ഹൃദ്വിക് റോഷൻൻ്റെ കിടിലൻ ഡാൻസുമായി വിക്രം വേദയിലെ ആൽക്കഹോളിക്ക വീഡിയോ സോങ്ങ് കാണാം..

Posted by

സെപ്തംബർ 30 ന് റിലീസിന് ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് വിക്രം വേദ. ഹൃദ്വിക് റോഷൻ , സൈഫ് അലി ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങള അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പുഷകർ – ഗായത്രി ടീം ആണ് . ഈ ചിത്രത്തിലെ ഒരു കിടിലൻ ഡാൻസ് നമ്പർ ഗാനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുകയാണ്. ആൽക്കഹോളിയ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ടി സീരിസ് യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

നിരവധി കാഴ്ചക്കാരെ നേടിയ ഈ വീഡിയോ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. നടൻ ഹൃദ്വിക് റോഷൻ ആണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് . അദ്ദേഹത്തിന്റെ കിടിലൻ നൃത്ത ചുവടുകൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റും. മനോജ് മൻടാഷിർ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് വിശാൽ , ഷേയ്ക്കർ എന്നിവരാണ് . വിശാൽ , ഷേയ്ക്കർ, സ്നിഗ്ദജിത്ത്, ഭൗമിക് , അനന്യ ചക്രബർത്തി എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗണേഷ് ഹെഡ്ജെ ആണ് കൊറിയോഗ്രഫർ . മേഘ്ദീപ് ബോസ് ആണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്.

പുഷകർ – ഗായത്രി ടീം ഒരുക്കിയ വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ അതേ പേരിലുള്ള ഹിന്ദി പതിപ്പാണ് ഈ ചിത്രം. ചിത്രത്തിൽ വിക്രം എന്ന പോലീസ് ഉദ്യോഗസ്ഥനായി സൈഫ് അലി ഖാനും വേദ എന്ന ഗുണ്ട സംഘ തലവനായി ഹൃദ്വിക് റോഷനും വേഷമിടുന്നു. ഇവരെ കൂടാതെ ഈ ചിത്രത്തിൽ രാധിക ആപ്തെ, രോഹിത് സറഫ് , യോഗിത ബിഹാനി, ഷറിബ് ഹാഷ്മി, സത്യദീപ് മിശ്ര എന്നിവരും വേഷമിടുന്നു . പി.എസ്. വിനോദ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റിച്ചാർഡ് കെൽവിൻ എ ആണ്. പുഷ്കർ – ഗായത്രി തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. ഈ ചിത്രം നിർമ്മിക്കുന്നത് എസ്. ശശികാന്ത്, ചക്രവർത്തി , രാമചന്ദ്ര, വിവേക് അഗർവാൾ, ദൂഷൻ കുമാർ എന്നിവ ചേർന്നാണ്. ഹൃദ്വിക് റോഷൻ , സൈഫ് അലി ഖാൻ കൂട്ടുകെട്ടിന്റെ ഗംഭീര പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ .

Categories