ഞാൻ മരിക്കാൻ പോകുന്നു ! ഈ വിഡിയോ മാതാപിതാക്കളെ ഏൽപ്പിക്കണം…! ലോകത്തെ ഞെട്ടിച്ച വീഡിയോ…!

ഒരു മലയിടക്കിൽ പാറ വീണ് അകപ്പെട്ടുപ്പോയ കൈ പുറത്തെടുക്കാൻ കഴിയാതെ 127 മണിക്കൂർ ഒരു തുള്ളി വെള്ളമില്ലാതെ ഭക്ഷണമില്ലാതെ ആരും സഹായിക്കാനില്ലാതെ ആ സാഹചര്യത്തെ അതിജീവിക്കാൻ വേണ്ടി സ്വന്തം കൈ മുറിച്ചു മാറ്റേണ്ടി വന്ന ലോക പ്രേശക്തനായ വ്യക്തിയാണ് ആരോൺ റൽസ്റ്റോൺ. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ആരോൾ റൽസ്റ്റോൺ എന്ന യാത്രകന്റെ അതിജീവിത കഥയാണ്.

സാഹസിക യാത്ര ഏറെ ഇഷ്ടപ്പെടുന്ന ആരോൺ ഒരു ദിവസം തന്റെ വീട്ടുകാരും, സുഹൃത്തുക്കളുമാറിയാതെ കന്യോനിൽ ഇറങ്ങി പുറപ്പെട്ടു. തെക്കുകിഴക്ക് ബ്ലൂജോൺ കന്യോൻ മലയിടക്കുകളിൽ സഞ്ചരിക്കുമ്പോൾ കാൽ തെറ്റി ആരോൺ താഴേക്ക് വീണു. വീഴുന്നതിനോടപ്പം തന്നെ 400 കിലോഗ്രാം വരുന്ന പാറ തന്റെ കൈയിൽ വീണ് കുടുങ്ങി പോയി. ഈയൊരു ഭാരമേറിയ പാറയുമായി ആരോൺ 127 മണിക്കൂറാണ് ജീവനുമായി മല്ലുപിടിച്ചത്.

കുടിക്കാൻ കുറച്ച് വെള്ളവും കഴിക്കാൻ അധികം ഭക്ഷണമില്ലാതെയാണ് ആരോൺ പകുതിയിലേറെ ദിവസവും ജീവൻ നിലനിർത്താൻ ശ്രെമിച്ചത്. അതിനോടപ്പം തന്നെ പാറയുടെയിൽ കുടുങ്ങിയ കൈയും എടുക്കാൻ ആരോൺ പരിശ്രെമിച്ചു. പാറയ്ക്ക് ഭാരം കൂടുതലായതിനാൽ അവസാനം ആ ശ്രെമം വിടുകയായിരുന്നു. തന്റെ ജീവൻ ഇവിടെ അവസാനിക്കുമെന്ന് ഉറപ്പായപ്പോൾ കൈവശം ഉണ്ടായിരുന്ന ക്യാമറയിൽ തന്റെ വിഷമങ്ങൾ പകർത്തി.

മറ്റ് ആരെങ്കിലും സഹായിക്കാൻ വരുമോയെന്ന് ആരോൺ നോക്കിയിരുന്നു. എന്നാൽ ആ പ്രതീക്ഷയും അവസാനം ഇല്ലാതെയാവുകയായിരുന്നു. അങ്ങനെയിരിക്കുമ്പോളാണ് തന്റെ ബാഗിന്റെ ഉള്ളിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് പാറയുടെയിടയിൽ അകപ്പെട്ട കൈ മുറിച്ചു മാറ്റി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആരോൺ റൽസ്റ്റോന്റെ ജീവിതം ആസ്പദമാക്കി 127 ഹൗവർസ് എന്ന ചലചിത്രം റിലീസ് ചെയ്യുകയായിരുന്നു.

Scroll to Top