കോട്ടയം രമേഷും രാഹുൽ മാധവും ഒന്നിക്കുന്ന പുതിയ ത്രില്ലർ ചിത്രം “പാളയം പി.സി.” ട്രെയ്‌ലർ കാണാം..

ഡോ. സൂരജ് ജോൺ വർക്കി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.എം അനിൽ ആണ്. കോട്ടയം രമേഷും രാഹുൽ മാധവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ് വർക്കി, നിയ ശങ്കരത്തിൽ, മാലാ പാർവതി, മഞ്ജു പത്രോസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ശബരിമല കയറിയ ഒരു സ്ത്രീക്ക് സുരക്ഷണം ഒരുക്കുന്ന പോലീസുകാരനും, അവിടെ നടക്കുന്ന കൊലപാതകവും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ത്രില്ലർ ചിത്രം എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും “പാളയം പി.സി.”

പ്രദീപ്‌ നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ രഞ്ജിത് രതീഷ് ആണ്. ജ്യോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോ. സൂരജ് ജോൺ വർക്കി എന്നിവരുടെ വരികൾക്ക് സാദിഖ് പന്തലൂർ സംഗീതം പകരുന്നു. ഷഹബാസ് അമൻ, സിത്താര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ, നജീം അർഷാദ്, ശ്രുതി ശിവദാസ് എന്നിവരാണ് ചിത്രത്തിലെ ഗായകർ.

ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരുന്നു. കോട്ടയം രമേഷിന്റെയും രാഹുൽ മാധവിന്റെയും ഗെറ്റപ്പും പ്രകടനവും ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ നൽകിയിട്ടുണ്ട്.

ചിത്രം ജനുവരി അഞ്ചിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Scroll to Top