ശ്രീവിദ്യ മുല്ലശേരികൊപ്പം ക്രേസി പൂള് ചലഞ്ചുമായി ഉപ്പും മുളകും താരം അശ്വതി നായർ…

പ്രോഗ്രാം പ്രൊഡ്യൂസിംഗ്, അഭിനയം, നൃത്തം എന്നീ മേഖലയിൽ കഴിവ് തെളിയിച്ച ഒരാളാണ് അശ്വതി എസ് നായർ. മിനിസ്ക്രീനിലൂടെ ഒരുപാട് വേഷങ്ങളിൽ തിളക്കമാർന്ന അഭിനയ പ്രകടനവും ഒട്ടനവധി ആരാധകരുമാണ് അശ്വതിയ്ക്കുള്ളത്. മിനിസ്‌ക്രീൻ പരമ്പരകൾ സ്ഥിരം ക്‌ളീഷയിൽ നിന്നും ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്ത സീരിയലായിരുന്നു ഉപ്പും മുളകും.

ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഉപ്പും മുളകുമെന്ന പരമ്പരയിലൂടെ സംവിധായകൻ പ്രേഷകരുടെ മുന്നിൽ എത്തിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളികൾ കഥാപാത്രങ്ങളെയും പരമ്പരയെയും ഏറ്റെടുത്തു. എന്നാൽ അശ്വതി എസ് നായരുടെ ജീവിതം മാറിമറയുന്നത് ഉപ്പും മുളകും എന്ന സീരിയളിലൂടെയാണ്. നിരവധി പേരാണ് ഫോള്ളോ ചെയ്തുകൊണ്ട് രംഗത്തെത്തിയത്.

ചില കാരണങ്ങൾ കൊണ്ട് ലച്ചു എന്ന കഥാപാത്രം പിന്മാറിയതോടെയാണ് അശ്വതിയുടെ വരവ്. മുടിയൻ ചെക്കന്റെ പെയറായിട്ടാണ് അശ്വതി പരമ്പരയിൽ വേഷമിട്ടിയിരുന്നത്. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു പരിപാടിയുടെ പ്രോഗ്രാം പ്രൊഡ്യൂസറും വിജെയുമായിരുന്നു അശ്വതിയുടെ തുടക്കകാല ജീവിതം. നൃത്തത്തിലും ഗാനങ്ങളിലും താത്പര്യം പ്രകടിപ്പിക്കാറുള്ള അശ്വതി മലയാളികളുടെ പ്രിയങ്കരിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപഴകുന്ന അശ്വതിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ ഹിറ്റായി മാറാറുണ്ട്. ഇപ്പോൾ അശ്വതിയുടെ പുതിയ വീഡിയോയാണ് തന്റെ ഔദ്യോഗിക യൂട്യൂബ് വ്ലോഗ് ചാനൽ പ്രെചരിപ്പിച്ച് തരംഗമുണ്ടാക്കി കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളോടപ്പം മൂന്നാറിൽ അവധി ആഘോഷിക്കാം പോയ കാഴ്ച്ചകളാണ് വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. സ്വിമ്മിംഗ് പൂളിൽ കുളിക്കുന്ന കാഴ്ചകളും വീഡിയോയിൽ കാണാൻ കഴിയുന്നത്.

Scroll to Top