ശൃംഗാരവേലൻ നായിക വേദിക പൊളിച്ചടുക്കി..! വൈറലായി താരത്തിൻ്റെ കിടിലൻ ഡാൻസ്..

തെന്നിന്ത്യൻ സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന നടിയാണ് വേദിക കുമാർ. ഒരുപാട് ചലചിത്രങ്ങളിൽ നായികയായും, ചെറു വേഷത്തിലും നടി പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അനേകം ഇൻഡസ്ട്രികളിൽ വേദിക തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രേത്യകത. മറ്റ് പല പ്രേമുഖ നടിമാർക്ക് ലഭിക്കാത്ത ഭാഗ്യം അഭിനയ ജീവിതത്തിന്റെ തുടക്ക കാലം മുതലെ വേദികയ്ക്ക് ലഭിച്ചിരുന്നു.

മലയാളത്തിൽ തന്നെ ആദ്യമായി പ്രേത്യക്ഷപ്പെടുന്നത് മോളിവുഡിന്റെ ജനപ്രിയ നായകനായ ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ ശൃഗാലവേലൻ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിലെ വേദികയുടെ കഷ്ടപ്പാടിന്റെ ഫലമായി സിനിമ വിജയിക്കുകയും പ്രേഷകരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണങ്ങളുമായിരുന്നു വേദികയ്ക്ക് ലഭിച്ചിരുന്നത്. പിന്നീട് തരംഗം, വെൽക്കം ടു സെൻട്രൽ ജയിൽ, കസിൻസ്, മാലായി മാലായി എന്നീ മലയാള സിനിമകളിലും നടി വേഷമിട്ടിട്ടുണ്ട്.

തമിഴ് ചിത്രമായ മദ്രാസിലൂടെയാണ് വേദികയുടെ അഭിനയ കാലഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ സിനിമയിൽ നിന്നും ഏറെ പ്രേശക്തി അർജിച്ച നടിയ്ക്ക് ആരാധകരെയും അതിനോടപ്പം തന്നെ നേടിയെടുക്കാൻ കഴിഞ്ഞു. സിനിമ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പ് വേദിക ഫോട്ടോസൂട്ടുകളിൽ തിളങ്ങി നിന്ന മോഡലായിരുന്നു. മോഡൽ ലോകമാണ് തന്നെ സിനിമയിലേക്ക് കൊണ്ടെത്തിച്ചതെന്ന് നടി മിക്ക അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

വേദികയുടെ പല ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി നിൽക്കാറുണ്ട്. സൈബർ ലോകത്ത് നിന്നും നടിയ്ക്ക് ലഭിക്കുന്ന പിന്തുണ അത്ര ചെറുതല്ല. ഇപ്പോൾ ക്യൂട്ട് വസ്ത്രത്തിൽ നൃത്തം ചെയുന്ന ഡാൻസ് വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഹിറ്റായി മാറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വേദികയുടെ വീഡിയോയ്ക്ക് ലക്ഷ കണക്കിന് കാണികളെയും ലഭിച്ചു.

Scroll to Top