ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ ടീസർ റിലീസായി

Posted by

ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ സിനിമയാണ് ‘വിവേകാനന്ദൻ വൈറലാണ്’. കമൽ സംവിധാനം ചെയ്ത ഈ സിനിമ ഒരു കോമഡി എന്റെർടൈയ്നർ ആയിരിക്കും. ഇപ്പോൾ ഇതാ സിനിമയുടെ ടീസറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ ഒരു മികച്ച പ്രകടനം തന്നെയായിരിക്കും സിനിമയിലുണ്ടാവുക എന്ന കാര്യത്തിൽ ടീസറിൽ നിന്ന് വെക്തമാണ്. ഷൈൻ ടോമിന്റെ നായികയായി എത്തുന്നത് നടി സ്വാസികയാണ്.

പ്രണയം, സൗഹൃദം തുടങ്ങി പല തലത്തിലുള്ള സിനിമകൾ സമ്മാനിച്ച കമൽ എന്ന സംവിധായകന്റെ ഒരു തിരിച്ചു വരവായിരിക്കും. എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നെടിയത്ത് നസീബും, പി എസ് ഷെല്ലി രാജും ചേർന്ന് നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ രചന നിർവഹിച്ചത് കമൽ തന്നെയാണ്.

സാമൂഹിക പ്രാധാന്യം നൽകിയാണ് കമൽ ഈ സിനിമ ഒരുക്കിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, സ്വാസിക കൂടാതെ ജോണി ആന്റണി, മേറീന മൈക്കൽ, മാല പാർവതി, നീന കുറുപ്പ്, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, ആദ്യ, പ്രമോദ് വെളിയനാട്, ശരത് സഭ, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷ മോഹൻ തുടങ്ങിയ കലാക്കാരന്മാരും സിനിമയിൽ പ്രധാന ഭാഗമായി തീരുന്നുണ്ട്.

എന്തായാലും ഷൈൻ ടോം ചാക്കോയുടെ മികച്ച പ്രകടനം ഈ സിനിമയിലുടനീളം ഉണ്ടായേക്കാം. സിനിമയുടെ ടീസർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി മാറി കഴിഞ്ഞിരിക്കുകയാണ്. ആയിരകണക്കിന് പേരാണ് സിനിമയുടെ ടീസർ ഈയൊരു ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബിൽ കണ്ട് തീർത്തത്.

Categories