ജവാനിലെ ഗാനത്തിലൂടെ വീണ്ടും അനിരുദ്ധ് തരംഗം… പ്രണയ നിമിഷങ്ങളുമായി ഷാരൂഖ് ഖാനും നയൻതാരയും…. വീഡിയോ സോങ്ങ് കാണാം..

സെപ്റ്റംബർ ഏഴിന് റിലീസിന് ഒരുങ്ങുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ജവാൻ . ഷാരൂഖ് ഖാൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലീ . ഷാരൂഖാൻ ഇരട്ട വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ താരത്തോടൊപ്പം നയൻതാര , വിജയ് സേതുപതി , പ്രിയാമണി, സന്യാ മൽഹോത്ര എന്നിവരും അതിഥി വേഷത്തിൽ ദീപിക പദുക്കോണും അഭിനയിക്കുന്നുണ്ട്. ഈ ബോളിവുഡ് ചിത്രം തമിഴ് തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്നത് ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ്. ഹയ്യോട എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ പ്രേക്ഷകർക്കായി ടി സീരീസ് തമിഴ് യൂട്യൂബ് ചാനലിലൂടെ ഗാനത്തിന്റെ തമിഴ് പതിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി മുന്നേറുകയാണ് മൂന്നു മിനിട്ട് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം . ഷാരൂഖ് ഖാന്റെയും നയൻതാരയുടെയും കിടിലൻ പ്രകടനം തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. ഫറാ ഖാൻ ആണ് ഗാനത്തിന്റെ കൊറിയോഗ്രാഫർ . വിവേക് ആണ് ഗാനത്തിന്റെ രചയിതാവ്. അനിരുദ്ധ് രവിചന്ദർ ഇടണം നൽകിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹവും പ്രിയ മാലിയും ചേർന്നാണ്.

സംവിധായകനൊപ്പം എസ് രമണ ഗിരിവാസനും ചേർന്നു കൊണ്ടാണ് ജവാന്റെ തിരക്കഥ തയ്യാറാക്കിയത്. സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത് സുമിത്ത് അറോറയാണ്. ഗൗരി ഖാനും ഗൗരവ് വർമ്മയും ചേർന്ന് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം പുറത്തിറങ്ങുന്നത് റെഡ് ചില്ലിസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആണ് . ചിത്രത്തിൻറെ ഛായാഗ്രഹകൻ ജികെ വിഷ്ണുവും എഡിറ്റർ റൂബനും ആണ് . കിംഗ്ഖാന്റെ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

ജവാനിലെ ഗാനത്തിലൂടെ വീണ്ടും അനിരുദ്ധ് തരംഗം… പ്രണയ നിമിഷങ്ങളുമായി ഷാരൂഖ് ഖാനും നയൻതാരയും…. വീഡിയോ സോങ്ങ് കാണാം.. Read More »

എനിക്ക് ഒരാളെ ഇടിക്കണം…തിയേറ്ററുകൾ ഇടിയുടെ പൂരപ്പറമ്പ് ആക്കുവാൻ ആർ ഡി എക്സ്.. ട്രെയിലർ കാണാം…

നവാഗതനായ നഹാസ് ഹിദായത്ത് അണിയിച്ചൊരുക്കുന്ന സൂപ്പർ ആക്ഷൻ ചിത്രമാണ് ആർ ഡി എക്സ്. ഓണത്തോടനുബന്ധിച്ച് പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയാണ്. ഇതിനോടകം പുറത്തിറങ്ങിയ ആർ ഡി എക്സിന്റെ ടീസർ വീഡിയോയും വീഡിയോ ഗാനവും എല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോൾ പങ്കുവെച്ചിട്ടുള്ള ഒഫീഷ്യൽ ട്രെയിലർ വീഡിയോയും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് രണ്ടേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ആർ ഡി എക്സിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്.

ആൻറണി വർഗീസ് , ഷെയ്ൻ നീഗം , നീരജ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ മഹിമ നമ്പ്യാർ, ലാൽ , ബാബു ആൻറണി, ഐമ റോസ്മി സെബാസ്റ്റ്യൻ, മാല പാർവതി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റോബർട്ട് , ഡോണി, സേവിയർ എന്നിവരുടെ കഥ പറയുന്ന ഈ ചിത്രം അടിയോടടി തന്നെയാണെന്ന് ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. അങ്കമാലി ഡയറീസ്, അജഗജാന്തരം , തല്ലുമാല എന്നീ ചിത്രങ്ങൾ പോലെ ഒരു വമ്പൻ ഹിറ്റ് ആക്ഷൻ ചിത്രം ആകും ആർ ഡി എക്സും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ . ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോ പ്രേക്ഷക പ്രതീക്ഷകളെ അതിനൊത്ത് ഉയർത്തുന്നതുമാണ്. ട്രെയിലർ വീഡിയോ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ നഹാസ് തന്നെയാണ്. ഇതിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സാം സി എസ് ആണ്. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റർ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സോഫിയ പോൾ ആണ് . ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ആർ ഡി എക്സിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. അലക്സ് ജെ പുളിക്കൽ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ചമൻ ചാക്കോ ആണ് . ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് അൻമ്പറിവാണ്.

എനിക്ക് ഒരാളെ ഇടിക്കണം…തിയേറ്ററുകൾ ഇടിയുടെ പൂരപ്പറമ്പ് ആക്കുവാൻ ആർ ഡി എക്സ്.. ട്രെയിലർ കാണാം… Read More »

നല്ലവനായ കൊള്ളക്കാരനായി നിവിൻ പോളി.. രാമചന്ദ്രബോസ് ആൻഡ് കോ ടീസർ കാണാം..

നിവിൻ പോളി ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് താരത്തിന്റെ മികച്ച ഒരു ചിത്രത്തിനു വേണ്ടിയാണ്. ആരാധകർക്ക് ആശ്വാസമായി ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രമായ രാമചന്ദ്രബോസ് ആൻഡ് കോയുടെ ഒഫീഷ്യൽ ടീസർ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

ഏറെ കാലമായി പ്രേക്ഷകർ കാണാനിരുന്ന നിവിൻ പോളി എന്ന താരത്തിന്റെ മികച്ച ഒരു ഫാമിലി എന്റർടൈനർ ആയിരിക്കും ഈ ചിത്രം എന്നത് ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്. നല്ലവനായ ഒരു കൊള്ളക്കാരനായ ചിത്രത്തിൽ നിവിൻപോളി എത്തുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. നല്ലവനായ ഈ കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നർമ്മ രംഗങ്ങൾ കൂടി കോർത്തിണക്കിയ ഒരു അതിഗംഭീര ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. യു എ ഇ യിലും കേരളത്തിലും ആയാണ് രാമചന്ദ്രബോസ് ആൻഡ് കോ ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിച്ചത്.

ഹനീഫ് അദാനിയാണ് ഈ ചിത്ര സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. പോളി ജൂനിയർ പിക്ചേഴ്സും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന നിവിൻപോളിയും ലിസ്റ്റൻ സ്റ്റീഫനും ആണ് . ജസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിൻറെ സഹ നിർമ്മാതാവ് ആണ്. നിഷാദ് യൂസഫ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു തണ്ടാശേരിയാണ് മിഥുൻ മുകുന്ദൻ ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

പ്രേക്ഷകർ ചിത്രത്തിന്റെ ടീസർ കണ്ടു ഏറെ ആകാംക്ഷയിലാണ്. നിവിന്റെ ഒരു അതിഗംഭീര തിരിച്ചുവരവാണ് ഈ സിനിമയിലൂടെ സിനിമ പ്രേമികൾ പ്രതീക്ഷിക്കുന്നത്. താരത്തിന്റെ പഴയകാല ചിത്രങ്ങൾ മിസ്സ് ചെയ്യുന്നു അതുപോലെ ഒരു ചിത്രം ഇറങ്ങട്ടെ എന്നും ആരാധകർ വീഡിയോയ്ക്ക് താഴെ കമൻറ് ചെയ്തിട്ടുണ്ട്.

നല്ലവനായ കൊള്ളക്കാരനായി നിവിൻ പോളി.. രാമചന്ദ്രബോസ് ആൻഡ് കോ ടീസർ കാണാം.. Read More »

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടിയ ഖുശി.. ട്രൈലർ കാണാം..

സെപ്റ്റംബർ ഒന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഖുശി. വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റൊമാൻറിക് കോമഡി ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. തെലുങ്കിൽ ഒരുക്കുന്ന ഈ ചിത്രം തമിഴ് കന്നട മലയാളം ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിലേക്ക് എത്തിയിരിക്കുന്നത് ഈ ചിത്രത്തിൻറെ തമിഴ് ട്രെയിലർ വീഡിയോ ആണ് . സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് രണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലർ വീഡിയോ ഇറങ്ങിയിരിക്കുന്നത്.

ലെനിൻ വിപ്ലവ് എന്ന കഥാപാത്രമായി വിജയ് ദേവര കൊണ്ടയും ആരാധ്യ എന്ന കഥാപാത്രമായി സാമന്തയും വേഷമിടുന്നു. ഇരുവർക്കും ഇടയിലുള്ള പ്രണയവും അതിനുശേഷം ഇവർ വിവാഹിതരാകുന്നതും തുടർന്നവർക്കിടയിൽ ഉണ്ടായിരുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിൻറെ പ്രമേയം. കിടിലൻ പ്രകടനം തന്നെയാണ് ഇരുതാരങ്ങളും ഈ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഇവരെ കൂടാതെ സച്ചിൻ വേദേക്കർ , ശരണ്യ പൊൻവണ്ണൻ , മുരളീ ശർമ, ലക്ഷ്മി, രോഹിണി, വെണ്ണല കിഷോർ, ജയറാം , രാഹുൽ രാമകൃഷ്ണ , അലി, ശ്രീകാന്ത് അയ്യങ്കാർ , ഭരത് റെഡ്ഡി, ശരണ്യ പ്രദീപ് എന്നിവരും വേഷമിടുന്നു.

ശിവ നിർവാണ ആണ് ഈ ചിത്രത്തിന്റെ രചയിതാവും സംവിധായകനും. മൈത്രി മൂവി മേക്കേഴ്സ് ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൈ രവിശങ്കറും നവീൻ യേർനേനിയും ചേർന്നാണ്. ഹെഷാം അബ്ദുൾ വഹാബ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മുരളി ജി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ പ്രാവിൻ പുഡി ആണ്.

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടിയ ഖുശി.. ട്രൈലർ കാണാം.. Read More »

മാസ്സ് അക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി കിംഗ് ഓഫ് കൊത്ത… ട്രൈലർ കാണാം..

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പുത്തൻ ചിത്രമാണ് ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്ന കിംഗ് ഓഫ് കൊത്ത. കിംഗ് ഓഫ് കൊത്ത അണിയിച്ച് ഒരുക്കുന്നത് മലയാളത്തിന്റെ ലെജൻഡ് സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആണ്. അഭിലാഷിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ദുൽഖറിന്റെ ഒരു മലയാള ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. ദുൽഖർ ആരാധകർ അതിന്റെ കൂടി ആവേശത്തിൽ ആണ് .

ഇപ്പോഴിതാ പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തിക്കൊണ്ട് കിംഗ് ഓഫ് കൊത്തയുടെ ട്രെയിലർ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകർക്ക് ട്രെയിലർ കണ്ട ശേഷം ഉറപ്പിക്കാവുന്ന കാര്യം ജോഷി എന്ന അതുല്യ സംവിധായകൻറെ പേര് മകൻ അഭിലാഷ് കളയില്ല എന്നതാണ്. കിംഗ് ഓഫ് കൊത്തയിലെ രാജു എന്നത് ദുൽഖറിന്റെ ഒരു ഗംഭീര കഥാപാത്രമായിരിക്കും എന്നത് ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒരു മാസ്സ് എന്റെർറ്റൈൻ ആയിരിക്കും ഈ ചിത്രം എന്നത് ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ.

ട്രൈലർ വീഡിയോയുടെ ഏറ്റവും ഹൈറ്‌ലൈറ്റ് ആയി മാറുന്നത് ദുൽഖറിന്റെ ഓരോ സീനിലും ഉള്ള ലുക്കും സ്വഗും തന്നെയാണ്. ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. രോമാഞ്ചം ആണ് തോന്നുന്നു എന്നാണ് ട്രെയിലർ വീഡിയോ കണ്ടു ആരാധകർ കമന്റുകൾ ഇട്ടിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് കിംഗ് ഓഫ് കൊത്ത പ്രദർശനത്തിന് എത്തുന്നത്. ഈ സിനിമയുടെ ബഡ്ജറ്റ് 50 കോടിയാണ്. ആദ്യ ദിനങ്ങളിൽ നിന്ന് തന്നെ ആ തുക കൈവരിക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ.

ഓഗസ്റ്റ് 24 ന് ഓണം റിലീസായാണ് ഈ സിനിമ എത്തുന്നത്. ദുൽഖറിനെ കൂടാതെ ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, അനിഖ സുരേന്ദ്രൻ, ഷബീർ കല്ലറക്കൽ, പ്രസന്ന, ശാന്തി കൃഷ്ണ, സെന്തിൽ കൃഷ്ണ, ടിജി രവി, സുധി കോപ്പ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത്. പശ്ചാത്തല സംഗീതം ഒരുക്കിയത് ജേക്സ് ബിജോയാണ് .

മാസ്സ് അക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി കിംഗ് ഓഫ് കൊത്ത… ട്രൈലർ കാണാം.. Read More »

തിയേറ്ററിൽ വൻ വിജയമായി മുന്നേറുന്ന വോയിസ് ഓഫ് സത്യനാഥൻ.. രസകരമായ സ്നീക്ക് പീക്ക് സീൻ കാണാം..

ജനപ്രിയ നായകൻ ദിലീപിൻറെ അതിഗംഭീരമായ തിരിച്ചുവരവ് പ്രേക്ഷകർക്ക് കാണാൻ സാധിച്ച വോയിസ് ഓഫ് സത്യനാഥൻ. റാഫിയുടെ സംവിധാനം മികവിൽ ഒരുങ്ങിയ ജൂലൈ 28നാണ് റിലീസ് ചെയ്തത്. ഇതിനോടകം ഏകദേശം 10 കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട് ഈ ചിത്രം . കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു സ് നീക്ക് പീക്ക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള സത്യനാഥന്റെ ഈ വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. നടൻ സിദ്ദിഖും ദിലീപും തമ്മിലുള്ള രസകരമായ ഒരു കോമ്പോയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒട്ടേറെ പ്രേക്ഷകരാണ് ഈ ചിത്രത്തെയും ഇതിലെ താരങ്ങളുടെ പ്രകടനത്തേയും പ്രശംസിച്ച് കമൻറുകൾ നൽകിയിട്ടുള്ളത്. മാത്രമല്ല ദിലീപിനെ ഏറെ വർഷമായി സ്ക്രീനിൽ മിസ്സ് ചെയ്തു എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

വളരെ സീരിയസ് ആയിട്ടുള്ള ഒരു കഥാ രംഗം നർമ്മത്തിൽ ചാലിച്ചുകൊണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ റാഫി വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെ . പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ്, ബാദുഷ സിനിമാസ് , ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ പുറത്തിറങ്ങിയ വോയിസ് ഓഫ് സത്യനാഥൻ നിർമ്മിച്ചിരിക്കുന്നത് രാജൻ ചിറയിൽ, ഷിനോയ് മാത്യു, ബാദുഷ, ദിലീപ് എന്നിവർ ചേർന്നാണ്.

ദിലീപ്, സിദ്ദിഖ്, എന്നീ താരങ്ങൾക്ക് പുറമേ ജോജു ജോർജ് , വീണാനന്ദകുമാർ , ജഗപതി ബാബു, അനുപം ഖേർ, വിജയരാഘവൻ, അഭിറാം രാധാകൃഷ്ണൻ , അനുശ്രീ, മകരന്ദ് ദേശ്പാണ്ഡെ, ജോണി ആന്റണി, രമേഷ് പിഷാരടി , അലെൻസിയർ എന്നീ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റാഫി തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പ് , ജിതിൻ സ്റ്റാനിസ്ലസ് എന്നിവർ ചേർന്നാണ്. അങ്കിത് മേനോൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. എഡിറ്റർ ഷമീർ മുഹമ്മദ് ആണ് .

തിയേറ്ററിൽ വൻ വിജയമായി മുന്നേറുന്ന വോയിസ് ഓഫ് സത്യനാഥൻ.. രസകരമായ സ്നീക്ക് പീക്ക് സീൻ കാണാം.. Read More »

മലയാളി പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ വീണ്ടും ഒരു കോർട്ട് റൂം ഡ്രാമ ചിത്രം… ജലധാര പമ്പ്സെറ്റ് സിൻസ് 1962 ട്രൈലർ കാണാം..

ഇക്കഴിഞ്ഞ വർഷങ്ങളിലായി നിരവധി കോർട്ട് റൂം ഡ്രാമ ചിത്രങ്ങളാണ് മലയാള സിനിമയിൽ വന്നുപോയത്. അവയിൽ ഒട്ടുമിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റുകളായി മാറുകയും ചെയ്തു. ചെറിയ ഒരു ഇടവേളക്കു ശേഷം ഇപ്പോൾ ഇത് മറ്റൊരു കോർട്ട് റൂം ഡ്രാമ ചിത്രം കൂടി വന്നിരിക്കുകയാണ്. ജലധാര പമ്പ് സെറ്റ് സിൻസ് 1962. ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ടേകാൽ മിനിറ്റ് ആയിരിക്കുമുള്ള ജലധാരയുടെ ട്രെയിലർ വീഡിയോ മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്.

മികച്ച ഒരു ഫാമിലി കോമഡി എന്റർടൈനർ ആയിരിക്കും ഈ ചിത്രം എന്നത് ജയധാരയുടെ ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. മുതിരങ്ങാടിയിലെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ കാണിച്ചുകൊണ്ടാണ് ട്രെയിലർ വീഡിയോ ആരംഭിക്കുന്നത് തന്നെ. അവിടെ വന്നിട്ട് ഒരു പമ്പ്സെറ്റ് കേസിലൂടെയാണ് ചിത്രത്തിൻറെ കഥ മുന്നേറുന്നത്. ഇന്ദ്രൻസ് , ഉർവശി, സാഗർ, സനുഷ, ജോണി ആൻറണി, ടി ജി രവി , നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ വിജയരാഘവൻ , സജിൻ ചെറുകയിൽ , വിഷ്ണു, അൽത്താഫ്, കലാഭവൻ ഹനീഫ് വിവരം ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

വണ്ടർ ഫ്രെയിംസ് ഫിലിംലാൻഡിന്റെ പാനലിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രജിൻ എം പി, സംവിധായകൻ ആശിഷ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത് . സനു കെ ചന്ദ്രന്റേതാണ് കഥ. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ രാധാകൃഷ്ണനാണ്. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ളത് കൈലാസാണ്. മലയാളത്തിലെ രണ്ട് മികച്ച താരങ്ങളായ ഉർവശിയും ഇന്ദ്രൻസും നേർക്കുനേർ എത്തിയപ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിരിക്കുകയാണ്. ഇവരുടെയും പെർഫോമൻസിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചിട്ടുള്ളത്.

മലയാളി പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ വീണ്ടും ഒരു കോർട്ട് റൂം ഡ്രാമ ചിത്രം… ജലധാര പമ്പ്സെറ്റ് സിൻസ് 1962 ട്രൈലർ കാണാം.. Read More »

കെ ജി എഫിനെ വെല്ലുന്ന അക്ഷൻ രംഗങ്ങളുമായി രജനികാന്ത് ചിത്രം ജയിലർ..! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ജയിലർ ചിത്രത്തിൻറെ  വീഡിയോയ്ക്ക് ആയി. സൂപ്പർസ്റ്റാർ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ നെൽസൺ ദിലീപ് കുമാർ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ ഒരുക്കിയ എന്ന ചിത്രം വമ്പൻ പരാജയമായി മാറിയിരുന്നു എങ്കിലും ഇപ്പോഴിതാ മറ്റൊരു വിജയത്തിനായി അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്. നെൽസണിൽ നിന്ന് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത് ഡോക്ടർ പോലൊരു ബ്ലോക്ക് ബസ്റ്റർ ചിത്രമാണ്. തങ്ങളുടെ പ്രതീക്ഷകൾ തെറ്റില്ല എന്നാണ് ഏവരും വിശ്വസിക്കുന്നത്.

പ്രേക്ഷക പ്രതീക്ഷകൾ വെറുതെ ആവില്ല എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോഴിതാ ട്രൈലറിന് സമാനമായ ജയിലറിന്റെ ഒരു ഷോക്കേസ് വീഡിയോ എത്തിയിരിക്കുകയാണ്. ജയിലറിൽ രജനികാന്ത് എന്ന താരത്തിന്റെ കിടിലൻ പെർഫോമൻസ് തന്നെ ആയിരിക്കും എന്ന കാര്യം ഉറപ്പായി. രജനികാന്തിന്റെ സീനുകളാണ് കൂടുതലായും ഇപ്പോൾ പുറത്തിറങ്ങിയ ഷോക്കേസ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ താരത്തിന്റെ ഭാര്യയായി വേഷമിടുന്നത് നടി രമ്യ കൃഷ്ണനാണ്.

രജനീകാന്തിനെ കൂടാതെ ഈ വീഡിയോയിൽ ജാക്കി ഷറോഫ്, വസന്ത് രവി , വിനായകൻ, മിർണ മേനോൻ തുടങ്ങി താരങ്ങളേയും കാണാം. വിനായകൻ എന്ന താരത്തിന് ലഭിച്ചിരിക്കുന്നത് മികച്ച ഒരു വേഷം തന്നെയാണ് എന്ന കാര്യം ഈ വീഡിയോയിൽ നിന്നും വ്യക്തമാണ്. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയിൽ ശിവരാജ് കുമാർ , തമന്ന , മോഹൻലാൽ എന്നീ താരങ്ങളെ കാണിച്ചിട്ടില്ല. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ആരാധകർക്ക് ഇതൊരു നിരാശയായി മാറിയെങ്കിലും ചിത്രം ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് അവരും .

മോഹൻലാൽ ഈ ചിത്രത്തിൽ ഒരു അതിഥി താരമായാണ് എത്തുന്നത്. വളരെ പ്രധാനപ്പെട്ട രംഗത്തിലായിരിക്കും താരം എത്തുന്നതെന്നും ആയതിനാലായിരിക്കാം ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയിൽ ഉൾപ്പെടാത്തതെന്നും പ്രേക്ഷകർ കരുതുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ബീസ്റ്റ് ചിത്രത്തിലൂടെ തനിക്ക് ലഭിച്ച നാണക്കേട് നെൽസൺ ജയിലറിലൂടെ മാറ്റുമോ എന്ന് അറിയാം. ജയിലറിന്‍റെ ഷോക്കേസ് വീഡിയോ പുറത്തിറങ്ങി മൂന്നു മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും മില്യൺ കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

കെ ജി എഫിനെ വെല്ലുന്ന അക്ഷൻ രംഗങ്ങളുമായി രജനികാന്ത് ചിത്രം ജയിലർ..! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം.. Read More »

സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു ദയയും ഇല്ലാത്ത കൊട്ടേഷൻ സംഘം… പ്രേക്ഷകരെ പിടിച്ചുലക്കുന്ന ടീസറുമായി ക്വാട്ടേഷൻ ഗ്യാങ്..

വിവേക് കുമാർ കണ്ണൻ സംവിധാനം ചെയ്യുന്ന പുത്തൻ ക്രൈം ത്രില്ലർ ചിത്രമാണ് കൊട്ടേഷൻ ഗ്യാങ് . നിരവധി ഭാഷകളിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ക്യുജി എന്ന പേരിൽ അറിയപ്പെടുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ക്യൂജിയുടെ ഒഫീഷ്യൽ ടീസർ വീഡിയോ ആണ്. പ്രേക്ഷക ആകാംക്ഷ വാനോളം ഉയർത്തുന്ന അതിഗംഭീര ടീസർ തന്നെയാണ് ക്യൂജിയുടെ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ഡിവോ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്.

സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന അതിക്രൂരമായ ഒരു കൊട്ടേഷൻ സംഘം . കാശ്മീർ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ . പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലർ തന്നെയാണ് ക്യൂജിയിൽ കാണാൻ സാധിക്കുന്നത്. ജാക്കി ഷെറോഫ് , സണ്ണി ലിയോൺ, പ്രിയാമണി, സാറാ അർജുൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താരങ്ങളുടെ അതിഗംഭീര പെർഫോമൻസ് തന്നെയാണ് രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

വിഷ്ണു വാരിയർ , അക്ഷയ, ജയപ്രകാശ്, അഷറഫ് മല്ലിശ്ശേരി, പ്രദീപ് കുമാർ , സോണൽ കില്വാനി, കിയാര സാറ്റിന്റർ, ഷെറിൻ , ഗാൽവിൻ മൈക്കിൾ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. സംവിധായകൻ വിവേക് കുമാർ കണ്ണൻ തന്നെയാണ് ഈ ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്. ഓം പ്രകാശ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. ഗായത്രി സുരേഷ് , വിവേക് കുമാർ കണ്ണൻ എന്നിവരാണ് ഈ ചിത്രത്തിൻറെ നിർമാതാക്കൾ . അരുൺ ഭത്മനാഭൻ ക്യാമറ ജയിപ്പിച്ച ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വെങ്കട്രമനൻ ആണ്.

സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു ദയയും ഇല്ലാത്ത കൊട്ടേഷൻ സംഘം… പ്രേക്ഷകരെ പിടിച്ചുലക്കുന്ന ടീസറുമായി ക്വാട്ടേഷൻ ഗ്യാങ്.. Read More »

അനുപമ പരമേശ്വരൻ്റെ പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം തില്ലു സ്ക്വയറിന്റെ ടീസർ.. കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് മലയാളികളുടെ സ്വന്തം അനുപമ പരമേശ്വരൻ നായികയായി എത്തുന്ന തില്ലു സ്ക്വയർ എന്ന ചിത്രത്തിന്റെ പ്രെമോ ടീസർ വീഡിയോ ആണ് . ഈ ടീസറിന്റെ ഹൈലൈറ്റ് ഗ്ലാമർ വേഷത്തിൽ എത്തുന്ന നടി അനുപമ പരമേശ്വരൻ തന്നെയാണ്. ഈ ചിത്രത്തിലേത് അനുപമയുടെ ഏറ്റവും ഗ്ലാമർ ആയ വേഷമാണ് എന്നും ഇതിനോടകം റിപ്പോർട്ടുകൾ വന്നിരുന്നു.

2022 റിലീസിന് എത്തിയ ഡിലെ തില്ലു എന്ന ക്രൈം കോമഡി ചിത്രത്തിൻറെ തുടർ ഭാഗമാണ് ഈ ചിത്രം . ഈ ചിത്രം സംവിധാനം ചെയ്യുന്നത് മാലിക് റാം ആണ് . ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് സിദ്ദു ജൊന്നാലഗഢ ആണ്. സെപ്റ്റംബർ 15നാണ് തില്ലു സ്ക്വയർ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നവീൻ നൂലിയും ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് ശ്രീചരൺ പകലയും ആണ് .

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച അനുപമ കൂടുതൽ ശോഭിച്ചത് തെലുങ്കു ചിത്രങ്ങളിലാണ്. 2016 ലാണ് അനുപമ ആദ്യമായി ഒരു തെലുങ്ക് ചിത്രം ചെയ്യുന്നത് . തുടർന്നങ്ങോട്ട് താരത്തിന് തെലുങ്കിൽ നിരവധി അവസരങ്ങളാണ് ലഭിച്ചത്. കഴിഞ്ഞവർഷം 5 തെലുങ്ക് ചിത്രങ്ങളാണ് അനുപമയുടെതായി പുറത്തിറങ്ങിയത്. ഇതിൽ അവസാനമായി റിലീസ് ചെയ്തത് ബട്ടർഫ്ലൈ എന്ന മിസ്റ്ററി ത്രില്ലർ ചിത്രമാണ്. തില്ലു സ്ക്വയർ എന്ന ചിത്രത്തിന് പുറമേ സൈറൺ എന്ന തമിഴ് ചിത്രവും ജെ എസ് കെ സത്യം എപ്പോഴും ജയിക്കും എന്ന മലയാള ചിത്രവും അനുപമയുടെതായി ഒരുങ്ങുന്നുണ്ട്.

അനുപമ പരമേശ്വരൻ്റെ പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം തില്ലു സ്ക്വയറിന്റെ ടീസർ.. കാണാം.. Read More »

Scroll to Top