ദിലീപും തമന്നയും ഒന്നിക്കുന്ന ബാന്ദ്ര.. പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ വീഡിയോ സോങ്ങ് കാണാം..

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദീപാവലിയോട് അനുബന്ധിച്ച് റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രം ബാന്ദ്ര. നവംബർ പത്തിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ ട്രെയിലർ വീഡിയോകളും ചിത്രത്തിലെ ഒരു വീഡിയോ ഗാനവും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോൾ ഇതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് വാർമേഘമേ എന്ന വരികളുടെ തുടങ്ങുന്ന മനോഹരമായ റൊമാൻറിക് വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.

ദിലീപ് – തമന്ന താര ജോടികൾ ഒന്നിച്ചെത്തിയ ഈ വീഡിയോ ഗാനത്തിൽ ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ പ്രണയ രംഗങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. സാം സി എസ് ഈണം പകർന്നിരിക്കുന്ന വാർമേഘമേ എന്ന ഗാനത്തിന് വരികൾ തയ്യാറാക്കിയത് സന്തോഷ് വർമ്മ ആണ് . ശ്വേതാ മോഹൻ , കപിൽ കപിലൻ എന്നിവർ ചേർന്നാണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ഗാനരംഗത്തിനും ലഭിക്കുന്നത്.

മംമ്ത മോഹൻദാസ് , ഡിനോ മോറിയ , ലെന , കലാഭവൻ ഷാജോൺ , ശരത് കുമാർ , ദാരാസിംഗ് ഖുറാന, ഈശ്വരി റാവു,  സുരേഷ് മേനോൻ , സുന്ദർ രാജ്, സിദ്ദിഖ്, കെ ബി ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. നിരവധി ദിലീപ് ചിത്രങ്ങൾക്ക് രചന നിർവഹിച്ച ഉദയകൃഷ്ണയാണ് ഈ ചിത്രത്തിൻറെ രചയിതാവ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിനായക അജിത് ആണ് . ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് വിവേക് ഹർഷൻ ആണ് .

Scroll to Top