എൻ്റെ സൗന്ദര്യത്തിൻ്റെ രഹസ്യം ഇതാണ്..! വീഡിയോ പങ്കുവച്ച് സ്വാസിക വിജയ്..

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാറിൽ ഒരാളാണ് സ്വാസിക വിജയ്. ചലചിത്ര പരമ്പരകളിൽ ശ്രെദ്ധയമായ വേഷം ചെയ്ത് തന്റെതായ സ്ഥാനം നേടിയെടുക്കൻ സ്വാസികയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. മലയാളത്തിൽ മാത്രമല്ല തമിഴ് പടങ്ങളിലും മലയാളികളുടെ പ്രിയങ്കരിയായ സ്വാസികയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു. മോഹൻലാൽ കേന്ദ്ര കഥപാത്രമായി അഭിനയിച്ച ഇട്ടിമാണി മഡ് ഇൻ ചൈന എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

സ്വാസിക വിജയുടെ ഏറ്റവും പുതിയ ചലചിത്രമാണ് വാസന്തി. ഷൂട്ടിങ് പൂർത്തിയാക്കി ദിവസങ്ങൾ ഏറെയായെങ്കിലും കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് റിലീസ് തീയതി നീട്ടിവെക്കുകയായിരുന്നു. സ്വാസികയുടെ പുത്തൻ വിശേഷങ്ങളും. ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി മാറാറുള്ളത്.

ഫ്ലവർസ് ടീവിയിൽ ഏറ്റവും കൂടുതൽ ടിആർപി റേറ്റിംഗ് ഉണ്ടായിരുന്ന പരമ്പരയായിരുന്നു സീത. സീത സീരിയലിലെ പ്രധാന കഥാപാത്രം സ്വാസികയായിരുന്നു. സീത എന്നായിരുന്നു സ്വാസികയുടെ കഥാപാത്രത്തിന്റെ പേര്. നിരവധി പ്രേഷകരാണ് സീത പാരമ്പരയെ ഇരുകൈകൾ നീട്ടി സ്വീകരിച്ചത്. ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയതും സീത സീരിയലിലെ സ്വാസികയുടെ കഥാപാത്രത്തിനായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ സ്വാസിക സ്വന്തമായി വ്ലോഗിങ് ചാനൽ വരെ കൊണ്ട് പോകുന്നുണ്ട്. സ്വാസിക വിജയ് എന്നാണ് തന്റെ യൂട്യൂബ് ചാനലിന്റെ പേര്. തന്റെ ഒരു ദിവസത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം സ്വാസിക യൂട്യൂബ് ചാനൽ വഴിയാണ് പങ്കുവെക്കാറുള്ളത്. ഇപ്പോൾ ഇതാ കലയിൽ മാത്രമല്ല കായികയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് സ്വാസിക. തന്റെ പ്രിയ പ്രേഷകർക്ക് വേണ്ടി യോഗ ക്ലാസ്സാണ് സ്വാസിക വീഡിയോ രൂപത്തിൽ ആരാധകാരുമായി കൈമാറിയത്.

Scroll to Top