Movies updates

പ്രേക്ഷക ശ്രദ്ധ നേടി ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ.. സോങ്ങ് കാണാം..!

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കണ്ണ് നട്ട് കാത്തിരിക്കുകയാണ് തമിഴകത്തിന്റെ മാസ്റ്റർ ഡയറക്ടർ മണി രത്‌ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നതിനായി. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ കഥ റിലീസ് ചെയ്യുന്നത് ഈ വരുന്ന സെപ്റ്റംബർ മുപ്പതിനാണ്. ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നത് പ്രേക്ഷകരെ ഞെട്ടിക്കുന്ന ദൃശ്യ വിസ്മയത്തിന്റെ ഒരു അത്ഭുത കാഴ്ച തന്നെയാണ് ഈ ചിത്രത്തിലൊരുക്കി വെച്ചിരിക്കുന്നത്. തമിഴിൽ മാത്രമല്ല മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. തമിഴ്‌നാടിന് വേണ്ടി ചോളന്മാർ 1000 വർഷങ്ങൾക്ക് മുൻപ് നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്ന കഥ. ഇപ്പോൾ തന്നെ ഹിറ്റായി മാറിയ ഇതിലെ ഗാനങ്ങൾ ഒരുക്കിയത് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ്. ഇപ്പോഴിതാ ഇതിലെ ഒരു ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് . രാക്ഷസ മാമനെ എന്ന് തുടങ്ങുന്ന പുതിയ ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത് . കബിലൻ രചന നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ, പാലക്കാട് ശ്രീറാം, മഹേഷ് വിനായക്രം എന്നിവർ ചേർന്നാണ്.

ഈ ഗാനത്തിൽ വേഷമിടുന്നത് കാർത്തി, തൃഷ, ശോഭിത ധുലിപാല എന്നിവരാണ് . കാർത്തി ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത് വ്യത്യസ്തമായ ലുക്കിലാണ്. അഞ്ച് ഭാഗങ്ങൾ ഉള്ള പൊന്നിയിൻ സെൽവനെന്ന കൽക്കി കൃഷ്ണമൂർത്തി എഴുതിയ ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നടൻ വിക്രം ഈ ചിത്രത്തിൽ എത്തുന്നത് ചോള സാമ്രാജ്യത്തിന്റെ രാജാവായ ആദിത്യ കരികാലൻ ആയാണ്. അദ്ദേഹത്തെ കൂടാതെ ഈ ചിത്രത്തിൽ കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും പ്രധാന സഹ വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന് കാമറ കൈകാര്യം ചെയ്തത് രവി വർമ്മൻ ആണ് . ശ്രീകർ പ്രസാദ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. പൊന്നിയിൻ സെൽവൻ നിർമ്മിച്ചത് മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് .

നാഗാർജുന നായകനായി എത്തുന്നത് ദി ഗോസ്റ്റ്.. പ്രോമോ സോങ്ങ് കാണാം..!

തെലുങ്ക് സൂപ്പർ താരം നാഗാര്‍ജുനയെ കേന്ദ്ര കഥാപാത്രമാക്കി പ്രവീണ്‍ സട്ടരു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി ഗോസ്റ്റ്. ബിഗ് ബഡ്ജറ്റിലൊരുക്കിയ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ പ്രവീണ്‍ സട്ടരു തന്നെയാണ്. ഇതിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു , അതിന് ശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രണയ ഗാനത്തിന്റെ പ്രോമോ വീഡിയോ പ്രേക്ഷകർക്കായി റിലീസ് ചെയ്തിരിക്കുകയാണ്. അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് നാളെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന വേഗം എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോയാണ് . ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് നടൻ നാഗാർജുനയുടേയും നായികയായ സോണൽ ചൗഹാന്റേയും തീവ്ര പ്രണയ രംഗങ്ങളാണ് . ഈ ഗാനത്തിൽ സോണൽ ചൗഹാൻ അതീവ ഗ്ലാമറസ്സായാണ് എത്തുന്നത് എന്ന് ഈ പ്രോമോ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ഈ ഗാനത്തിന് കൃഷ്ണ മദിനേനി ആണ് വരികൾ രചിച്ചത്. കപിൽ കപിലൻ, രമ്യ ബെഹ്റ എന്നിവരാണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്.

ഭരത്- സൗരഭ്‌ ടീം ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധായകർ . ഈ ഗാനത്തിന്റെ നൃത്ത സംവിധാനം സീസർ ആണ് നിർവഹിച്ചത്. ഈ ചിത്രത്തിൽ മലയാളി താരം അനിഖ സുരേന്ദ്രൻ, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്‍ണവി ഗനത്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രീ വെങ്കിടേശ്വര സിനിമാസ്, നോർത്ത് സ്റ്റാർ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സുനിൽ നാരംഗ്, പുസ്ക്ർ റാം മോഹൻ റാവു, ശരത് മാരാർ എന്നിവർ ചേർന്നാണ്. മുകേഷ് ജി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം ധര്‍മേന്ദ്രയാണ് എഡിറ്റ് ചെയ്തിരിക്കുന്നത് . നാഗാര്‍ജുന ഈ ചിത്രത്തിൽ വിക്രം ഗാന്ധി എന്ന കഥാപാത്രമായാണ് എത്തുന്നത്. ഒക്ടോബർ അഞ്ചിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി . ടീസറുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ പിടിച്ചു പറ്റിയതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും ഉയർന്നു.

തിയറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു തെക്കൻ തല്ല് കേസ്..! മനോഹര വീഡിയോ സോങ് കാണാം..!

ഇപ്പോൾ തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി നിറഞ്ഞോടുകയാണ് നവാഗതനായ ശ്രീജിത്ത് എൻ ഒരുക്കിയ പുത്തൻ ചിത്രം ഒരു തെക്കൻ തല്ല് കേസ്. ബിജു മേനോനെ കേന്ദ്ര കാപാത്രമാക്കി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ജി ആർ ഇന്ദുഗോപന്‍റെ രചനയായ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് രാജേഷ് പിന്നാടൻ ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒന്നും പോലെ സ്വീകരിച്ചിരിക്കുകയാണ് ഈ ചിത്രം.

ആക്ഷനും കോമഡിയും പ്രണയവും ഒരുപോലെ കോർത്തൊരുക്കിയാണ് ശ്രീജിത്ത് ഈ ചിത്രം തയ്യാറാക്കിയത്. ഈ ചിത്രത്തിന്റെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നത് തെക്കൻ സ്ലാങ്ങിലുള്ള ചിത്രത്തിലെ കോമഡി രംഗങ്ങളും ബിജു മേനോന്റെ കാഴ്ച വയ്ക്കുന്ന അത്യുഗ്രൻ ആക്ഷൻ സീനുകളും അതിമനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന പ്രണയ രംഗങ്ങളും കൂടാതെ ഓരോ അഭിനേതാക്കളുടേയും എടുത്ത പറയേണ്ട അഭിനയ മികവും ആണ്. ഈ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി ഇപ്പോഴിതാ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് പാതിരയിൽ എന്ന ഗാനത്തിന്റെ വീഡിയോയാണ് . ഈ ഗാനരംഗത്ത് നിറഞ്ഞു നിൽക്കുന്നത് ബിജു മേനോൻ- പദ്മപ്രിയ താര ജോടികളുടെ പ്രണയ രംഗങ്ങൾ ആണ് .

ഈ ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലി ആണ്. ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ശ്രീദേവി തെക്കേടത്ത് ആണ് ആലപിച്ചത്. ന്യൂ സൂര്യ ഫിലിംസ്, ഇ ഫോർ എന്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ഒരു തെക്കൻ തല്ല് കേസിന്റെ നിർമ്മാതാക്കൾ സുനിൽ എ കെ , മുകേഷ് ആർ. മേത്ത , സി.വി. സാരഥി എന്നിവരാണ്. ബിജു മേനോൻ, പദ്മപ്രിയ എന്നിവരെ കൂടാതെ റോഷൻ മാത്യു, നിമിഷ സജയൻ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ ഈ ചിത്രത്തിൽ പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, അശ്വത് ലാൽ, അഖിൽ കവലയൂർ, അസീസ് നെടുമങ്ങാട്, റിജു ശിവദാസ്, അരുൺ പാവുമ്പ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും സഹ കഥാപാത്രങ്ങളായി എത്തുന്നു.

ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ ആണ്. മനോജ് കണ്ണോത് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന് . പത്മപ്രിയ മലയാളത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒരു തെക്കൻ തല്ല് കേസ്. 2006 ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം വടക്കും നാഥനിൽ ആണ് പത്മ പ്രിയയും ബിജു മേനോനും ഒന്നിച്ച് വേഷമിട്ടത് . അതിന് ശേഷം ഒരു തെക്കൻ തല്ല് കേസിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

ഒറ്റ ചാട്ടത്തിൽ കുതിര പുറത്ത്..! സിജു വിൽ‌സൻ്റെ കഠിനാധ്വാനമെന്ന് വിനയൻ.. വിഡിയോ കാണാം..

തിയേറ്ററുകളിൽ ആവേശം പടർത്തി വിജയകരമായി മുന്നേറുകയാണ് വിനയന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയ ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ബ്രഹ്മാണ്ഡ ചിത്രം . ഈ ചരിത്ര സിനിമയിൽ നായകനായി വേഷമിട്ടത് നടൻ സിജു വിൽസൺ ആണ്. ഈ ചിത്രത്തിന്റെ സംവിധായകൻ വിനയന്റെയും ചിത്രത്തിലെ നായകനായ സിജു വിൽസണിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് . തിരുവോണ ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ ചിത്രം ഇപ്പോൾ തിയറ്ററുകൾ കീഴടക്കി പ്രദർശനം തുടരുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ ഒരു ബിഹൈൻഡ് ദി സീൻ വിഡിയോ ആണ്. സംവിധായകൻ വിനയൻ തന്നെയാണ് ഈ വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചത്. വിനയൻ പങ്കുവച്ച ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് ചിത്രത്തിലെ നായകനായ സിജു വിൽസൺ കുതിരപ്പുറത്ത് വളരെ അനായാസമായി ചാടി കയറുന്നതാണ്. സിജുവിന് കുതിര സവാരി ഒട്ടും പരിചയമില്ലാത്ത കാര്യം ആയിരുന്നു എന്നും കഠിനാധ്വാനം നിറഞ്ഞ പരിശീലനത്തിലൂടെയാണ് താരം കുതിര പുറത്ത് കയറാനും സവാരി ചെയ്യാനും പഠിച്ചത് എന്നാണ് സംവിധായകൻ വിനയൻ പറയുന്നത്.

വിഡിയോ പങ്കുവെച്ചു കൊണ്ട് വിനയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ് “എന്നോട് മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കൾ ചോദിച്ചു ; കുതിരപ്പുറത്ത് സിജു വിൽസൺ കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. സിജുവിന് കുതിര സവാരി ഒന്നും അറിയാത്തിട്ടും എങ്ങനെയാണ് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിവേഗം അതിന്മേൽ സഞ്ചരിക്കാനും ഒക്കെ സാധിച്ചത് ? കഠിനാധ്വാനം നിറഞ്ഞ സിജുവിന്റെ പരിശീലനം കൊണ്ടാണ്. അതിന്റെ ഒരു വിജയം എന്നതുപോലെയാണ് സിജു വിൽസൺ എന്ന ആക്ഷൻ ഹീറോയെ കേരളജനത ഏകകണ്ഠമായി അംഗീകരിച്ചിരിക്കുന്നത്”-

നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ഈ ചിത്രം ​ ​ഗോകുലം ​ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്.ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുക്കിയ ഈ ചിത്രത്തിൽ മലയാള സിനിമയിലെ താരരാജക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ശബ്‌ദ സാന്നിധ്യമായി ഈ ചരിത്ര ചിത്രത്തിന്റെ ഭാഗമായി. ഒരു വമ്പൻ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിയുന്നത്. മാധുരി, കയദു ലോഹർ, പൂനം ബജ്വ, ദീപ്തി സതി, അനൂപ് മേനോൻ , ചെമ്പൻ വിനോദ്, സുരേഷ് കൃഷ്ണ, സെന്തിൽ കുമാർ , ഗോകുലം ഗോപാലൻ, സുധീർ കരമന, ഇന്ദ്രൻസ് , മണികണ്ഠൻ ആചാരി , രാഘവൻ , സുദേവ് നായർ , സുനിൽ സുഗത എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടു.

ലൂസിഫർ തെലുങ്ക് റീമേക്കിൽ തിളങ്ങി സൽമാൻ ഖാനും ചിരഞ്ജീവിയും..! സോങ്ങ് ടീസർ കാണാം..

ഇന്ത്യൻ സിനിമയിലെ രണ്ട് മെഗാതാരങ്ങളാണ് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയും ബോളിവുഡ് താരം സൽമാൻ ഖാനും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഗോഡ്ഫാദർ. മോഹൻ രാജയുടെ സംവിധാന മികവിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ മലയാളം ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് നായകനായി എത്തിയത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ലൂസിഫറിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ, തെലുങ്ക് റീമേക്കിൽ അവതരിപ്പിക്കുന്നത് ചിരഞ്ജീവിയും സൽമാൻ ഖാനും ആണ്.

കുറച്ചു നാളുകൾക്കു മുൻപാണ് ഇതിന്റെ ടീസർ റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രോമോ ടീസർ കൂടി ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. നാളെയാണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. താർ മാർ തക്കർ മാർ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഫാസ്റ്റ് നമ്പർ ഗാനത്തിന് വരികൾ രചിച്ചത് അനന്ത ശ്രീരാം ആണ് . ഈ ഗാനം ആലപിച്ചിരിക്കുന്നത് ഏവരുടേയും പ്രിയ ഗായിക ശ്രേയ ഘോഷാലും . തമൻ എസ് ആണ് ഗോഡ് ഫാദറിലെ ഗാനങ്ങൾ ഒരുക്കിയത്.

ചിത്രത്തിലെ രണ്ട് വമ്പൻ താരങ്ങളായ ചിരഞ്ജീവിയും സൽമാൻ ഖാനും നൃത്ത ചുവട് വെക്കുന്ന ഈ ഗാനത്തിന് പ്രഭുദേവയാണ് ഡാൻസ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും വലിയ വിമർശനമാണ് ഈ ചിത്രം നേരിട്ടത്‌. ഏതായാലും നാളെ റിലീസ് ചെയ്യുന്ന ഈ പുത്തൻ ഗാനം പ്രേക്ഷകർ എപ്രകാരമാണ് സ്വീകരിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് നിരവധി സിനിമ പ്രേമികൾ . ലൂസിഫറിൽ മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ തെലുങ്കിൽ പകർന്നാടുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ്. കൂടാതെ ഈ ചിത്രത്തിൽ പുരി ജഗന്നാഥ്, സത്യ ദേവ്, ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും പ്രധാന സഹ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . ലൂസിഫറിന്റെ ഈ തെലുങ്ക് റീമേക് നിർമ്മിച്ചിരിക്കുന്നത് കോണിഡാല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് .

സണ്ണി ലിയോൺ നായികയായി എത്തുന്ന തമിഴ് ചിത്രം ഓ മൈ ഗോസ്റ്റ്… ടീസർ കാണാം…!

സണ്ണി ലിയോണി ബോളിവുഡ് താര സുന്ദരിയുടെ ഏറ്റവും പുത്തൻ തമിഴ് ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ഒരു ഹൊറർ കോമഡി പാറ്റേണിൽ അണിയിച്ച് ഒരുക്കിയ ഓ മൈ ഗോസ്റ്റിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഈ ടീസറിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് സണ്ണി ലിയോണിയുടെ ഗ്ലാമർ തന്നെയാണ്. ഈ ടീസറിൽ സണ്ണി ലിയോണിയെ കാണാൻ സാധിക്കുക കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് . ആരാധകരെ ആവേശം കൊള്ളിക്കുന്ന സണ്ണി ലിയോണി ഗ്ലാമർ ലുക്കിന് പുറമെ, കിടിലൻ ആക്ഷനും പഞ്ച് ഡയലോഗുകളും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

സണ്ണി ലിയോണിയെ കൂടാതെ സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേശ് തിലക് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ആർ യുവാൻ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . ഡി വീരശക്തി, കെ ശശികുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം വി എ യു മീഡിയ എന്റെർറ്റൈന്മെന്റ്സ്, വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആണ് ഒരുക്കുന്നത്.

ധരൻ കുമാർ പശ്‌ചാത്തല സംഗീതമൊരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത് ജാവേദ് റിയാസ് ആണ്. ദീപക് ഡി മേനോൻ
ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അരുൾ ഇ സിദ്ധാർഥാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഇതിനോടകം ഏഴ് ലക്ഷത്തോളം കാഴ്‌ചക്കാരെ സ്വന്തമാക്കി ഈ ടീസർ വീഡിയോ വോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്തത്. ഇന്ത്യൻ സിനിമയിലെ ഉയർന്ന താരമൂല്യമുള്ള സണ്ണി ലിയോണി എന്ന ഗ്ലാമർ താരം ഇപ്പോൾ ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി ഭാഷ ചിത്രങ്ങളിലും വേഷമിട്ടു. ഇതിനു മുൻപും തമിഴ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള സണ്ണി ലിയോണിക്ക് അവിടെ ഒരു വലിയ ആരാധക വൃദ്ധമാണ് ഉള്ളത്. കനേഡിയൻ മോഡലായ സണ്ണി ലിയോൺ തന്റെ 38 ആം വയസ്സ് മുതലാണ് അഭിനയരംഗത്ത് സജീവമായത്. മലയാളത്തിൽ മധുര രാജ എന്ന ചിത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ഐറ്റം ഡാൻസറായാണ് താരം എത്തിയത്.

സണ്ണി ലിയോൺ ഹോട്ട് ഗ്ലാമറസ്സ് ലുക്കിൽ എത്തുന്ന തെലുങ്ക് ചിത്രം ജിന്ന.. ട്രൈലർ കാണാം..

തെലുങ്ക് ചലച്ചിത്ര രംഗത്തെ സൂപ്പർ യുവ താരങ്ങളിൽ ശ്രദ്ധേയനായ മഞ്ജു വിഷ്ണു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിന്ന. മലയാളത്തിലും ഡബ്ബ് ചെയ്ത് ഇറക്കുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തു വന്നുകഴിഞ്ഞു. ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്ന സൂചന ഈ ചിത്രം ഹൊറർ, ആക്ഷൻ, കോമഡി എന്നിവക്ക് പ്രാധാന്യം നല്കിയാണ് ഒരുക്കുന്നതെന്നാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് പായൽ രാജ്പുത് ആണ്. ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂര്യയാണ്. വരുന്ന ഒക്ടോബർ മാസത്തിലാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താൻ ഒരുങ്ങുന്നത് . നായകനായ മഞ്ജു വിഷ്ണു തന്നെ നിർമ്മിച്ച ഈ ചിത്രം എവിഎ എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ അവതരിപ്പിക്കുന്നത് ഡോ എം മോഹൻ ബാബുവാണ് . എഴുത്തുകാരനും ഇതിന്റെ നിർമ്മാതാക്കളിൽ ഒരാള് കൂടിയായ കോന വെങ്കട്ട് പറയുന്നത് ഈ ചിത്രത്തിന് ഒരു വലിയ ചരിത്രം പറയുന്നുണ്ടെന്നാണ് .

ടീസർ ലോഞ്ച് ചടങ്ങിൽ വെച്ച് നായികയായ പായൽ രാജ്പുത് പറയുകയുണ്ടായി തന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ചിത്രമാണ് ജിന്ന എന്നും, ഒരു മഞ്ഞുമലയുടെ ഒരു നുറുങ്ങ് മാത്രമാണ് ടീസറിൽ പ്രേക്ഷകർ കണ്ടത് എന്നും. പ്രേക്ഷകരുടെ മനസുകളെ സ്പര്ശിക്കുന്ന ഒന്നായിരിക്കും ഈ ചിത്രം എന്നും പായൽ കൂട്ടിച്ചേർക്കുന്നു. വളരെ സന്തോഷവും അത്ഭുതകരവുമായ അനുഭവമായിരുന്നു തെന്നിന്ത്യൻ സിനിമയിൽ ജോലി ചെയ്യുന്നത് എന്നും, ഇപ്പോഴുള്ള ആഗ്രഹം കൂടുതൽ തെന്നിന്ത്യൻ ചിത്രങ്ങൾ ചെയ്യാനാണ് എന്നും താരസുന്ദരി സണ്ണി ലിയോൺ വ്യക്തമാക്കി. മഞ്ജു വിഷ്ണു പറഞ്ഞത് ബിഗ് സ്‌ക്രീനിൽ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നായിരിക്കും ഈ ചിത്രം സമ്മാനിക്കുക എന്നാണ്. അസാധാരണമായ ഹാസ്യവും ഈ ചിത്രത്തിൽ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചോട്ടാ കെ നായിഡു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനൂപ് റൂബൻസ് ആണ്. ജിന്ന റിലീസ് ചെയ്യുക ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് .

തിയറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്..! പുത്തൻ വീഡിയോ സോങ്ങ് കാണാം..

വിനയന്റെ സംവിധാന മികവിൽ തിരുവോണദിനത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. സിജു വിൽസൺ നായകനായി എത്തുന്ന ഈ ചിത്രം പറയുന്നത് ആറാട്ടുപ്പുഴ വേലായുധപണിക്കർ എന്ന നവോത്ഥാന നായകന്റെ കഥയാണ്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ചിത്രം സ്വന്തമാക്കിയത്.

ഇപ്പോഴിതി ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പ്രേക്ഷക ശ്രദ്ധ നേടുകയാണ് . കറുമ്പൻ ഇന്നിങ്ങ് വരുമോ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദ് വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് എം ജയചന്ദ്രൻ ആണ്. നാരായണി ഗോപൻ , നിഖിൽ രാജ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കയദു ലോഹറും സെന്തിൽ കൃഷ്ണയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

കയദുവിന്റെ ആദ്യ മലയാള ചിത്രമാണിത്. മാറു മറക്കൽ സമര നായിക നങ്ങേലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കയദു അവതരിപ്പിക്കുന്നത്. റൊമാന്റിക് റോളുകൾ മാത്രം കൈകാര്യം ചെയ്തിരുന്ന താരം ഇതാദ്യമായാണ് ശക്തമായ ഒരു കഥാപാത്രവുമായി തന്റെ ആരാധകർക്ക് മുന്നിൽ എത്തുന്നത്. പൂനെ മോഡലായ കയദു മറാത്തി , കന്നഡ ഭാഷാ ചിത്രങ്ങളിലാണ് ഇതിന് മുൻപ് അഭിനയിച്ചിട്ടുള്ളത്. ഏതായാലും മലയാളത്തിൽ ശ്രദ്ധേയമായ തുടക്കം തന്നെയാണ് താരത്തിന് ലഭിച്ചത്.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ആയിഷ..സോങ്ങ് ടീസർ കാണാം..

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നടി മഞ്ജു വാര്യർ നായികയായി എത്തുന്ന പുത്തൻ മലയാളം അറബിക് ഭാഷ ചിത്രമാണ് ആയിഷ . ഈ ചിത്രത്തിലെ ഒരു സോങ് ടീസർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലൂടെയാണ് 54 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ റിലീസ് ചെയ്തത്. കണ്ണിലെ കണ്ണിലെ എന്ന ഗാനത്തിന്റെ മേക്കിങ് രംഗങ്ങളാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്.

നായിക മഞ്ജുവിനെ ഡാൻസ് സെറ്റ്പ്പ് പഠിപ്പിക്കുന്ന നടനും ഡാൻസ് കൊറിയോഗ്രഫറുമായ തമിഴ് താരം പ്രഭുദേവയേയും ഈ ടീസർ വീഡിയോയിൽ കാണാം . ബി കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. അഹി അജയൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അറബിക് വരികൾ രചിച്ചിരിക്കുന്നത് ഡോ. നൂറ അൽ മർസുഖി ആണ്.

അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിചിരിക്കുന്നത് ആഷിഫ് കക്കോടി ആണ് . ചിത്രത്തിൽ മഞ്ജുവിനെ കൂടാതെ കൃഷ്ണ ശങ്കർ , മോണ , രാധിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സക്കറിയ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയാണ്.

കാളിദാസ് ജയറാം നായകാനായി എത്തുന്ന തമിഴ് ചിത്രം നച്ചത്തിരം നഗർഗിരത്.. വീഡിയോ സോങ്ങ് കാണാം..

നടൻ കാളിദാസ് ജയറാമിനെ നായകനിക്കി പാ രഞ്ജിത്തിന്റെ സംവിധാന മികവിൽ ഒരുക്കിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് നച്ചത്തിരം നഗർഗിരത്. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് പ്രേക്ഷകരിലേക്ക് എത്തിയ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.

തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേരിൻമ്പ കാതൽ എന്ന വരികളോടെ തുടങ്ങുന്ന വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഉമാദേവി വരികൾ രചിച്ച ചിത്രത്തിലെ ഗാനത്തിന് ഈണം വന്നിരിക്കുന്നത് തെന്മയാണ്. രഞ്ജ്, തെന്മ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് . കാളിദാസിന്റെ മനോഹരമായ പ്രകടനമാണ് ഈ ഗാന രംഗത്തിൽ കാണാൻ സാധിക്കുന്നത്.

ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ നീലം പ്രൊഡക്ഷൻസ് ആണ് . കാളിദാസിനെ കൂടാതെ ചിത്രത്തിൽ ദുഷാറ വിജയൻ, വിനോദ്, സുബത്ര റോബർട്ട്, ഹരികൃഷ്ണൻ, കലൈയരശൻ, ഷബീർ കല്ലറക്കൽ, റെജിൻ റോസ്, ദാമു, അർജുൻ പ്രഭാകരൻ, ഉത്തയ്യാ സൂര്യ, സ്റ്റീഫൻ രാജ്, ഷെറിൻ സെലിൻ മാത്യു, ജ്ഞാനപ്രസാദ്‌, വിൻസു റേച്ചൽ സാം, മനീഷ ടെയ്റ്റ് എന്നിവരും വേഷമിട്ടുണ്ട്. കിഷോർ കുമാർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം സെൽവ ആർ കെയാണ് എഡിറ്റ് ചെയ്തിരിക്കുന്നത് . സാൻഡി ആണ് കൊറിയോഗ്രഫർ.

Scroll to Top