പ്രേക്ഷക ശ്രദ്ധ നേടി ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ഡ്രൈവർ ജമുന.. വീഡിയോ സോങ്ങ് കാണാം..

Posted by

പി കിൻസ്ലിൻ സംവിധാനം ചെയ്ത് നടി ഐശ്വര്യ രാജേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് ഡ്രൈവർ ജമുന . തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യുബ് ചാനലിലൂടെ ഇപ്പോൾ ഈ ചിത്രത്തിന്റെ ഒരു പ്രെമോ സോങ് പുറത്തുവിട്ടിരിക്കുകയാണ്. കൂൾ ഡ്യൂഡ് എന്ന ഈ പ്രെമോ ഗാനത്തിൽ, ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തിന്റെ വേഷവിധാനത്തോട് ഏറെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയിരിക്കുന്നത് .

ഫാൻസി കോസ്റ്റ്യൂമും സ്‌റ്റൈലിഷ് ലുക്കുമായി എത്തിയ ഐശ്വര്യയെ ആണ് ഈ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ ഐശ്വര്യ ഒരു ക്യാബ് ഡ്രൈവറായാണ് വേഷമിടുന്നത് . നായികാ പ്രാധാന്യമുള്ള ഒരു ചിത്രമാണിത്. ക്യാബ് ഡ്രൈവറായ ഐശ്വര്യയുടെ കഥാപാത്രത്തെ മുൻ നിർത്തിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

ഐശ്വര്യ രാജേഷിനെ കൂടാതെ ഈ ചിത്രത്തിൽ ആടുകളം നരേൻ , അഭിഷേക് കുമാർ , ഇളയ പാണ്ടി, കവിതാ ഭാരതി , മണികണ്ഠൻ രാജേഷ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. എസ്.പി ചൗധരി നിർമ്മിക്കുന്ന ഈ ചിത്രം ഒരുങ്ങുന്നത് 18 റീൽസിന്റെ ബാനറിൽ ആണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ പി കിൻസ്ലിൻ തന്നെയാണ് . ചിത്രത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത് ഗിബ്ബ്രൻ ആണ് . ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് അനൽ അരസു ആണ് . ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഗോകുൽ ബിനോയ് ആണ് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ആർ രാമർ ആണ് .

Categories