തിയേറ്ററിൽ വൻ ഹിറ്റായി മാറിയ ബാന്ദ്രയിലെ കിടിലൻ ഐറ്റം സോങ്ങ്.. കാണാം..

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മലയാള ചിത്രമായിരുന്നു നവംബർ 10ന് റിലീസ് ചെയ്ത ബാന്ദ്ര. അരുൺ ഗോപിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ പ്രതീക്ഷയോടെ എഴുതിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ആണ് നേടിയത്. എന്നാൽ ഇതിലെ ഗാനങ്ങളെല്ലാം തന്നെ വമ്പൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും നേടിയത്. അതിൽ എടുത്തു പറയേണ്ടത് ചിത്രത്തിലെ ഐറ്റം സോങ് തന്നെയാണ്.മുജ്‌ഹേ പാലെ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ ഗാനത്തിന്റെ തീയറ്റർ എക്സ്പീരിയൻസ് അതിഗംഭീരം എന്നാണ് നിരവധി പ്രേക്ഷകർ വീഡിയോ ഗാനത്തിന് താഴെ കമൻറ് ചെയ്തിട്ടുള്ളത്. സായി ആനന്ദ് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നത് സാം സി എസ് ആണ് . പവിത്ര ചാരി , സർതക് കല്യാണി എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഉദയ കൃഷ്ണയാണ് ഈ ചിത്രത്തിൻറെ രചയിതാവ്. പ്രശസ്ത ബോളിവുഡ് താരം താര ജാനകിയുടെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണവും ആ താരത്തിന് ഗുണ്ടാ സംഘത്തലവനും ബിസിനസുകാരനുമായ അലൻ അലക്സാണ്ടർ ഡൊമനിക്കുമായുള്ള ബന്ധത്തെക്കുറിച്ചും താരത്തിനുവേണ്ടി അയാൾ നടത്തിയ പോരാട്ടങ്ങളെ കുറിച്ചും ആണ് ഈ ചിത്രം പറയുന്നത്. അലൻ അലക്സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രമായി ദിലീപും താര ജാനകി എന്ന ബോളിവുഡ് താരമായി തമന്നയും വേഷമിടുന്നു.മംമ്ത മോഹൻദാസ് , കലാഭവൻ ഷാജോൺ , ഡിനോ മോറിയ , ആർ ശരത് കുമാർ , ലെന, ഈശ്വരി റാവു , ഗണേഷ് കുമാർ , സിദ്ദീഖ്, ഗണേഷ്, ദാരാസിംഗ് ഖുറാന, അമിത് തിവാരി, സുരേഷ് കുമാർ , സുരേഷ് ചന്ദ്ര മേനോൻ , സുന്ദർരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ . ചെമ്പൻ വിനോദ് ജോസ് , ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്.

Scroll to Top