കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാൻ ബേസിൽ ജോസഫിന്റെ പുത്തൻ ചിത്രം ഫാലിമി.. ട്രൈലർ കാണാം..

ഒരു സമയത്ത് മലയാള സിനിമയിൽ അന്യം നിന്നു പോയിരുന്നവ ആയിരുന്നു കുടുംബ പ്രേക്ഷക ചിത്രങ്ങൾ . എന്നാൽ ഇപ്പോൾ മലയാള സിനിമ വീണ്ടും അത്തരം ചിത്രങ്ങളെ തേടിപ്പിടിച്ച് എത്തിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഇപ്പോൾ ഇതാ ബേസിൽ ജോസഫ് നായകനായി എത്തുന്ന പുത്തൻ ചിത്രം എത്തിയിരിക്കുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ഉളവാക്കിയ ചിത്രമായിരുന്നു നിധീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഫാലിമി . ഇപ്പോൾ ഇതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ബേസിൽ ജോസഫ് , ജഗദീഷ് , മഞ്ജു പിള്ള , സന്ദീപ് പ്രദീപ്, മീനരാജ്  എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കുടുംബ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയിട്ടുള്ള ഈ ചിത്രം വളരെ രസകരമായിട്ടാണ് ഒരുക്കിയിട്ടുള്ളത് എന്ന കാര്യം ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. തിരുവനന്തപുരത്തു നിന്നുള്ള ഒരു കുടുംബം വാരണാസിയിലേക്ക് യാത്ര തിരിക്കുന്നതും ആ യാത്രയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലർ വീഡിയോ നൽകുന്നത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ വീഡിയോയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

നവംബർ 10 ആയിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് തീയതി നീട്ടി ചിത്രം പ്രദർശനത്തിന് എത്തുന്നത് നവംബർ 17 ലേക്ക് മാറ്റി. ബേസിൽ ജോസഫിന്റെ ജാനേമൻ , ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ചിയേഴ്സ് എന്റർടൈമെന്റ്സ് ആണ് ഈ ചിത്രവും ഒരുക്കുന്നത്. ലക്ഷ്മി വാര്യർ , ഗണേഷ് മേനോൻ , അമൽ പോൾസൺ എന്നിവയാണ് ചിത്രത്തിൻറെ നിർമാതാക്കൾ . സംവിധായകൻ നിതീഷ് തന്നെയാണ് ചിത്രത്തിൻറെ കഥ തയ്യാറാക്കിയിട്ടുള്ളത്. ബബ്ലു അജു ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ നിതിൻ രാജ് അരോൾ ആണ്. വിഷ്ണു വിജയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളതും പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളതും.

Scroll to Top