രശ്മി മന്ദാന നിറഞ്ഞാടിയ “രഞ്ജിതമേ”..! വാരിസിലെ ഫുൾ വീഡിയോ സോങ്ങ് കാണാം..

ജനുവരി 11ന് വംശി പൈഡപ്പിള്ളി സംവിധാന മികവിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത പുത്തൻ വിജയ് ചിത്രമാണ് വാരിസ്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിലാണ് സംവിധായകൻ വംശി ഈ ചിത്രം ഒരുക്കിയത്. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും പുറത്തിറക്കിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. എങ്കിലും ബോക്സ് ഓഫീസിൽ വൻ വിജയമാണ് ചിത്രം കാഴ്ചവച്ചത്. ഇതിനോടകം ചിത്രം നേടിയത് 302 കോടി ബോക്സ് ഓഫീസ് കളക്ഷൻ ആണ്. വിജയ്ക്കൊപ്പം നടി രശ്മി മന്ദാനയും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ ഇപ്പോഴിതാ ഏറെ ട്രെൻഡിങ് ആയി വാരിസിലെ രഞ്ജിതമേ എന്ന ഗാനത്തിൻറെ ഫുൾ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. ഹിന്ദി പതിപ്പിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ടി സീരീസ് യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപ് റിലീസ് ചെയ്ത ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്.അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് വിജയ് – രശ്മിക താരജോടികളുടെ കിടിലൻ പെർഫോമൻസ് ആണ് . നിഷാന്ത് സിംഗ് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് തമൻ എസ് ആണ് . ഹർഷവർദ്ധൻ, എം എം മാനസി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം നിർമ്മിച്ചത് രാജു , ശിരീഷ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ് ശ്രീ ഹർഷിദ് റെഡി, ശ്രീ ഹർഷിത എന്നിവർ . ചിത്രത്തിൽ പ്രകാശ് രാജ്, ആർ ശരത് കുമാർ , പ്രഭു, ശ്യാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയ സുധ, സംഗീത ക്രിഷ്, നന്ദിനീറായി, ഗണേഷ് വെങ്കട്ടരാമൻ, സംയുക്ത ഷണ്മുഖൻ, ശ്രീമാൻ , ഗണേശൻ , ജോൺ വിജയ്, ഭരത് റെഡി, സഞ്ജന എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു .

Leave a Comment

Scroll to Top