പ്രേക്ഷക ശ്രദ്ധ നേടി എന്നടി പെണ്ണേ വീഡിയോ സോങ്ങ്… കാണാം..

തമിഴ് താരം ജയ് നായകനായി എത്തുന്ന പുത്തൻ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രമാണ് യെന്നി തുനിഗ. നവാഗത സംവിധായകനായ എസ്. കെ വെട്രി സെൽവൻ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ പുത്തൻ വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഈ ചിത്രത്തിലെ നായിക അതുല്യ രവിയും നടൻ ജയ്യും ചേർന്നുള്ള ഒരു മനോഹര ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

യേനടി പെണ്ണേ എന്ന ഈ വീഡിയോ ഗാനത്തിൽ സോഷ്യൽ വർക്കറായ നായികയ്ക്ക് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കുന്ന നായകനെയാണ് കാണാൻ സാധിക്കുന്നത് . ഒരു ഐ.ടി എംപ്ലോയി ആയാണ് ചിത്രത്തിൽ ജയ് വേഷമിടുന്നത്. സാം സി. എസ് രചനയും സംഗീത സംവിധാനവും നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത്ത് റാവു ആണ്.

ജയ് , അതുല്യ രവി എന്നിവരെ കൂടാതെ വിദ്യ പ്രദീപ്, മാരിമുത്തു, സുനിൽ റെഡ്ഢി , അഞ്ജലി നായർ , വംശി കൃഷ്ണ,സുരേഷ് സുബ്രഹ്മണ്യൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ എസ്. കെ വെട്രി സെൽവൻ തന്നെയാണ്. ചിത്രത്തിന്റെ നിർമ്മാണം നിരവഹിക്കുന്നത് സുരേഷ് സുബ്രഹ്മണ്യനാണ്. ജെ ബി ദിനേഷ് കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ വി ജെ സാബു ജോസഫ് ആണ്.

Scroll to Top