ഞാൻ നടി അല്ലത്തിരുന്നെങ്കിൽ കല്യാണം കഴിച്ച് മൂന്ന് കുട്ടികളുടെ അമ്മ ആയിരുന്നേനെ..! കാവ്യ മാധവൻ
ഒരു കാലത്ത് മലയാള സിനിമ നടിമാരിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന താരമാണ് കാവ്യാ മാധവൻ. ഒരുപാട് സിനിമകളിലും പ്രേമുഖ നടന്മാരുടെ നായികയായും നടിയ്ക്ക് തിളങ്ങാൻ അവസരം ലഭിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും നീണ്ട ഇടവേള എടുത്തിരിക്കുകയാണ് നടി.
നടിയുടെ ആദ്യ വിവാഹ ബന്ധം വേർ പിരിയുകയായിരുന്നു. പിന്നീടായിരുന്നു നടൻ ദിലീപിനെ ജീവിത പങ്കാളിയാക്കുന്നത്. ഇപ്പോൾ ഇരുവർക്കും ഒരു മകളുണ്ട്. എന്നാൽ നടിയുടെ പഴയ കാല അഭിമുഖങ്ങൾ കുത്തിപ്പൊക്കി കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ നടിയുടെ പഴയ കാല അഭിമുഖത്തിന്റെ ചില വാക്കുകളാണ് ആരാധകർ ഏറ്റെടുക്കുന്നത്.
സിനിമയിൽ എത്തിയില്ലെങ്കിൽ താൻ ആരായി തീരുമെന്ന ചോദ്യത്തിനായിരുന്നു നടി മറുപടി പറഞ്ഞത്. ആരുടെയും സഹായമില്ലാതെ സ്വയം കഴിവിലാണ് നടി സിനിമയിലേക്ക് എത്തിയത് എന്നും അതിൽ താനും തന്റെ മാതപിതാൾക്കളും അഭിമാനിക്കുന്നു എന്ന് നടി പറയുന്നു. സിനിമയിലേക്ക് വരാൻ നടി വിദ്യാഭ്യാസം തുടങ്ങി നിരവധി കാര്യങ്ങൾ പാതി വഴി ഉപേക്ഷിക്കേണ്ടി വന്നു.
സിനിമയിൽ വന്നില്ലെങ്കിൽ രണ്ടോ മൂന്നോ കുഞ്ഞകളുടെ അമ്മയായി നല്ലൊരു കുടുബിനിയായി കഴിയേണ്ടി വരും. അങ്ങനെ സംഭവിച്ചെങ്കിൽ താൻ ഒരിക്കലും ഒരു ജോലിക്കും പോവേണ്ടി വരില്ല എന്നായിരുന്നു താരം തുറന്നു പറഞ്ഞത്. താൻ സിനിമയിൽ എത്തിയത് ഒരു ഭാഗ്യമായിട്ടാണ് കാണുന്നത് എന്ന് നടി കൂട്ടിചേർത്തിരുന്നു.