്സ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ട്രൈലർ കാണാം..

ഗൗതം വാസുദേവ് മേനോൻ 2016 ൽ നിർമ്മാണം ആരംഭിച്ച ചിത്രമായിരുന്നു ധ്രുവനച്ചത്തിരം. 2013ലായിരുന്നു തന്റെ പുതിയ പ്രോജക്ടിനെ കുറിച്ച് ഗൗതം അനൗൺസ് ചെയ്തത്. ഒരു ആക്ഷൻ സ്പൈ ചിത്രമായ  ധ്രുവനച്ചത്തിരം അനൗൺസ് ചെയ്ത സമയത്ത് ചിത്രത്തിലെ നായകനായി തീരുമാനിച്ചിരുന്നത് നടൻ സൂര്യയെ ആയിരുന്നു. എന്നാൽ പിന്നീട് നായകനുമായി തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം ഈ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നിരവധി അഭിനേതാക്കളെ കണ്ടുമുട്ടിയതിനുശേഷം ആണ് നടൻ ചിയാൻ വിക്രമിനെ ചിത്രത്തിൻറെ നായകനായി തീരുമാനിക്കുന്നത്. ശേഷം 2016 ൽ ചിത്രത്തിന്റെ നിർമ്മാണം 7 രാജ്യങ്ങളിലായി പുരോഗമിക്കുകയും ചെയ്തു. എന്നാൽ സംവിധായകന്റെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ചിത്രത്തിൻറെ നിർമ്മാണം നീണ്ടു പോവുകയായിരുന്നു.

അന്നുമുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ ചിത്രം ഇപ്പോഴിതാ തിയേറ്ററിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. തീയറ്റർ റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. നവംബർ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി എത്തിയ ചിത്രത്തിൻറെ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ വീഡിയോ 56 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്. കിടിലൻ ആക്ഷൻ സ്പൈ ചിത്രമാണ് ഗൗതം മേനോൻ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ളത് എന്ന് ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലർ വീഡിയോ നേടിക്കൊണ്ടിരിക്കുന്നത്.

ധ്രുവനച്ചത്തിരം : ചാപ്റ്റർ വൺ – യുദ്ധകാണ്ഡം എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഋതു വർമ്മ, ആർ. പാർത്ഥിബൻ , രാധിക ശരത് കുമാർ , സിമ്രാൻ , വിനായകൻ, ദിവ്യ ദർശിനി, ഗൗതം വാസുദേവൻ എന്നിവരാണ് . ഹാരിസ് ജയരാജ് ചിത്രത്തിലെ ഗാനങ്ങൾ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഒൺഡ്രഗ എന്റർടൈൻമെന്റിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ ഗൗതം തന്നെയാണ്. സംവിധായകനും ദീപക് വെങ്കിടേശനും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പരമഹംസ, എസ് ആർ കതിർ, വിഷ്ണു ദേവ് എന്നിവർ ചേർന്നാണ്. ആൻറണി ആണ് ചിത്രത്തിൻറെ എഡിറ്റർ.

വിക്രം നായകനായി എത്തുന്ന ധ്രുവനച്ചത്തിരം.. മസ്സ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ട്രൈലർ കാണാം.. Read More »

ദിലീപേട്ടൻ്റെ മാസ്സ് ഡയലോഗിലും ആക്ഷൻ രംഗങ്ങളിലും ശ്രദ്ധ നേടി ബാന്ദ്ര.. ടീസർ കാണാം..

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ഒരുക്കുന്ന മാസ് ആക്ഷൻ ഡ്രാമ ചിത്രമാണ് ബാന്ദ്ര. രാമലീല എന്ന വമ്പൻ ഹിറ്റ് ചിത്രം ഒരുക്കിയ അരുൺ ഗോപിയാണ് ബാന്ദ്ര സംവിധാനം ചെയ്യുന്നത്. ചിത്രം അനൗൺസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്. അതിനുശേഷം പുറത്തിറങ്ങിയ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററുകളും ടീസർ വീഡിയോയും എല്ലാം പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തി. തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ നായികയായി എത്തുന്നു എന്നതും ചിത്രത്തിൻറെ ഹൈലൈറ്റ് ആണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ബാന്ദ്രയുടെ രണ്ടാമത് ടീസർ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. മാസ്സ് ആക്ഷൻ രംഗങ്ങളുമായി എത്തിയ ടീസർ വീഡിയോയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി തമന്ന ഭാട്ടിയ ആദ്യമായി അഭിനയിക്കുന്ന ഈ മലയാള ചിത്രത്തിൽ താരത്തെ കൂടാതെ നിരവധി അന്യഭാഷ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡിനോ മോറിയ , ശരത് കുമാർ , രജവീർ അനകൂർ സിംഗ്, ദര സിംഗ് ഖുറാന, അമിത് തിവാരി, ഈശ്വരി റാവു, മമ്ത മോഹൻദാസ് , കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

അജിത് വിനായക ഫിലിംസ് ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിനായക അജിത് ആണ് . ഉദയകൃഷ്ണ ആണ് ചിത്രത്തിൻറെ രചയിതാവ് . സാം സി എസ് ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ വിവേക് ഹർഷൻ ആണ് . അൻമ്പറിവ് ആണ് ചിത്രത്തിൻറെ ആക്ഷൻ കൊറിയോഗ്രഫർ .

ഈ ചിത്രത്തിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ബാന്ദ്ര കാണാനായി കട്ട വെയിറ്റിംഗ് എന്നാണ് ടീസർ വീഡിയോയ്ക്ക് താഴെ ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ . ഏതായാലും അരുൺ ഗോപി പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ളത് ഒരു മാസ്സ് ചിത്രം തന്നെയാണ് എന്നത് ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്.

ദിലീപേട്ടൻ്റെ മാസ്സ് ഡയലോഗിലും ആക്ഷൻ രംഗങ്ങളിലും ശ്രദ്ധ നേടി ബാന്ദ്ര.. ടീസർ കാണാം.. Read More »

ആൻ്റണി സാത്താന…! മാസ്സ് അക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ആൻ്റണി ടീസർ കാണാം..

മലയാളത്തിന്റെ മാസ്സ് ഡയറക്ടർ ജോഷി സംവിധാനം ചെയ്യുന്ന പുത്തൻ ആക്ഷൻ ചിത്രമാണ് ആൻറണി . ജോജു ജോർജ് നായകനായ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ജോഷിയുടെ സൂപ്പർഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിൽ പ്രധാന വേഷങ്ങളിൽ എത്തിയ താരങ്ങളായ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവരാണ് ഈ ചിത്രത്തിലെയും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇവരെ കൂടാതെ നടി കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പൊറിഞ്ചു മറിയം ജോസ് പോലെ തന്നെ ഒരു അതിഗംഭീര ആക്ഷൻ ചിത്രം തന്നെയാണ് ആൻറണി എന്ന സൂചനയാണ് ചിത്രത്തിൻറെ ടീസർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് നൽകുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ രംഗത്ത് കിടിലൻ ആക്ഷൻ ഗെറ്റപ്പിൽ ആണ് നടൻ ജോജുവും നടി കല്യാണിയും എത്തുന്നത്. ആശാ ശരത്, അപ്പാനി ശരത്, പത്മരാജ് രതീഷ് , ജിനു ജോസഫ് , ജിജു ജോൺ , രാജേഷ് ശർമ, സിജോയ് വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ .

രാജേഷ് വർമ്മ രചന നിർവഹിച്ച ഈ ചിത്രം ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ഐൻസ്റ്റീൻ സാക്ക് പോൾ ആണ് ചിത്രത്തിൻറെ നിർമാതാവ്. സുഷിൽ കുമാർ അഗർവാൾ, രജത് അഗർവാൾ, നിതിൻ കുമാർ , ഗോകുൽ വർമ, കൃഷ്ണ രാജ് എന്നിവർ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളാണ്. രണദീവ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ ശ്യാം ശശിധരൻ ആണ് . ജേക്സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

പൊറിഞ്ചു മറിയ ജോസിൽ കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തിയത്. എന്നാൽ ആൻറണിയിലെ താരത്തിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത് സാത്താൻ എന്നാണ്. ഏതായാലും സാത്താന്റെ പ്രകടനം കാണാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്. മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൻറെ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോഷി – ജോജു ജോർജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർ അർപ്പിച്ചിരിക്കുന്നത്. ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ആൻ്റണി സാത്താന…! മാസ്സ് അക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ആൻ്റണി ടീസർ കാണാം.. Read More »

ഷൈൻ ടോം ചാക്കോയും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന മഹാറാണി.. പ്രേക്ഷക ശ്രദ്ധ നേടിയ ടീസർ കാണാം..

ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് മഹാറാണി. മലയാളത്തിൻറെ യുവതാര നിരയിലെ ശ്രദ്ധേയരായ ഷൈൻ ടോം ചാക്കോയും റോഷൻ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രോഡുകളായ ഇവരുടെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ കഥ മുന്നേറുന്നത് എന്ന കാര്യം ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്. നർമ്മരംഗങ്ങൾ നിറഞ്ഞ ഒരു മികച്ച ഫാമിലി എന്റർടൈനറാണ് മഹാറാണി എന്ന സൂചനയാണ് വീഡിയോ നൽകുന്നത്.

ഷൈൻ ടോം ചാക്കോ , റോഷൻ മാത്യു എന്നിവരെ കൂടാതെ നിഷ സാരംഗ്, ജോണി ആൻറണി, ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ , ബാലു വർഗീസ്, കൈലാഷ്, ഗോകുലൻ , അശ്വത് ലാൽ , സുജിത് ബാലൻ, രഘുനാഥ് പാലേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ . ഒരു മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻറെ ടീസർ വീഡിയോ റീച്ച് മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവംബറിലാണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

രതീഷ് രവിയാണ് മഹാറാണിയുടെ കഥ തയ്യാറാക്കിയിട്ടുള്ളത്. സുജിത്ത് ബാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത് , എൻ എം ബാദുഷ ചിത്രത്തിന്റെ സഹ നിർമ്മാതാവാണ്. ഗോപി സുന്ദർ, ഗോവിന്ദ് വസന്ത എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധായകർ . ഇതിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അൻവർ അലിയും രാജീവ് ആലുങ്കലും ചേർന്നാണ്. ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലോകനാഥനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ളയും ആണ് .

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്ത്, ടീസർ കട്ട്സ് – ജിത്ത് എച്ച് ജോഷി, ആർട്ട് ഡയറക്ടർ – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമൻ വള്ളിക്കുന്ന്, കോസ്റ്റും ഡിസൈനർ – സമീറ സനീഷ്, മേക്കപ്പ് ആർട്ടിസ്റ്റ് – ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ , മനോജ് പന്തയിൽ, ആക്ഷൻ കൊറിയോഗ്രാഫേഴ്സ് – മാഫിയ ശശി, കൊറിയോഗ്രാഫേഴ്സ് – ദിനേശ് മാസ്റ്റർ, പി ആർ ഓ – ആതിര ദിൽജിത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

ഷൈൻ ടോം ചാക്കോയും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന മഹാറാണി.. പ്രേക്ഷക ശ്രദ്ധ നേടിയ ടീസർ കാണാം.. Read More »

പാൻ ഇന്ത്യൻ ഹൊറർ ചിത്രം ചൊവ്വാഴ്ച്ച.. പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

ഏറെ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ആർ എക്സ് 100 ന്റെ സംവിധായകൻ അജയ് ഭൂപതി അണിയിച്ച് ഒരുക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രമാണ് ചൊവ്വാഴ്ച്ച . ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ ലെറിക്കൽ വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. നീയേയുള്ളൂ എന്നുമെൻ എന്ന ഗാനമാണ് സരിഗമ മലയാളം യൂടൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്.

കാന്താര ഫെയിം അജനീഷ് ലോകനാഥിന്റെ സംഗീത മികവിൽ അണിയിച്ചൊരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് സന്തോഷ് വർമ്മയാണ്. മെറിൻ ഗ്രിഗറിയാണ് ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത്. അജ്മൽ , പായൽ രജ്പുത് എന്നിവരാണ് ഈ റൊമാന്റിക് ഗാന രംഗത്തിൽ വേഷമിട്ടിരിക്കുന്നത്.

ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ദാശരധി ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ മാധവ് കുമാർ ഗുല്ലപല്ലി ആണ്. നവംബർ 17ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ സ്വാതി റെഡ്ഡി ഗുണപതി, സുരേഷ് വർമ എം എന്നിവരാണ്. മുദ്ര മീഡിയ വർക്ക്സ്, എ ക്രിയേറ്റീവ് വർക്ക് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.

അജയ് ഭൂപതി ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. കണ്ണിലെ ഭയം എന്ന ടാഗ്‌ലൈനോട് കൂടി എത്തിയ ചിത്രത്തിന്റെ ടീസർ വീഡിയോ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗംഭീരമായ ദൃശ്യമികവിന് ഒപ്പം അജനീഷ് ലോകനാഥിന്റെ പശ്ചാത്തല സംഗീതവും പ്രത്യേക പ്രശംസ നേടിയിരുന്നു. കൊറിയോഗ്രഫർ – ഭാനു, പ്രൊഡക്ഷൻ ഡിസൈനർ – രഘു കുൽക്കർണി , കോസ്റ്റ്യും ഡിസൈനർ – മുദാസർ മുഹമ്മദ്, ഫൈറ്റ് മാസ്റ്റർ – റിയൽ സതീഷ് , പൃഥ്വി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

പാൻ ഇന്ത്യൻ ഹൊറർ ചിത്രം ചൊവ്വാഴ്ച്ച.. പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം.. Read More »

പ്രേക്ഷകരെ ചിരിപ്പിച്ച് തീയറ്ററിൽ വൻ ഹിറ്റായി മാറിയ ടൈം ട്രാവൽ ചിത്രം മാർക്ക് ആൻറണി…! വീഡിയോ കാണാം..

സെപ്റ്റംബർ 15 ആയിരുന്നു സയൻസ് ഫിക്ഷൻ ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന മാർക്ക് ആന്റണി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മികച്ച ഓപ്പണിങ് ലഭിച്ച ഈ ചിത്രം തീയറ്ററുകളിൽ ഇപ്പോൾ വമ്പൻ വിജയ് കുതിപ്പാണ് കാഴ്ചവയ്ക്കുന്നത്. വിശാൽ , എസ് ജെ സൂര്യ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഒരു വൈബ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വൈബ് ഓഫ് മാർക്ക് ആൻറണി എന്ന പേരിൽ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻറെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. സുനീൽ, സെൽവരാഘവൻ , റിതു, അഭിനയ , കിംഗ്‌സ്ലി, വെ ജി മഹേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രം ഒരു മുഴുനീള ഗ്യാങ്സ്റ്റർ ടൈം ട്രാവലർ എന്റർടൈനർ ആണ് . 1995 കാലഘട്ടത്തിലെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. മാർക്ക് ആൻറണി എന്ന ടൈറ്റിൽ കഥാപാത്രമായി വിശാൽ വേഷമിടുന്നു. എസ് ജെ സൂര്യയുടെ അതിഗംഭീര കോമഡി രംഗങ്ങൾ ചിത്രത്തിലുടനീളം കാണാൻ സാധിക്കും.

ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയത് സംവിധായകൻ ആദിക് രവിചന്ദ്രൻ തന്നെയാണ്. ജീ വി പ്രകാശ് കുമാറാണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. എസ് വിനോദ് കുമാർ ആണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചത്. അഭിനന്ദൻ രാമാനുജം ക്യാമറ കൈകാര്യം ചെയ്ത മാർക്ക് ആൻറണിയുടെ എഡിറ്റർ വിജയ് വേലുക്കുട്ടി ആണ് . ആർ കെ വിജയ് മുരുകൻ ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. പീറ്റർ ഹെയ്ൻ, ദിലിപ് സുബ്ബയ്യൻ, കനൽ കണ്ണൻ, ദിനേഷ് സുബ്ബരയ്യൻ എന്നിവർ ചേർന്നാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

പ്രേക്ഷകരെ ചിരിപ്പിച്ച് തീയറ്ററിൽ വൻ ഹിറ്റായി മാറിയ ടൈം ട്രാവൽ ചിത്രം മാർക്ക് ആൻറണി…! വീഡിയോ കാണാം.. Read More »

ഇതൊന്നും എനക്ക് വേണ്ടിട്ടല്ല ഒക്കെം പാർട്ടിടെ നല്ലതിനുവേണ്ടിയാ… കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചാവേർ.. ട്രൈലർ കാണാം..

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകൻ ടിനു പാപ്പച്ചൻ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് ചാവേർ . ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ ഇതിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കുഞ്ചാക്കോ ബോബൻ , ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൂർണ്ണമായും രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. പാർട്ടികൾക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ തുറന്നു കാണിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്.

അക്രമാസക്തമായ ഏറ്റുമുട്ടലുകളും കടുത്ത രാഷ്ട്രീയ മത്സരങ്ങളുമാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. കുഞ്ചാക്കോ ബോബൻ , ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ കൂടാതെ സജിൻ ഗോപു , സംഗീത മാധവൻ നായർ , ജോയ് മാത്യു, മനോജ് കെ. യു , അനുരൂപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സെപ്റ്റംബർ 21നായിരുന്നു ചിത്രത്തിൻറെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് ഇത് മാറ്റി വയ്ക്കുകയായിരുന്നു.

ജോയ് മാത്യു ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, കാവ്യ ഫിലിം കമ്പനി എന്നിവയുടെ ബാനറിൽ അരുൺ നാരായണനും വേണു കുന്നപ്പള്ളിയുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിന്റോ ജോർജ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ നിഷാദ് യൂസഫ് ആണ് . ജസ്റ്റിൻ വർഗീസ് ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഇതൊന്നും എനക്ക് വേണ്ടിട്ടല്ല ഒക്കെം പാർട്ടിടെ നല്ലതിനുവേണ്ടിയാ… കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചാവേർ.. ട്രൈലർ കാണാം.. Read More »

ജീവിക്കണോ മരിക്കണോ എന്ന് നിനക്ക് തീരുമാനിക്കാം..! അന്ന രാജൻ നായികയായി എത്തുന്ന “മിസ്റ്റർ ഹാക്കർ” ട്രൈലർ കാണാം..

ഹാരിസിന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് മിസ്റ്റർ ഹാക്കർ . ഇതിനോടകം പുറത്തിറങ്ങിയ മിസ്റ്റർ ഹാക്കറുടെ ടീസർ വീഡിയോ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം youtube ചാനലിലൂടെ പുറത്തിറങ്ങിയ മിസ്റ്റർ ഹാക്കറുടെ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്.

ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഭീമൻ രഘു, ദേവൻ, അന്ന രേഷ്മ രാജൻ, അൽമാസ് മോതിവാല എന്നിവരാണ് . ഹാക്കിങ്ങും അതിൻറെ നൂലാമാലകളുമായി എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ ട്രൈലർ വീഡിയോകൾ എല്ലാം തന്നെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. കുഞ്ഞുമോൻ എന്ന ഹാക്കറുടെ ജീവിത കഥയിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. നാഷണൽ സൈബർ സെക്യൂരിറ്റിയുടെ കുഴപ്പങ്ങൾ കണ്ടെത്തിയ ഹാക്കർ കുഞ്ഞുമോനും കുഞ്ഞുമോന്റെ ഹാക്കിംഗ് വിദ്യകളും തന്നെയാണ് ഈ ചിത്രത്തിൻറെ പ്രധാന പ്രമേയം.

ഹാരിസ്, സോഹൻ സീനുലാല്‍, പാഷാണം ഷാജി, ടോണി ആൻറണി, എം എ നിഷാദ്, മണി സി കാപ്പൻ , റോയ് തോമസ് പാലാ, ഷഫീഖ് റഹ്‌മാൻ, ഉല്ലാസ് പന്തളം , രാജൻ സൂര്യ, നീനാ കുറുപ്പ്, ഗീതാ വിജയൻ , അംബിക മോഹൻ , അർച്ചന , അക്ഷര തുടങ്ങി താരങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.  ചിത്രത്തിൻറെ കഥയും തിരക്കഥയും തയ്യാറാക്കിയത് സംവിധായകൻ ഹാരിസ് തന്നെയാണ്.

സിഎഫ്സി ഫിലിംസ് നിർമ്മാണം നിർവഹിക്കുന്നു ഈ ചിത്രത്തിൻറെ നിർമ്മാതാവ് അഷറഫ് പാലാഴി ആണ് . ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് റോഷൻ ജോസഫ് , സുമേഷ് കൂട്ടിക്കൽ , റോണി റാഫേൽ, എന്നിവർ ചേർന്നാണ് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിപിൻ എം ജി ആണ് . അസോസിയേറ്റ് ഡയറക്ടർ – വിനോദ് ചന്ദ്രൻ , കോസ്റ്റ്യൂം – ഗായത്രി നിർമല , പ്രൊഡക്ഷൻ ഡിസൈനർ – ഷജിത് , ആർട്ട് ഡയറക്ടർ – രാജൻ ചെറുവത്തൂർ,  സ്റ്റിൽസ് – ഷാലു എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ജീവിക്കണോ മരിക്കണോ എന്ന് നിനക്ക് തീരുമാനിക്കാം..! അന്ന രാജൻ നായികയായി എത്തുന്ന “മിസ്റ്റർ ഹാക്കർ” ട്രൈലർ കാണാം.. Read More »

Scroll to Top