
ഇപ്പോഴും തിയറ്ററുകളിൽ ഗംഭീര വിജയം കാഴ്ചവച്ച് മുന്നേറുന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രമാണ് കടുവ. ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം വമ്പൻ ബോക്സ് ഓഫീസ് വിജയമാണ് നേടുന്നത്. ചിത്രത്തിന്റെ ഒരു സക്സസ് ടീസറും വീഡിയോ ഗാനവും അത്യുഗ്രൻ ഫൈറ്റ് സീൻ വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നടൻ പൃഥ്വിരാജിന്റെ ഒരു മാസ്സ് സീൻ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്. മാജിക് ഫ്രെയിംസിന്റെ യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ…

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ബറോസ് . അദ്ദേഹം തന്നെ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചുവടുവയ്പ്പാണ്. അതുകൊണ്ട് തന്നെ അനൗൺസ് ചെയ്ത അന്നു മുതൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റു നോക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ ബറോസിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. രണ്ട് മിനുട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോയിൽ വളരെ ഡെഡിക്കേഷനോടെ കഠിന പ്രയത്നം ചെയ്ത് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന…

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് മലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാൽ ആണ് . തന്റെ സാഹസിക പ്രകടനം കൊണ്ട് ഒരിക്കൽ കൂടി താരം പ്രേക്ഷക ശ്രദ്ധ നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയാണ്. കുത്തനെയുള്ള വലിയൊരു പാറക്കെട്ടിലൂടെ പിടിച്ചു മുകളിലേക്ക് കയറുന്ന പ്രണവിനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അപ്പു എന്ന് വിളിക്കുന്ന മലയാളികളുടെ സ്വന്തം പ്രണവ് ഇപ്പോൾ സാഹസികതയുടെ പര്യായമായി മാറിക്കഴിഞ്ഞിരിക്കുകയാണ് എന്നാണ്…

മലയാളത്തിലെ യുവതാരം ശ്രീനാഥ് ഭാസി നായകനാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഈ ചിത്രത്തിന്റെ ഒരു പ്രൊമോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇങ്ങട്ട് നോക്കൂ എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഈ പ്രൊമോ ഗാനത്തിൽ ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളേയും കാണാൻ സാധിക്കും. മാത്രമല്ല പ്രധാന അഭിനേതാക്കളുടെ കഥാപാത്രങ്ങളുടെ പേരും കാണിക്കുന്നുണ്ട്. കറിയ എന്ന വേഷമാണ് ചിത്രത്തിൽ ശ്രീനാഥ് ഭാസി ചെയ്യുന്നത്. ഗ്രേസ് ആന്റണി, മൈഥിലി,ചെമ്പൻ വിനോദ് ജോസ് ,…

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് 19(1)(എ) . മക്കൾ സെൽവൻ വിജയ് സേതുപതി , നിത്യാ മേനോൻ , ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് . ഓൺലൈൻ പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ മലയാളം യൂട്യൂബ് ചാനലിലൂടെ ആണ് ഈ ടീസർ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.…

ലെജൻഡ് എന്ന ചിത്രത്തിലൂടെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണൻ സിനിമ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. ശരവണൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നതും അദ്ദേഹം തന്നെയാണ്. ജൂലൈ 28 ന് പാൻ ഇന്ത്യൻ റിലീസ് ആയി ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിലെ നായികയായി എത്തുന്നത് ബോളിവുഡ് നടി ഉർവ്വശി റൗട്ടേലയാണ് . ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. ഈ ഗാനത്തിന് ഈണം…

സെൽവകുമാർ ചെല്ലപാണ്ഡ്യൻ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് വാർഡ് 126. ഒരു ക്രൈം ത്രില്ലർ ചിത്രമായ വാർഡ് 126 ന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻതൂക്കം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ നാല് സ്ത്രീകളാണ് കേന്ദ്ര കഥാപാത്രങ്ങൾ . പ്രേക്ഷകരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തുന്ന ഒരു ട്രൈലറാണ് സരിഗമ തമിഴ് എന്ന യൂടൂബ് ചാനലിലൂടെ പുറത്തുവിട്ടത്. പ്രണയ രംഗങ്ങളും ഒപ്പം ഒട്ടേറെ കുറ്റകൃത്യങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ ട്രൈലർ…

ജൂലൈ 22 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രമാണ് മലയൻ കുഞ്ഞ് . അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരുക്കുന്നത് നവാഗതനായ സജിമോൻ പ്രഭാകർ ആണ് . കേരളത്തിലെ ഹൈറേഞ്ചുകളിൽ സംഭവിച്ച യഥാർത്ഥ മണ്ണിടിച്ചലിനെ ആസ്പതമാക്കി ഒരുക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് ഈ ചിത്രം . ഈ അടുത്താണ് മലയൻ കുഞ്ഞിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തുവിട്ടത്. മണ്ണിടിച്ചലിന്റെ തീവ്ര രംഗങ്ങളും അതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുന്ന നടൻ ഫഹദ് ഫാസിലിനേയുമാണ് ഈ ട്രൈലർ…

സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് പാപ്പൻ. ജൂലൈ 29 ന് റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നീയിന്നൊരാളിൽ എന്ന വരികളോടെ തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് സൈന മ്യൂസിക് യൂടുബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത് . ഈ ലെറിക്കൽ വീഡിയോയിൽ നടൻ സുരേഷ് ഗോപിയുടെയും നായിക നൈല ഉഷയുടേയും സ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ…

ജീവ നായകനായി എത്തിയ ഒരു കോമഡി, റൊമാന്റിക് ചിത്രമായിരുന്നു വരലരു മുക്കിയം. ഈ ചിത്രത്തിലെ മല്ലു ഗേൾ എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. നടി കാശ്മീര പരദേശി ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഈ ലെറിക്കൽ വീഡിയോയിലും ജീവ- കാശ്മീര താരജോടികളെയാണ് കാണാൻ സാധിക്കുന്നത്. ഇരുവരുടേയും സ്റ്റിൽസും കിടിലൻ നൃത്ത ചുവടുകളും ഒപ്പം ഗാനത്തിന്റെ മേക്കിങ് രംഗങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ലെറിക്കൽ വീഡിയോ ഗാനമാണ് ഇത്. ജീവയുടെ അത്യുഗ്രൻ…