ഫുട്ബാൾ കളികാരായി നമ്മുടെ പ്രിയ നടന്മാർ എത്തിയാൽ എങ്ങനെ ഇരിക്കും..😂

ഏത് കായിക വിനോദം പോലെ ഫുട്ബോളും മലയാളികളുടെ പ്രിയമാണ്. ഇന്ത്യയിൽ ക്രിക്കറ്റിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഫുട്ബോളിനു വലിയ നേട്ടങ്ങളൊന്നും ഇതുവരെ നേടിയെടുക്കാൻ സാധിച്ചില്ല. എന്നാൽ ഇന്ത്യൻ ലീഗായ ഐ എസ്‌ എൽ വന്നതോടെ ഇന്ത്യയിലുള്ള ഒറ്റുമിക്ക ഫുട്ബോൾ പ്രേമികളുടെ ആവേശം കൂടിട്ടുള്ളു. ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഏക ടീമാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്.

ഓരോ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിലും സ്റ്റേഡിയം മുഴുവൻ മഞ്ഞപട കൊണ്ട് നിറഞ്ഞു നിൽക്കാറുണ്ട്. അതിനപ്പുറം മെസ്സിയ്ക്കും, റൊണാൾഡോയ്ക്കും, നെയ്മറിനും ഇന്ത്യയിൽ വലിയ രീതിയിലുള്ള ആരാധക വൃന്ദമാണ് ഉള്ളത്‌. എന്നാൽ കേരളത്തിൽ ആകട്ടെ ദൈവത്തെ പോലെ ഓരോ കളിക്കാരനെയും മലയാളികൾ ആരാധിക്കുന്നത്. അർജെന്റിന, ജർമനി, ബ്രസീൽ എന്നീ ടീമുകളിൽ സ്വന്തം രാജ്യത്തിനെക്കാളും കൂടുതൽ ആരാധകർ ആയിരിക്കും കേരളത്തിൽ.

കാൽപന്ത് കളിയ്ക്ക് വലിയ സ്വീകാര്യതയാണ് കേരളത്തിൽ ഉള്ള ഫുട്ബോൾ പ്രേമികൾ നൽകാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി കൊണ്ടിരിക്കുന്നത് രസകരമായ ചില ചിത്രങ്ങളാണ്. മലയാള സിനിമ താരങ്ങളുടെയും ഫുട്ബോൾ കളിക്കാരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

ലയണൽ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ, നെയ്‌മർ, മുള്ളർ എന്നീ ഫുട്ബോൾ താരങ്ങളുടെ സ്ഥാനത്ത് മലയാള സിനിമ കണ്ട ഹാസ്യ നടന്മാരായ ലാൽ, മാമുകൊയ, ജഗതി, സുരാജ്, സലിം കുമാർ എന്നിവരുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ട്രോളർമാരുടെ ഉറവിടമായ ട്രോൾ എഡിറ്റിംഗിലെ രാഹുൽ എന്ന പുളിക്കുട്ടിയാണ് അതിമനോഹരമായി ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

ഫുട്ബാൾ കളികാരായി നമ്മുടെ പ്രിയ നടന്മാർ എത്തിയാൽ എങ്ങനെ ഇരിക്കും..😂 Read More »

സാരിയിൽ ഗ്ലാമർ ലുക്കിൽ നമ്മുടെ ജോളി മിസ്സ്.! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം…

സിനിമയിലൂടെ ജനശ്രെദ്ധ നേടിയില്ലെങ്കിലും ചില ടെലിവിഷൻ ഷോകളിലൂടെ പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങലാവാൻ അധിക സമയമൊന്നും വേണ്ട. അങ്ങനെ മലയാളി ജങ്ങളുടെ പ്രിയങ്കരിയായി മാറിയ അഭിനയത്രി മോഡലാണ് രമ്യ പണിക്കർ. ചുരുക്കം ചില ചലചിത്രങ്ങളിൽ ചെറിയ വേഷത്തിലെത്തിയെങ്കിലും ഏറെ ജനശ്രെദ്ധ നേടിയത് ചങ്ക്‌സ് ചിത്രത്തിലെ ജോളി മിസ്സ്‌ കഥാപാത്രമാണ്. സിനിമയിൽ വലിയ രീതിയിലുള്ള വേഷമില്ലെങ്കിലും ലഭിച്ച വേഷത്തിൽ തിളങ്ങാൻ രമ്യയ്ക്ക് കഴിഞ്ഞു.

കേരളകര ഒന്നാകെ ഏറ്റെടുത്ത ടെലിവിഷൻ ഷോയായിരുന്നു ബിഗ്ബോസ്.ബിഗ് ബോസ് സീസൻ ത്രീയിലാണ് രമ്യ പണിക്കർ മത്സരാർത്ഥിയായി എത്തിയത്. ലാലേട്ടൻ അയിരുന്നു ഷോയുടെ അവതാരകൻ സിനിമാ നടിനടന്മാർ മത്സരാർത്ഥികളായി എത്തിയ ഷോയിൽ രമ്യയും മികച്ച മത്സരമായിരുന്നു കാഴ്ചവെച്ചത്. ഇടയ്ക്ക് വെച്ച് മത്സരത്തിൽ നിന്നും പുറത്തു പോവേണ്ടി വന്നുവെങ്കിലും ശക്തമായ തിരിച്ചു വരവ് രമ്യ നടത്തിയിരുന്നു.

ഒരു യെമണ്ടൻ പ്രേമകഥ, ചങ്ക്‌സ് എന്നീ ചലചിത്രങ്ങളിലാണ് രമ്യ ഇതിനോടകം തന്നെ വേഷമിട്ടത്. അഭിനയത്രി മാത്രമായിട്ടല്ല മോഡളിലും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒറ്റുമിക്ക ഫോട്ടോഷൂട്ടുകളിലും ഗ്ലാമർ വേഷത്തിലും നാടൻ വേഷത്തിലും രമ്യ പ്രേത്യക്ഷപ്പെട്ടിയിരുന്നു. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുസറായത് കൊണ്ട് മാധ്യമങ്ങളിൽ വേലിയ പിന്തുണയാണ് രമ്യയ്ക്ക് ലഭിക്കുന്നത്.

ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് രമ്യ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സർവസജീവമാണ്. ഇപ്പോൾ രമ്യയുടെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോയാണ് യൂട്യൂബിൽ വൈറലായി മാറികൊണ്ടിരിക്കുന്നത്. നീലകുയിൽ എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് രമ്യയുടെ വീഡിയോ റിലീസ് ചെയ്തത്. വീഡിയോ പങ്കുവെച്ചിട്ട് കുറച്ച് ദിവസമായെങ്കിലും ഇപ്പോളാണ് തരംഗമായി മാറുന്നത്.

സാരിയിൽ ഗ്ലാമർ ലുക്കിൽ നമ്മുടെ ജോളി മിസ്സ്.! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം… Read More »

ഞാൻ മരിക്കാൻ പോകുന്നു ! ഈ വിഡിയോ മാതാപിതാക്കളെ ഏൽപ്പിക്കണം…! ലോകത്തെ ഞെട്ടിച്ച വീഡിയോ…!

ഒരു മലയിടക്കിൽ പാറ വീണ് അകപ്പെട്ടുപ്പോയ കൈ പുറത്തെടുക്കാൻ കഴിയാതെ 127 മണിക്കൂർ ഒരു തുള്ളി വെള്ളമില്ലാതെ ഭക്ഷണമില്ലാതെ ആരും സഹായിക്കാനില്ലാതെ ആ സാഹചര്യത്തെ അതിജീവിക്കാൻ വേണ്ടി സ്വന്തം കൈ മുറിച്ചു മാറ്റേണ്ടി വന്ന ലോക പ്രേശക്തനായ വ്യക്തിയാണ് ആരോൺ റൽസ്റ്റോൺ. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ആരോൾ റൽസ്റ്റോൺ എന്ന യാത്രകന്റെ അതിജീവിത കഥയാണ്.

സാഹസിക യാത്ര ഏറെ ഇഷ്ടപ്പെടുന്ന ആരോൺ ഒരു ദിവസം തന്റെ വീട്ടുകാരും, സുഹൃത്തുക്കളുമാറിയാതെ കന്യോനിൽ ഇറങ്ങി പുറപ്പെട്ടു. തെക്കുകിഴക്ക് ബ്ലൂജോൺ കന്യോൻ മലയിടക്കുകളിൽ സഞ്ചരിക്കുമ്പോൾ കാൽ തെറ്റി ആരോൺ താഴേക്ക് വീണു. വീഴുന്നതിനോടപ്പം തന്നെ 400 കിലോഗ്രാം വരുന്ന പാറ തന്റെ കൈയിൽ വീണ് കുടുങ്ങി പോയി. ഈയൊരു ഭാരമേറിയ പാറയുമായി ആരോൺ 127 മണിക്കൂറാണ് ജീവനുമായി മല്ലുപിടിച്ചത്.

കുടിക്കാൻ കുറച്ച് വെള്ളവും കഴിക്കാൻ അധികം ഭക്ഷണമില്ലാതെയാണ് ആരോൺ പകുതിയിലേറെ ദിവസവും ജീവൻ നിലനിർത്താൻ ശ്രെമിച്ചത്. അതിനോടപ്പം തന്നെ പാറയുടെയിൽ കുടുങ്ങിയ കൈയും എടുക്കാൻ ആരോൺ പരിശ്രെമിച്ചു. പാറയ്ക്ക് ഭാരം കൂടുതലായതിനാൽ അവസാനം ആ ശ്രെമം വിടുകയായിരുന്നു. തന്റെ ജീവൻ ഇവിടെ അവസാനിക്കുമെന്ന് ഉറപ്പായപ്പോൾ കൈവശം ഉണ്ടായിരുന്ന ക്യാമറയിൽ തന്റെ വിഷമങ്ങൾ പകർത്തി.

മറ്റ് ആരെങ്കിലും സഹായിക്കാൻ വരുമോയെന്ന് ആരോൺ നോക്കിയിരുന്നു. എന്നാൽ ആ പ്രതീക്ഷയും അവസാനം ഇല്ലാതെയാവുകയായിരുന്നു. അങ്ങനെയിരിക്കുമ്പോളാണ് തന്റെ ബാഗിന്റെ ഉള്ളിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് പാറയുടെയിടയിൽ അകപ്പെട്ട കൈ മുറിച്ചു മാറ്റി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആരോൺ റൽസ്റ്റോന്റെ ജീവിതം ആസ്പദമാക്കി 127 ഹൗവർസ് എന്ന ചലചിത്രം റിലീസ് ചെയ്യുകയായിരുന്നു.

ഞാൻ മരിക്കാൻ പോകുന്നു ! ഈ വിഡിയോ മാതാപിതാക്കളെ ഏൽപ്പിക്കണം…! ലോകത്തെ ഞെട്ടിച്ച വീഡിയോ…! Read More »

രമ്യ നമ്പീശനും മറ്റ് കൂട്ടുകാരികളുടെ കൂടെയും കിടിലൻ ഡാൻസുമായി ഭാവന..! സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വീഡിയോ കാണാം..

മലയാള സിനിമ മേഖലയിൽ ഉള്ളവർക്കും സിനിമ പ്രേമികൾക്കും ഒരിക്കലും മറക്കാൻ സാധിക്കാത്ത അഭിനയത്രിയാം ഭാവന. കമലിന്റെ സംവിധാനത്തിൽ പ്രേഷകരുടെ മുന്നിലെത്തിയ നമ്മൾ എന്ന ചലചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് കാൽ ചുവടുവെക്കുന്നത്. സഹനടിയായിട്ടാണ് ഭാവന തുടക്കം കുറിച്ചുവെങ്കിലും പിന്നീട് പ്രേമുഖ താരങ്ങളുടെ നായികയായി അരങേറാൻ ഭാഗ്യം കിട്ടി.

മോളിവുഡ് ഉൾപ്പടെ ഒരുപാട് ഇൻഡസ്ട്രികളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. തെന്നിന്ത്യയിൽ ഒരുപാട് സിനിമകളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും വിലയേറിയ നടിയായി മാറുകയും ചെയ്തു. ബിസിനെസുമാൻ സിനിമ നിർമതാവ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന കന്നഡകാരനായ നവീനെയാണ് ഭാവന ജീവിതത്തിലെ പങ്കാളിയാക്കിയത്. പല പ്രതിസന്ധികളിലും തന്റെ ഭർത്താവ് ഒപ്പമുണ്ടായിരുന്നുയെന്നു നടി നിരവധി സ്റ്റേജ് ഷോകളിലും അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

ക്രോണിക് ബാച്‌ലർ, സിഐഡി മൂസ, ഹണി ബീ എന്നീ എണ്ണിയാൽ ഒതുങ്ങാത്ത മലയാള ചലചിത്രങ്ങളിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയെടുത്തുണ്ട്. ലഭിക്കുന്ന ഓരോ അവസരങ്ങളും മികച്ച രീതിയിൽ കാണികളുടെ മുന്നിൽ അവതരിപ്പിക്കാൻ ഭാവന മിക്കപ്പോഴും ശ്രെമിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് ഭാവന ഓൺലൈൻ മാധ്യമങ്ങളിൽ എത്താറുണ്ട്.

ഭാവനയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഓൺലൈൻ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അഭിനയത്രിമരായ ശില്പ ബാല, മൃദുല മുരളി, രമ്യ നമ്പീശൻ ഗായിക സയനോര എന്നിവരോടപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്‌തത്. മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് ഉണ്ടാകുമോ എന്ന ചോദ്യമാണ് കേരളകരയിൽ ഒന്നാകേ ചോദിക്കുന്നത്.

രമ്യ നമ്പീശനും മറ്റ് കൂട്ടുകാരികളുടെ കൂടെയും കിടിലൻ ഡാൻസുമായി ഭാവന..! സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വീഡിയോ കാണാം.. Read More »

ആരോമലുണ്ണിയായി സൗബിനും.. ചന്തുവായി മഞ്ജു വാര്യരും.. വെള്ളരിക്കാപ്പട്ടണം മോഷൻ വീഡിയോ കാണാം..

മോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാരിയറും സൗബിൻ സാഹിറും ഒന്നിച്ചെത്തുന്ന പുതിയ സിനിമയാണ് വെള്ളരിക്കാപ്പട്ടണം. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി അണിയറ ടീം പ്രേചരിപ്പിച്ച പുതിയ മോഷൻ ചിത്രമാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ താരരാജാവായ മമ്മൂട്ടിയുടെ ജന്മദിനം. ഒട്ടേറെ പ്രേമുഖ താരങ്ങളും ആരാധകരുമാണ് വ്യത്യസ്തമായ ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്.

എന്നാൽ വ്യത്യസ്തമായ പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടാണ് വെള്ളരിക്കാപ്പെട്ടണം ടീം എത്തിയിരിക്കുന്നത്. ഈ മാസം എഴിന്നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിവസം. മമ്മൂക്കയുടെ വിവിധ സിനിമകളിലെ വിവിധ കഥാപാത്രങ്ങൾ അവീഷ്കരിച്ചു കൊണ്ടായിരുന്നു വെള്ളരിക്കാപ്പട്ടണം ചിത്രത്തിലെ അണിയറ പ്രവർത്തകർ മോഷൻ പോസ്റ്ററുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നത്. മഞ്ജു വാരിയർ, സൗബിൻ സാഹിർ എന്നിവരായിരുന്നു പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

എക്കാലത്തെയും ഹിറ്റ്‌ സിനിമകളായ രാജമാണിക്യം, അമരം, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ അവീഷ്കരിച്ചു കൊണ്ടായിരുന്നു ടീം സമൂഹ മാധ്യമങ്ങളിൽ പ്രേത്യക്ഷപ്പെട്ടത്. ചലചിത്രങ്ങളിലെ സംഭാക്ഷണം പോസ്റ്ററിൽ ഉപയോഗിച്ചതാണ് മറ്റൊരു പ്രധാന ആകർഷണം. സൗബിൻ സാഹിറും, മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചെത്തുന്ന എന്ന വിശേഷണവും കൂടി വെള്ളരിക്കാപ്പട്ടണം ചിത്രത്തിനുണ്ട്.

സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ വെട്ടിയറാണ്. മഹേഷും, ശരത് കൃഷ്ണയും കൂടിയാണ് ചിത്രത്തിന്റെ രചന ഒരുക്കിയിരിക്കുന്നത്. ഫുൾഓൺ സ്റ്റുഡിയോസിന്റെ നിർമാണത്തിലാണ് ചലചിത്രം പ്രേഷകരുടെ മുന്നിലെത്താൻ പോകുന്നത്. അർജുൻ ബെന്നും, അപ്പു എൻ ഭട്ടതിരിയും എഡിറ്റിംഗ് കൈകാര്യം ചെയുമ്പോൾ ഗൗതം ശങ്കറാണ് ഛായഗ്രഹണം ചെയ്തിരിക്കുന്നത്.

ആരോമലുണ്ണിയായി സൗബിനും.. ചന്തുവായി മഞ്ജു വാര്യരും.. വെള്ളരിക്കാപ്പട്ടണം മോഷൻ വീഡിയോ കാണാം.. Read More »

ഹോം സിനിമയിൽ നമ്മൾ കാണാതെ പോയ സീനുകൾ കാണാം..!

കോവിഡ് മഹാമാരി സിനിമ മേഖലയിൽ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ സമയം തിയേറ്റർ ഉടമകൾ കഷ്ടപ്പെടുകയാണ്. എന്നാൽ സിനിമ നിർമതാകൾക്ക് ഇത്തരം പ്രശനങ്ങളെ ബാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. തീയേറ്ററുകൾ അടിച്ചു പൂട്ടിയതോടെ സിനിമകൾ റിലീസ് ചെയുന്നത് ഒടിടി പ്ലാറ്റ്ഫോർമുകളിലാണ്. ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് എന്നിവയിലാണ് പ്രധാനമായും ചിത്രങ്ങൾ പുറത്തിറങ്ങുന്നത്. ഒടിടി വഴി റിലീസ് ചെയ്യുമ്പോൾ തീയേറ്ററുകളിൽ നിന്നും ലഭിക്കുന്ന ആസ്വാദനം ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം.

എന്നാൽ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിക്കുന്ന മിക്ക ചിത്രങ്ങളും നല്ല രീതിയിൽ വിജയിക്കാറുണ്ട്. അത്തരത്തിൽ സിനിമ പ്രേമികൾ ഏറ്റെടുത്ത ഒരു മലയാള സിനിമയാണ് ഓഗസ്റ്റ് 19ന് ആമസോൺ പ്രൈം വീഡിയോ വഴി റിലീസ് ചെയ്ത ഹോം എന്ന ചിത്രം. നസ്‌ളീൻ, ശ്രീനാഥ്‌ ഭാസി, ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ചലചിത്രത്തിൽ അരങേറിയത്. ഓരോ കഥാപാത്രങ്ങളും ലഭിച്ചിരിക്കുന്ന വേഷത്തെക്കാളും മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് പ്രേക്ഷകരിൽ ഇന്നും ഉയരുന്ന അഭിപ്രായങ്ങൾ.

സിനിമ ഇറങ്ങിട്ട് ഒരു ആഴ്ച കഴിഞ്ഞുവെങ്കിലും ഇപ്പോൾ മലയാളികളുടെ ഇടയിൽ നല്ലൊരു അഭിപ്രായത്തിൽ തന്നെ നിലനിൽക്കുകയാണ് സിനിമ. കേരളത്തിൽ ഒരു സാധാരണ കുടുബത്തിൽ നടക്കുന്ന അതേ കാര്യങ്ങൾ അച്ചടിച്ചു കാണിച്ചു തന്നിരിക്കുകയാണ് സംവിധായകൻ. എന്നാൽ ഇപ്പോൾ യൂട്യൂബിൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത് അണിയറ പ്രവർത്തകർ പുറത്തുവിട്ട സിനിമയിൽ നിന്നും എടുത്തു കളഞ്ഞ ചില രംഗങ്ങളാണ്. രംഗത്തിൽ ഇന്ദ്രൻസ് എന്ന കഥാപാത്രത്തിന്റെ ഇളയ മകനായ ചാൾസും. മൂത്ത മകന്റെയും കാമുകിയായ ദീപ തോമസിനെയുമാണ് കാണാൻ കഴിയുന്നത്.

ചാൾസ് തന്റെ സഹോദരന്റെ കാമുകിയ്ക്ക് ആത്മധൈര്യം നൽകുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്. ഇന്നത്തെ ടെക്നോളജിയുമായി ഒട്ടും യോജിച്ചു പോകാൻ സാധിക്കാത്ത ഒലിവ്ർ ട്വിസ്റ്റ് വേഷത്തിലെത്തിയ ഇന്ദ്രൻസും, സാധാരണ വീട്ടമ്മമാരുടെ പ്രതീകമായി കുട്ടിയമ്മയുടെ വേഷത്തിലെത്തിയ മഞ്ജു പിള്ളയും ഒരു സിനിമയുടെ തിരക്കഥയ്ക്ക് പൂർത്തീകരിക്കാൻ ശ്രെമിക്കുന്ന സംവിധായകനായ ആന്റണിയുടെ വേഷത്തിലെത്തിയ ശ്രീനാഥ്‌ ഭാസിയും, ഇന്നത്തെ തലമുറയുടെ പ്രതീകമായി എത്തിയ ചാൾസ് എന്ന കഥാപാത്രം നല്ല രീതിയിൽ കൈകാര്യം ചെയ്ത നസ്‌ളീൻ എന്നിവരാണ് ഈ സിനിമയിലെ നടിനടന്മാർ.

ഒടിടി പ്ലാറ്റ്ഫോമിൽ ഇപ്പോളും വിജയകരമായി മുന്നോട്ടു പോകുന്ന ഹോം മികച്ച അഭിപ്രായങ്ങളാണ് സിനിമ കണ്ടവരിൽ നിന്നും ലഭിച്ചത്. സിനിമയുടെ നിർമാതവായ വിജയ് ബാബു, കെ പി സി ലളിത, മണിയൻപിള്ള രാജു, അജു വര്ഗീസ്, അനൂപ് മേനോൻ എന്നീ അഭിനേതാക്കാളും ഈ ചലചിത്രത്തിന്റെ ഒരു ഭാഗമാകുവാൻ സാധിച്ചിട്ടുണ്ട്. നിറഞ്ഞ കൈയടിയും സ്നേഹവുമാണ് ചിത്രത്തിൽ അഭിനയ ഓരോ നായികനായകന്മാർക്കും ലഭിക്കുന്നത്.

ഹോം സിനിമയിൽ നമ്മൾ കാണാതെ പോയ സീനുകൾ കാണാം..! Read More »

ഇത് ഒരു ഒന്നൊന്നര നാടൻ പാട്ടായി പോയി..! കിടിലൻ നൂ ജനറേഷൻ നാടൻ പാട്ട്..!

മറ്റ് ഗാനങ്ങളെക്കാളും മലയാളികൾക്ക് പ്രിയങ്കരം നാടൻപാട്ടുകളാണ്. ഇത്തരം ഗാനങ്ങൾ ആസ്വദിക്കുന്നവർ നമ്മൾക്കിടയിൽ നിരവധി പേരാണ്. നാടൻപാട്ടുകൾ കേൾക്കുമ്പോൾ തന്നെ ഒരുപാട് കലാകാരന്മാരെ നമ്മളുടെ ഓർമ്മയിലേക്ക് വരുമെങ്കിലും മലയാളികളുടെ മനസുകളിലേക്ക് ആദ്യം ഓർമ വരുന്നത് ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമായ അഭിനേതാവും, ഗായകനും കൂടിയായ കലാഭവൻ മണിയെയാണ്. ഇന്ന് ഇദ്ദേഹം ഈ ഭൂമിയിൽ ഇല്ലെങ്കിലും മലയാളികൾക്ക് വേണ്ടി സമ്മാനിച്ച ഗാനങ്ങൾ ഒരാളും മറന്നിട്ടില്ല എന്നതാണ് സത്യം.

പണ്ട് കാലങ്ങളിൽ സ്റ്റേജ് ഷോകളിൽ മുഴുങ്ങി കേൾക്കാറുള്ള ഒരേയൊരു ഗാനമേ ഉണ്ടായിരുന്നുള്ളു അത് നാടൻപാട്ടുകളാണ്. ഇന്ന് സ്റ്റേജ് ഷോകൾ കുറയുകയും കോവിഡ് വന്നതോടെ മിക്ക ഗാനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് പ്രേക്ഷകർക്ക് പങ്കുവെക്കാറുള്ളത്. ഓൺലൈൻ പ്ലാറ്റ്ഫോം എന്ന് പറയുമ്പോൾ യൂട്യൂബാണ് ഇതിൽ പ്രാധാന്യം. നിരവധി ഗാന യൂട്യൂബ് ചാനലുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.

യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുള്ള ഒറ്റുമിക്ക ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഉള്ള ശ്രെദ്ധയാണ് നേടാറുള്ളത്. ചില നാടൻപാട്ടുകൾ വ്യത്യസ്തമായ പ്രയോഗത്തിലൂടെ റിലീസ് ചെയുമ്പോൾ വളരെ പെട്ടന്നാണ് വൈറലാവരുള്ളത്. ഇപ്പോൾ അത്തരം വ്യത്യസ്തമായ പ്രയോഗത്തിലൂടെ ഇറക്കിയ ഗാനമാണ് മാധ്യമങ്ങളിൽ ഹിറ്റായി മാറുന്നത്.

എം സി ഓഡിയോസ് നാടൻപാട്ടുകൾ എന്ന യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച രസയ്യായ്യയ്യേ എന്ന ഗാനത്തിന്റെ വീഡിയോ സോങ് ആണ് മാധ്യമങ്ങളിൽ എങ്ങും തരംഗമായി മാറുന്നത്. നിമിഷ നേരം കൊണ്ട് വീഡിയോയുടെ വ്യൂസ് മൂന്നു ലക്ഷത്തിനു മുകളിൽ കടന്നിരിക്കുകയാണ്. ലിൻസൺ കണ്ണമാലിയാണ് വീഡിയോ സോങ്ങിന്റെ പിന്നിൽ പ്രവർത്തിച്ച സംവിധായകൻ.

ഇത് ഒരു ഒന്നൊന്നര നാടൻ പാട്ടായി പോയി..! കിടിലൻ നൂ ജനറേഷൻ നാടൻ പാട്ട്..! Read More »

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി നടൻ ബാലയുടെ വിവാഹ വിഡിയോ…

നടൻ ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഇതാ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ബാലയുടെ വിവാഹ വീഡിയോകളാണ്. കുറച്ചു നാളുകളായി നടൻ ബാലയുടെ വിവാഹ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. കല്യാണത്തിന്റെ ഭാഗമായി ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല. നല്ലൊരു കാര്യം ജീവിതത്തിൽ നടക്കാൻ പോകുന്നു എന്നായിരുന്നു നടൻ ആരാധകരോട് പറഞ്ഞത്. ഔദ്യോഗിക റിസപ്ഷൻ തീയതി പങ്കുവെച്ച് ഫേസ്ബുക്കിൽ വീഡിയോ കൈമാറിയിരുന്നു.

ജീവിതത്തിൽ തനിച്ചായപ്പോൾ വിഷമ ഘട്ടത്തിലും പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ബാല വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഡോക്ടറായ എലിസിബത്തിനെയാണ് നടൻ ജീവിത പങ്കാളിയാക്കിയിരിക്കുന്നത്. ഇപ്പോളാണ് ഇരുവരുടെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വീഡിയോയിൽ ഉടനീളം ഭയന്ന് പരിഭ്രമിച്ചു നിൽക്കുന്ന എലിസിബിത്തിനെയാണ് കാണാൻ സാധിക്കുന്നത്.

എന്നാൽ ബാല പതിവലധികം ടെൻഷൻ മാറ്റിവെച്ച് ഭാര്യയായ എലിസിബത്തന്റെ കൈയിൽ മുറുകെ പിടിച്ച് ആത്മവിശ്വാസവും ധൈര്യവും നൽകുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്. മെറൂൻ ലഹങ്കയും കഴുത്തിലും കൈകളിലും ഒരുപാട് ആഭരണങ്ങൾ അണിഞ്ഞാണ് റിസപ്ഷൻ ദിവസത്തിൽ എത്തിയത്. മുമ്പ് കണ്ടിരുന്ന ചിത്രങ്ങളിലെക്കളും പുതിയ മക്കോവറിൽ സുന്ദരിയായിട്ടാണ് എത്തിയത്.

ഇരുവരും തമ്മിൽ പൂമാലകൾ കൈമാറുന്നതും ഇതോടെ തന്റെ ബാച്‌ലർ ജീവിതം അവസാനിച്ചു എന്ന് ബാല പറയുന്നത് വീഡിയോയിൽ കേൾക്കാം. നിരവധി സിനിമ താരങ്ങളും മറ്റ് അടുത്ത സുഹൃത്തുക്കളും റിസപ്ഷനിൽ പങ്കെടുത്തിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ്‌ കളിക്കാരനും, അഭിനേതാവായ എസ്‌ ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രേക്ഷകർ ബാല വിവാഹിതയായി എന്ന് അറിയുന്നത്.

വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസിബത്തിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. പിന്നീട് നടന്ന ഓണാഘോഷങ്ങൾ അടക്കമുള്ള വീഡിയോകൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തന്റെ പ്രിയ കൂട്ടുകാരിയെയാണ് ജീവിത പങ്കാളിയായി സ്വന്തമാക്കിയതെന്ന് ബാല തന്റെ വാക്കുകളിൽ കൂട്ടിചേർത്തു. ഗായികയായ അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. പിന്നീട് ചില കാരണങ്ങൾ കൊണ്ട് 2019ൽ ഇരുവരും വിവാഹ മോചിതയായത്. ഇരുവർക്കും അവന്തിക എന്ന മകളും ഉണ്ട്.

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി നടൻ ബാലയുടെ വിവാഹ വിഡിയോ… Read More »

നടു റോഡിൽ ബിഗ് ബോസ് താരങ്ങൾ ഋതു മന്ത്രയും എഞ്ചൽ തോമസിൻ്റെയും കിടിലൻ ഫോട്ടോഷൂട്ട്..!

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ബിഗ്ബോസ് മൂന്നാം സീസന്റെ ഫലം വന്നത്. പ്രേക്ഷകർ എല്ലാവരും പ്രതീക്ഷിച്ചതു പോലെ മണികുട്ടനായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നുത്. നിരവധി അറിയപ്പെടുന്ന താരങ്ങളായിരുന്നു മത്സരാർത്ഥികളായി എത്തിയിരുന്നത്. നോബി മാർക്കോസ്, സൂര്യ, ഏഞ്ചൽ, ഋതു മന്ത്ര, മണികുട്ടൻ, പൊളി ഫിറോസ്, സജ്‌ന, റംസാൻ, ഡിമ്പൽ, സായി വിഷ്ണു, അനൂപ്, കിടിലൻ ഫിറോസ് തുടങ്ങി അനവധി മത്സരാർത്ഥികൾ ബിഗ്ബോസ് സീസൺ ത്രീയിൽ ഉണ്ടായിരുന്നു.

മലയാള സിനിമയുടെ അഭിമാനമായ മോഹനലാലാണ് അവതാരകനായി ബിഗ്ബോസ്സിൽ പ്രേത്യക്ഷപ്പെടാറുള്ളത്. അവതാകരന്റെ സ്ഥാനത്ത് നൂറു ശതമാനം നീതി പുലർത്തണം ലാലേട്ടനു സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസൺ ഉണ്ടായ പ്രെശ്നം തന്നെയായിരുന്നു സീസൺ ത്രീയിലെ കുടുബാഗങ്ങൾക്ക് നേരിട്ടത്. ബിഗ്ബോസ് രണ്ടാം സീസൺ നൂറു ദിവസം പൂർത്തിയക്കാതെ അവസാനിപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വിജയിനെ കണ്ടെത്താൻ രണ്ടാം ഭാഗത്ത് കഴിഞ്ഞില്ല.

എന്നാൽ മൂന്നാം സീസണിൽ അവസാനഘട്ടത്തിൽ എത്തിയപ്പോളായിരുന്നു കോവിഡ് മഹാമാരി മൂലം നിർത്തേണ്ടി വന്നത്. പിന്നീട് പ്രേഷകരുടെ വിധി നിർണയ പ്രകാരമായി വിജയിയെ കണ്ടെത്തുകയായിരുന്നു. ഒന്നാം സ്ഥാനം മണികുട്ടൻ കൊണ്ടുപോയപ്പോൾ തൊട്ടു പിന്നാലെ സായി വിഷ്ണുവും ഉണ്ടായിരുന്നു. ഓരോ മത്സരാർത്ഥികളും വളരെ മികച്ച മത്സര ബുദ്ധിയായിരുന്നു ഷോയിൽ കാഴ്ചവെച്ചത്. മോശമായ പ്രകടനം കാഴ്ചവെക്കുന്നവരെ പ്രേക്ഷകർ വോട്ടിങിലൂടെ പുറത്താക്കുകയായിരുന്നു.

എന്നാൽ അവസാനഘട്ടത്തിൽ ഋതു മന്ത്ര, റംസാൻ, കിടിലൻ ഫിറോസ്, മണിക്കുട്ടൻ, ഡിമ്പൽ, അനൂപ്, നോബി മാർക്കോസ് തുടങ്ങിവരായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീകളുടെ കൂട്ടത്തിൽ ശാരീരികമായും, ബുദ്ധിപരമായും ശക്തമായ മത്സരാർത്ഥി ഋതു മന്ത്ര തന്നെയായിരുന്നു. ഡിമ്പലും ഋതുവിനെ ഒപ്പമുണ്ടായിരുന്നു. ഓരോ ടാസ്‌ക്കുകൾ വരുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഋതുവിനു നന്നായി അറിയാവുമായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഋതുവിനെ ഒഴിവാക്കാതെ അവസാനഘട്ടം വരെ പിടിച്ചു നിർത്തി.

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച ഋതുവിനെ മലയാളികൾക്ക് സുപരിചിതമാണ്. അഭിനയത്രിക്കപ്പുറം ഗായിക കൂടിയായ ഋതുവിന്റെ ഗാനങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഒരുപാട് ഗാനങ്ങൾ ഇതിനോടകം തന്നെ ഋതു മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഋതു ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ആരാധകർ ഇരുകൈ നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ബിഗ്ബോസ്സിലൂടെ താരം സ്വന്തമാക്കിയത് അനേകം ആരാധകരെയായിരുന്നു. ഇപ്പോൾ ബിഗ്ബോസ്സിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന ഏഞ്ചലിനോപ്പമുള്ള ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോയാണ് യൂട്യൂബിലൂടെ ജനശ്രെദ്ധ നേടുന്നത്.

ഗ്ലാമർ വേഷത്തിലെത്തിയ ഏഞ്ചലിനോടപ്പം തന്നെ ഋതുവും കിടിലൻ വേഷത്തിലാണ് പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരു മാസം മുമ്പ് ഫ്രീ ബർഡ് എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇരുവരുടെയും ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഇപ്പോലാണ് സോഷ്യൽ മീഡിയ എങ്ങും ഹിറ്റായി മാറുന്നത്.

നടു റോഡിൽ ബിഗ് ബോസ് താരങ്ങൾ ഋതു മന്ത്രയും എഞ്ചൽ തോമസിൻ്റെയും കിടിലൻ ഫോട്ടോഷൂട്ട്..! Read More »

ഷൂട്ടിംഗ് വൈകി..! ചിത്രങ്ങൾ പങ്കുവച്ച് സരയൂ മോഹൻ..

നായികമാരുടെ കൂട്ടത്തിൽ അധികം ശ്രെദ്ധിക്കാതെ പോയ മലയാള അഭിനയത്രിമാരിൽ ഒരാളാണ് സരയു മോഹൻ. ആദ്യ കാലങ്ങളിൽ സഹനടിയായി വേഷമായിരുന്നു സരയുവിനു ലഭിച്ചത്. ചക്കര മുത്തു, ജയറാമിന്റെ വെറുതെ ഒരു ഭാര്യ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിലായിരുന്നു സരയു പ്രേത്യക്ഷപ്പെട്ടത്. 2006 മുതലാണ് സരയു മോഹൻ ചലചിത്ര മേഖലയിൽ സജീവമാകാൻ തുടങ്ങുന്നത്.

കപ്പൽ മുതലാളി എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായിട്ടാണ് സരയു ആദ്യമായി ബിഗ്സ്‌ക്രീനിൽ എത്തുന്നത്. താഹ സംവിധാനം ചെയ്ത കപ്പൽ മുതലാളിയിൽ നായികയുടെ വേഷം വളരെ ഭംഗിയായിട്ടാണ് സരയു അവതരിപ്പിച്ചിരിക്കുന്നത്. പിന്നീട് ചേകവർ എന്ന സിനിമയിലും പ്രധാന കഥാപാത്രമായി അരങേറാൻ ഭാഗ്യം ലഭിച്ചു. പിന്നീട് ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, മീര ജാസ്‌മീൻ എന്നിവർ സുഹൃത്തക്കളുടെ കഥ പറയുന്ന സിനിമയായ ഫോർ ഫ്രണ്ട്‌സിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു സരയു അവതരിപ്പിച്ചിരുന്നത്.

ആനകള്ളൻ, സൂത്രക്കാരൻ, ഫാൻസി ഡ്രസ്സ്‌, റേഡിയോ, ഹൗസ്ഫുൾ, മണി ബാക്ക് പോളിസി, കർമയോദ്ധ, ഭൂമിയുടെ അവകാശികൾ തുടങ്ങി ഒട്ടേറെ ചലചിത്രങ്ങളിൽ നടിയായി അഭിനയിക്കാൻ സരയുവിനു അവസരം ലഭിച്ചു. സിനിമകൾക്ക് പുറമെ സീരിയൽ രംഗത്തും ഒരു കാലത്ത് സരയു സജീവമായിരുന്നു. ചുരുക്കം ചില പരമ്പരകളിൽ നടി പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയുടെ വേഷവും സരയുവിനു കൈകാര്യം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.

മോഡൽ കൂടിയായ സരയു അനേകം ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കാൻ മറക്കാറില്ല. വളരെ മികച്ച പ്രതികരണങ്ങളാണ് സരയുവിന്റെ ഓരോ പോസ്റ്റുകൾക്ക് ലഭിക്കാറുള്ളത്. കഴിഞ്ഞ ദിവസം സരയു പങ്കുവെച്ച ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്. ഷൂട്ടിങിന്റെ ഭാഗമായി വീട്ടിൽ നിന്നും പകർത്തിയ മനോഹരമായ ചിത്രങ്ങൾക്കാണ് ലൈക്‌സും കമെന്റ്സും ലഭിച്ചോണ്ടിരിക്കുന്നത്.

ഷൂട്ടിംഗ് വൈകി..! ചിത്രങ്ങൾ പങ്കുവച്ച് സരയൂ മോഹൻ.. Read More »

Scroll to Top