
നമ്പി നാരായണൻ ആ പേരുകേൾക്കാത്ത മലയാളി ഉണ്ടാവില്ല. കുപ്രസിദ്ധമായ ഇസ്രോ ചാരക്കേസിന്റെ ഏറ്റവും വലിയ ഇരയായിരുന്നു ആ മഹാനായ ശാസ്ത്രജ്ഞൻ . ഒരു പക്ഷെ പുതു തലമുറ ആ മഹാനായ ശാസ്ത്രജ്ഞനെ അറിയുന്നതും, പോലീസ് ഉം രാഷ്ട്രീയക്കാരും ചേർന്ന് നടത്തിയ നാടകീയ സംഭവങ്ങളെ മനസിലാക്കുന്നതും ഈ അടുത്ത് പുറത്തുവന്ന സിനിമയിലൂടെ തന്നെ ആവണം. റോക്കറ്ററി ദി നമ്പി എഫക്ട് എന്നായിരുന്നു ശ്രി മാധവൻ ആദ്യമായി സംവിധാനം ചെയ്ത ആ സിനിമയുടെ പേര്. നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി…

മലയാളത്തിലെ ശ്രദ്ധേയ നടനും സൂപ്പർ ഹിറ്റ് രചയിതാവുമായ വിഷ്ണു ഉണ്ണികൃഷ്ണനും നടനും പ്രശസ്ത സംവിധായകനുമായ ജോണി ആന്റണിയും പ്രധാനവേഷങ്ങളിൽ എത്തുന്ന പുത്തൻ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വി സി അഭിലാഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ട്രൈലെർ രംഗങ്ങളിൽ ആദ്യാവസാനം പ്രേക്ഷകനെ പൊട്ടി ചിരിപ്പിക്കുന്നതിനാൽ ഈ ചിത്രം ഒരു വലിയ ചിരി വിരുന്നു തന്നെയാവും…

മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസിനെ നായകനായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . തിയറ്ററുകളിൽ ഓഗസ്റ്റ് 12 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ് ഈ ചിത്രം. ഒരു കോമഡി ആക്ഷൻ ചിത്രമായ തല്ലുമാലയിലെ ഒരു കിടിലൻ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. “ണ്ടാക്കിപ്പാട്ട് ” എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് പന്ത്രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ്…

നടി അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കാഡവർ . ആഗസ്റ്റ് 12 മുതൽ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. തമിഴിന് പുറമേ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങും. അനൂപ് എസ് പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫോറൻസിക് ക്രൈം ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ ഒരു ഫോറൻസിക്…

എം.എസ്. രാജശേഖർ റെഡ്ഢി സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് മച്ചേർല നിയോജകവർഗ്ഗം. ആഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിൽ നിതിൻ, കൃതി ഷെട്ടി, കാതറിൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് യൂട്യുബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഈ വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾ തികയുമ്പോഴേക്കും ആറ് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോ കോമഡി, ആക്ഷൻ…

സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ് പൃഥ്വിരാജ് ചിത്രം കടുവയിലെ വീഡിയോ ഗാനം. ഷാജി കൈലാസ് ഒരുക്കുന്ന ഈ ചിത്രത്തിലെ പാല പള്ളി തിരുപ്പള്ളി എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകരിൽ ഓളം സൃഷ്ടിച്ച ഗാനമായിരുന്നു ഇത്. ഇപ്പോഴിതാ ഗാനത്തിന്റെ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മാജിക്ക് ഫ്രെയിംസ് മ്യൂസികിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനത്തിൽ പാല ഉറങ്ങാതെ കാത്തിരിക്കുന്ന പാലപ്പള്ളി പെരുന്നാളും അതിന്റെ ആഘോഷങ്ങളുമാണ്…

അനൂപ് ബണ്ഡാരി സംവിധാനം ചെയ്ത് ജൂലൈ 28 ന് ആഗോള റിലീസ് ആയി എത്തിയ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് വിക്രാന്ത് റോണ. കിച്ച സുധീപ് ആണ് ഈ ചിത്രത്തിലെ നായകനായി എത്തുന്നത്. ഈച്ച എന്ന ചിത്രത്തിലെ നെഗറ്റീവ് റോൾ ചെയ്ത് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് കിച്ച സുധീപ്. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ ഒരു വീഡിയോ ഗാനത്തിന്റെ ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ് . രാരാരാക്കമ്മാ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഹിന്ദി…

മലയാള സിനിമയിലെ സഹോദര നായകന്മാരായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് തീർപ്പ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. “വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ് ” ചിത്രത്തിന്റെ ശ്രദ്ധേയമായ ഈ ടാഗ്‍ലൈന്‍ ഇപ്പോൾ പുറത്തിറങ്ങിയ ടീസറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 35 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂടൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത് .…

ധനുഷ് നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് വാത്തി. തമിഴിലും തെലുങ്കിലും ഒരേ സമയം അണിയിച്ചൊരുക്കുന്ന ഈ ചിത്രം സർ എന്ന പേരിലാണ് തെലുങ്കിൽ റിലീസ് ചെയ്യുന്നത്. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ധനുഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ടീസർ റിലീസ് ചെയ്തത്. സിത്താര എന്റർടൈൻമെന്റ്സിന്റെ യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. വാത്തി എന്ന ചിത്രത്തിൽ ബാല മുരുകൻ എന്ന കോളേജ അധ്യാപകനായാണ് ധനുഷ് വേഷമിടുന്നത്.…

ലക്ഷ് ചടലവട , വേദിക ദത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈഷൻ സൂര്യ സംവിധാനം ചെയ്യുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഗാങ്സ്റ്റർ ഗംഗാരാജു . ഈ ചിത്രത്തിലെ പുത്തൻ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. എല്ലാ എല്ലാ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് . ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരിന്നു. നായകന്റെ കിടിലൻ നൃത്ത ചുവടുകൾ ഗാനത്തിന്റെ ഭംഗി കൂട്ടുന്നുണ്ടെങ്കിലും നായികയുടെ അത്യുഗ്രൻ ഗ്ലാമറസ്…