ആക്ഷൻ പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി തമിൾ ചിത്രം “യെന്നി തുനിഗ”.. ട്രൈലർ കാണാം..

നവാഗത സംവിധായകനായ എസ്. കെ വെട്രി സെൽവൻ അണിയിച്ചൊരുക്കുന്ന പുത്തൻ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രമാണ് യെന്നി തുനിഗ. റിലീസിന് ഒരുങ്ങുന്ന യെന്നി തുനിഗയുടെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. തമിഴ് താരം ജയ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ അതുല്യ രവിയാണ് നായിക വേഷം ചെയ്യുന്നത്. ചിത്രത്തിൽ ഒരു ഐ.ടി എംപ്ലോയി ആയാണ് ജയ് വേഷമിടുന്നത്. നായകന്റെ പ്രണയ രംഗങ്ങളും ഒപ്പം പ്രതികാര രംഗങ്ങളും ഈ ട്രൈലറിൽ കാണാൻ സാധിക്കും. കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു ട്രൈലറാണ് പ്രേക്ഷകരിലേക്ക് എത്തിയിക്കുന്നത്.

ജയ് , അതുല്യ രവി എന്നിവർക്കൊപ്പം അഞ്ജലി നായർ , വംശി കൃഷ്ണ, വിദ്യ പ്രദീപ്, മാരിമുത്തു, സുനിൽ റെഡ്ഢി , സുരേഷ് സുബ്രഹ്മണ്യൻ എന്നിവരും വേഷമിടുന്നു. സംവിധായകൻ എസ്. കെ വെട്രി സെൽവൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് സാം സി എസ് ആണ് . സുരേഷ് സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ നിർമ്മാണം നിരവഹിക്കുന്നത്. ജെ ബി ദിനേഷ് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വി ജെ സാബു ജോസഫ് ആണ്.

നടൻ ജയ് യുടെ ഈ തിരിച്ചു വരവിൽ ഏറെ സന്തോഷത്തിലാണ് ആരാധകർ. ട്രൈലർ കണ്ട പ്രേക്ഷകർ ഇതൊരു സൂപ്പർ ഹിറ്റ് ചിത്രമായി മാറും എന്ന പ്രതീക്ഷയിലാണ്. ഒട്ടേറെ പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിരിക്കുന്നത് .

Scroll to Top