
സെൽവകുമാർ ചെല്ലപാണ്ഡ്യൻ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് വാർഡ് 126. ഒരു ക്രൈം ത്രില്ലർ ചിത്രമായ വാർഡ് 126 ന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻതൂക്കം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ നാല് സ്ത്രീകളാണ് കേന്ദ്ര കഥാപാത്രങ്ങൾ . പ്രേക്ഷകരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തുന്ന ഒരു ട്രൈലറാണ് സരിഗമ തമിഴ് എന്ന യൂടൂബ് ചാനലിലൂടെ പുറത്തുവിട്ടത്. പ്രണയ രംഗങ്ങളും ഒപ്പം ഒട്ടേറെ കുറ്റകൃത്യങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ ട്രൈലർ…

ജൂലൈ 22 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രമാണ് മലയൻ കുഞ്ഞ് . അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരുക്കുന്നത് നവാഗതനായ സജിമോൻ പ്രഭാകർ ആണ് . കേരളത്തിലെ ഹൈറേഞ്ചുകളിൽ സംഭവിച്ച യഥാർത്ഥ മണ്ണിടിച്ചലിനെ ആസ്പതമാക്കി ഒരുക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് ഈ ചിത്രം . ഈ അടുത്താണ് മലയൻ കുഞ്ഞിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തുവിട്ടത്. മണ്ണിടിച്ചലിന്റെ തീവ്ര രംഗങ്ങളും അതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുന്ന നടൻ ഫഹദ് ഫാസിലിനേയുമാണ് ഈ ട്രൈലർ…

സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് പാപ്പൻ. ജൂലൈ 29 ന് റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നീയിന്നൊരാളിൽ എന്ന വരികളോടെ തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് സൈന മ്യൂസിക് യൂടുബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത് . ഈ ലെറിക്കൽ വീഡിയോയിൽ നടൻ സുരേഷ് ഗോപിയുടെയും നായിക നൈല ഉഷയുടേയും സ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ…

ജീവ നായകനായി എത്തിയ ഒരു കോമഡി, റൊമാന്റിക് ചിത്രമായിരുന്നു വരലരു മുക്കിയം. ഈ ചിത്രത്തിലെ മല്ലു ഗേൾ എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. നടി കാശ്മീര പരദേശി ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഈ ലെറിക്കൽ വീഡിയോയിലും ജീവ- കാശ്മീര താരജോടികളെയാണ് കാണാൻ സാധിക്കുന്നത്. ഇരുവരുടേയും സ്റ്റിൽസും കിടിലൻ നൃത്ത ചുവടുകളും ഒപ്പം ഗാനത്തിന്റെ മേക്കിങ് രംഗങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ലെറിക്കൽ വീഡിയോ ഗാനമാണ് ഇത്. ജീവയുടെ അത്യുഗ്രൻ…

ജോജു ജോർജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ . ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒരു ക്യാരക്ടർ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ സോളമൻ എന്ന കഥാപാത്രമായി വേഷമിടുന്നത് ജോജു ജോർജ് ആണ്. സോളമന്റെ കഥാപാത്രത്തെ കുറിച്ചുള്ള ഒരു ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലർ ചിത്രമായ സോളമന്റെ തേനീച്ചകളിൽ വളരെ ശക്തമായ ഒരു കഥാപാത്രമായാണ് ജോജു എത്തുന്നതെന്ന് ഈ ടീസറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ ക്യാരക്ടർ…

ജൂലൈ 29 ന് റിലീസിന് ഒരുങ്ങുന്ന രാമറാവു ഓൺഡ്യൂട്ടി എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് . ശരത്ത് മാണ്ഡവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടൻ രവി തേജ ആണ് നായകനായി വേഷമിടുന്നത്. ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ബി രാമറാവു എന്ന സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെയാണ് രവി തേജ അവതരിപ്പിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും റൊമാൻസും മാസ്സ് ഡയലോഗുകളും എല്ലാം ഉൾക്കൊള്ളിച്ച ഒരു ട്രൈലറാണ് ഇപ്പോൾ…

എൻ. രാഘവൻ സംവിധാനം ചെയ്ത് പ്രഭുദേവ, മാസ്റ്റർ അശ്വന്ത് അശോക് കുമാർ , രമ്യ നമ്പീശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ഈ അടുത്ത് പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് മൈ ഡിയർ ഭൂതം. മൈ ഡിയർ ഭൂതം എന്ന ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രഭുദേവയും മാസ്റ്റർ അശ്വന്ത് അശോകും ചേർന്നുള്ള ഒരു രസകരമായ രംഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ഭൂതമായാണ് പ്രഭുദേവ എത്തുന്നത്. അശ്വന്ത് അശോകിന്റെ അമ്മയായി…

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . ഓഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു കോമഡി ആക്ഷൻ ചിത്രമായ തല്ലുമാലയുടെ വളരെ രസകരമായ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോമഡി രംഗങ്ങൾക്കൊപ്പം അടിയോടടിയുമായി നടൻ ടൊവിനോയും എത്തുന്നു. മണവാളൻ വസീം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. താരത്തിന്റെ നായികയായി എത്തുന്നത് നടി…

തിയറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രമാണ് കടുവ. ബോക്സ് ഓഫീസിൽ ഗംഭീരവിജയമാണ് ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം കാഴ്ച വയ്ക്കുന്നത് . ഈ അടുത്ത് ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഒരു സക്സസ് ടീസറും തൊട്ടു പിന്നാലെ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ കിടിലൻ ഫൈറ്റ് സീൻ വീഡിയോ ആണ് . മാജിക് ഫ്രെയിംസിന്റെ…

കല്യാൺ ജി ഗോഗനയുടെ സംവിധാന മികവിൽ ആദി സായ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടീസ് മാർ ഖാൻ . ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ ആദ്യ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പുറത്തു വിട്ടിരിക്കുകയാണ്. ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ തന്നെയാണ് രണ്ടാം ടീസറും റിലീസ് ചെയ്തിരിക്കുന്നത്. അത്യുഗ്രൻ മാസ്സ് രംഗങ്ങളും ആക്ഷനും പ്രണയ രംഗങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അതി ഗംഭീര ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്…