പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി ജോജു ജോർജ് ചിത്രം ആന്റണിയിലെ പുത്തൻ വീഡിയോ ഗാനം….

Posted by

വമ്പൻ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസ് സിനിമ ടീം വീണ്ടും ഒന്നിക്കുന്ന പുത്തൻ മലയാള ചിത്രമാണ് ആൻറണി . ജോജു ജോർജ്, കല്യാണി പ്രിയദർശൻ , നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൻറെ ഇതിനോടകം പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ ആന്റണിയിലെ ഒരു ലെറിക്കൽ ഗാന വീഡിയോ കൂടി അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുകയാണ്.



ചെല്ലകുരുവിക്ക് എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. ഈ ഗാന രംഗത്തിൽ നൈല ഉഷ, ജോജു ജോർജ് , കല്യാണി പ്രിയദർശൻ , ആശാ ശരത് എന്നീ താരങ്ങളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം പകർന്ന ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് ജ്യോതിഷ് കാശി ആണ് . കപിൽ കപിലൻ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.



ജോഷി അണിയിച്ചിരിക്കുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രം നവംബർ 17നാണ് റിലീസ് ചെയ്യുന്നത്. വിജയരാഘവൻ , അപ്പാനി ശരത്, സിജോയ് വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ . ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ ആണ് . ഒരു പ്രൊഫഷണൽ ബോക്സറുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ കല്യാണി അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ ആന്റണിയായി എത്തുന്നത് ജോജു തന്നെയാണ്. രാജേഷ് വർമ്മയാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. റെനദീവ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്യാം ശശിധരൻ ആണ് .

Categories