പ്രേക്ഷക ശ്രദ്ധ നേടി “സോളമൻ്റെ തേനീച്ചകളിലെ” മനോഹര ഗാനം കാണാം..

ജോജു ജോർജിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് സോളമന്റെ തേനീച്ചകൾ . ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മനോരമ മ്യൂസിക് സോങ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ പഞ്ചാരയ്ക്കോ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. നടി വിൻസി അലോഷ്യസ് , നായിക നായകൻ എന്ന പ്രോഗ്രാമിന്റെ വിന്നറായ ദർശന എസ് നായർ എന്നിവരാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത് . പഴയകാല ഗാനങ്ങളെ ഓർമ്മപ്പെടുത്തുന്ന ഒരു അതി മനോഹര ഗാനമാണിത്. വയലാർ ശരത്ചന്ദ്രവർമ്മ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് വിദ്യാസാഗറാണ്. ആതിര സുജിത്ത് , റീന മുരളി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .

ഒരു റൊമാന്റിക് ത്രില്ലർ ചിത്രമായ സോളമന്റെ തേനീച്ചകളിൽ സോളമൻ എന്ന കഥാപാത്രമായാണ് ജോജു വേഷമിടുന്നത് . നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു . ഇപ്പോൾ ഈ ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് . നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ നൽകിയിരിക്കുന്നത്. ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത് ആഗസ്റ്റ് 18 ന് ആണ് . വീണ്ടുമൊരു ലാൽ ജോസ് മാജിക് തിയറ്ററുകളിൽ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജോണി അന്തോണി , ശംഭു മേനോൻ , ആഡിസ് ആന്റണി, മണികണ്ഠൻ, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പി.ജി പ്രഗീഷ് ആണ് . ഈ ചിത്രം നിർമ്മിക്കുന്നത് എൽ ജെ ഫിലിംസ് ആണ് . അജ്മൽ സാബു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് രഞ്ജൻ എബ്രഹാം ആണ്.

Scroll to Top