ലെഹങ്കയിൽ തിളങ്ങി നിത്യ ദാസ്..! ശ്രദ്ധ നേടി താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട്..!

ആദ്യ സിനിമയിലൂടെ ചലചിത്ര ലോകത്ത് നിന്നും നിറഞ്ഞ കൈയടികൾ വാരികൂട്ടിയ അഭിനയത്രിയാണ് നിത്യ ദാസ്. ദിലീപ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ തകർത്ത് അഭിനയിച്ച ഈ പറക്കും തളികയിലെ ദിലീപിന്റെ നായികയായിരുന്നു നിത്യ ദാസ്. ഈ പറക്കും തളികയിലൂടെ താൻ സ്വന്തമാക്കിയ പ്രേഷക പിന്തുണ അത്ര ചെറുതല്ല. ബാസന്തി അല്ലെങ്കിൽ ഗായത്രി എന്നീ വേഷമായിരുന്നു ഗായത്രി അതിമനോഹരമായി പടത്തിൽ കൈകാര്യം ചെയ്‌തത്.

നരിമാൻ, കുഞ്ഞികൂന്നൻ, കണ്മഷി, ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, സൂര്യ കിരീടം എന്നീ മലയാള സിനിമകളിലും 123 ഫ്രം അമലപ്പുറം എന്നീ തെലുങ്ക് ഇൻഡസ്ട്രിയിലും പൊൻ മേഖലായി, മാനത്തോട് എന്നീ തമിഴ് സിനിമകളിലും അഭിനയിക്കാൻ ഭാഗ്യം നിത്യ ദാസിനുണ്ടായി. ബിഗ്സ്‌ക്രീനിൽ മാത്രമല്ല മിനിസ്‌ക്രീനിലും തന്റെതായ അഭിനയ പ്രകടനങ്ങൾ കാണാൻ കഴിയും.

ശ്രീ അയ്യപ്പനും വാവരം, ഇദയം, അക്ക, ഒറ്റചിലമ്പു, അംബേ വാ, അഴകു എന്നീ പാരമ്പരകളിൽ താരം വേഷമിട്ടിട്ടുണ്ട്. വിവാഹത്തിനു ശേഷമാണ് താരം അഭിനയ ജീവിതത്തിൽ നിന്നും വിട പറഞ്ഞത്. നിലവിൽ അഭിനയ മേഖലയിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളിൽ നിറസാനിധ്യമാണ്. ഒരുപാട് ഷോകളിൽ അതിഥിയായി താരം പ്രെത്യക്ഷപ്പെട്ടിട്ടുണ്ട്.

നിത്യ സമൂഹ മാധ്യമങ്ങളിൽ സജീവമായാത് പോലെ തന്റെ മകളും നൈനയും സൈബർ ലോകത്തിൽ നിന്നും അനവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ നിത്യ തുർക്കിഷ് നീലയിലുള്ള ലെഹെങ്കയിലാണ് പ്രെത്യക്ഷപ്പെട്ടിട്ടുള്ളത്. സ്വയംവര സിൽക്സിനു വേണ്ടി പകർത്തിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിംഗായി മാറിയിരിക്കുന്നത്.

Scroll to Top