,

ഫുട്ബാൾ കളികാരായി നമ്മുടെ പ്രിയ നടന്മാർ എത്തിയാൽ എങ്ങനെ ഇരിക്കും..😂

Posted by

ഏത് കായിക വിനോദം പോലെ ഫുട്ബോളും മലയാളികളുടെ പ്രിയമാണ്. ഇന്ത്യയിൽ ക്രിക്കറ്റിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഫുട്ബോളിനു വലിയ നേട്ടങ്ങളൊന്നും ഇതുവരെ നേടിയെടുക്കാൻ സാധിച്ചില്ല. എന്നാൽ ഇന്ത്യൻ ലീഗായ ഐ എസ്‌ എൽ വന്നതോടെ ഇന്ത്യയിലുള്ള ഒറ്റുമിക്ക ഫുട്ബോൾ പ്രേമികളുടെ ആവേശം കൂടിട്ടുള്ളു. ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഏക ടീമാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്.

ഓരോ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിലും സ്റ്റേഡിയം മുഴുവൻ മഞ്ഞപട കൊണ്ട് നിറഞ്ഞു നിൽക്കാറുണ്ട്. അതിനപ്പുറം മെസ്സിയ്ക്കും, റൊണാൾഡോയ്ക്കും, നെയ്മറിനും ഇന്ത്യയിൽ വലിയ രീതിയിലുള്ള ആരാധക വൃന്ദമാണ് ഉള്ളത്‌. എന്നാൽ കേരളത്തിൽ ആകട്ടെ ദൈവത്തെ പോലെ ഓരോ കളിക്കാരനെയും മലയാളികൾ ആരാധിക്കുന്നത്. അർജെന്റിന, ജർമനി, ബ്രസീൽ എന്നീ ടീമുകളിൽ സ്വന്തം രാജ്യത്തിനെക്കാളും കൂടുതൽ ആരാധകർ ആയിരിക്കും കേരളത്തിൽ.

കാൽപന്ത് കളിയ്ക്ക് വലിയ സ്വീകാര്യതയാണ് കേരളത്തിൽ ഉള്ള ഫുട്ബോൾ പ്രേമികൾ നൽകാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി കൊണ്ടിരിക്കുന്നത് രസകരമായ ചില ചിത്രങ്ങളാണ്. മലയാള സിനിമ താരങ്ങളുടെയും ഫുട്ബോൾ കളിക്കാരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

ലയണൽ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ, നെയ്‌മർ, മുള്ളർ എന്നീ ഫുട്ബോൾ താരങ്ങളുടെ സ്ഥാനത്ത് മലയാള സിനിമ കണ്ട ഹാസ്യ നടന്മാരായ ലാൽ, മാമുകൊയ, ജഗതി, സുരാജ്, സലിം കുമാർ എന്നിവരുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ട്രോളർമാരുടെ ഉറവിടമായ ട്രോൾ എഡിറ്റിംഗിലെ രാഹുൽ എന്ന പുളിക്കുട്ടിയാണ് അതിമനോഹരമായി ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

Categories