ബിംബിസാരയിൽ വൈജയന്തിയായി സംയുക്ത മേനോൻ..! വീഡിയോ കാണാം..

മലയാളത്തിലെ ശ്രദ്ധേയ താരമാണ് നടി സംയുക്ത മേനോൻ . താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രമാണ് നന്ദമൂരി കല്യാണ്‍ റാം നായകനായി എത്തുന്ന ബിംബിസാര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബിംബിസാര എന്ന ഈ ചിത്രത്തിലെ നടി സംയുക്തയുടെ കാരക്ടർ വീഡിയോയാണ് . വൈജയന്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സംയുക്ത അവതരിപ്പിക്കുന്നത്. വളരെ ബോൾഡ് ലുക്കിലുള്ള ഒരു വേഷമായാണ് ഈ വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വസിഷ്‍ഠിന്റെ സംവിധാന മികവിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ നടി സംയുക്ത ചില ആക്ഷൻ സീനുകളും ചെയ്യുന്നുണ്ടെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ പറയുന്നത്.

നടി സംയുക തന്റെ ശരീര സൗന്ദര്യത്തിലും ഫിറ്റ്നസിലും ഏറെ ശ്രദ്ധ പുലർത്തുന്ന ഒരു താരമാണ് . താരത്തിന്റെ ജിം വർക്ക് ഔട്ട് വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. വരീന ഹുസൈന്‍, കാതറിന്‍ തെരേസ്, പ്രകാശ് രാജ്, വെണ്ണല കിഷോര്‍, ബ്രഹ്മാജി, ശ്രീനിവാസ റെഡ്ഢി തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഓഗസ്റ്റ് അഞ്ചിനാണ് ബിംബിസാര എന്ന ചിത്രം പ്രദർശനത്തിന് എത്തുന്നത്.

വസിഷ്ഠ് തന്നെ രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹരികൃഷ്ണൻ കെ ആണ്. ഛോട്ടാ കെ നായിഡു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ തമ്മി രാജു ആണ്. എം എം കീരവാണി ആണ് ചിത്രത്തിന്റെ സംഗീത സംവിധാകൻ. സംയുക്തയുടേതായി ഈ അടുത്ത് റിലീസ് ചെയ്ത മലയാള ചിത്രം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ കടുവയാണ് .

ഷാജി കൈലാസ് സംവിധാനം ചെയ്ത് കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. കടുവയുടെ ഒടിടി സ്ട്രീമിങ്ങ് ഇന്ന് മുതൽ ആരംഭിച്ചിട്ടുമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേർന്നാണ് ഈ ചിത്രം അവതരിപ്പിച്ചത്. ഈ ചിത്രത്തിൽ സംയുക്ത അഭിനയിച്ചത് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് .

Scroll to Top