ഇൻവെസ്റ്റിഗേഷൻ ഓഫീസറായി ഇന്ദ്രജിത്ത് സുകുമാരൻ..! ക്രൈം ത്രില്ലർ “മോഹൻദാസ്” ടീസർ കാണാം..

വിഷ്ണു വിശാലിനെ കേന്ദ്ര കഥാപാത്രമാക്കി മുരളി കാർത്തിക് ഒരുക്കുന്ന ചിത്രമാണ് മോഹൻദാസ് . വിഷ്ണുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഒരു വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. വിഷ്ണു വിശാലിന്റെ മറ്റൊരു ശ്രദ്ധേയ വേഷമാണ് ഈ വീഡിയോ രംഗത്തിൽ കാണാൻ സാധിക്കുന്നത്. ഒരു പക ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് തന്റെ പ്രതികാരം തീർക്കുന്ന ഒരു കഥാപാത്രത്തെയാണ് വിഷ്ണു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വിഷ്ണു വിശാലിന്റെ കഥാപാത്രം ഒരു സൈക്കോ പോലെ പെരുമാറുകയും ആളുകളെ മൃഗീയമായി കൊല്ലുകയും ചെയ്യുന്ന രംഗങ്ങൾ ഈ വീഡിയോയിൽ കാണാം. നടി ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത്. മലയാളി താരം ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ കരുണാകരൻ, ലല്ലു, പ്രകാശ് രാഘവൻ , ഷരീഖ് ഹസ്സൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

കാർത്തിക് നേത വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം ഒരുക്കുന്നത് ഗിബ്രൻ ആണ്. സംവിധായകൻ മുരളി കാർത്തിക് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് അദ്ദേഹവും അരവിന്ദ് മുരളിയും ചേർന്നാണ്. വിഘ്നേഷ് രാജഗോപാലൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് സാൻ ലോകേഷ് ആണ്.

Scroll to Top