രമ്യ നമ്പീശനും മറ്റ് കൂട്ടുകാരികളുടെ കൂടെയും കിടിലൻ ഡാൻസുമായി ഭാവന..! സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വീഡിയോ കാണാം..

Posted by

മലയാള സിനിമ മേഖലയിൽ ഉള്ളവർക്കും സിനിമ പ്രേമികൾക്കും ഒരിക്കലും മറക്കാൻ സാധിക്കാത്ത അഭിനയത്രിയാം ഭാവന. കമലിന്റെ സംവിധാനത്തിൽ പ്രേഷകരുടെ മുന്നിലെത്തിയ നമ്മൾ എന്ന ചലചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് കാൽ ചുവടുവെക്കുന്നത്. സഹനടിയായിട്ടാണ് ഭാവന തുടക്കം കുറിച്ചുവെങ്കിലും പിന്നീട് പ്രേമുഖ താരങ്ങളുടെ നായികയായി അരങേറാൻ ഭാഗ്യം കിട്ടി.

മോളിവുഡ് ഉൾപ്പടെ ഒരുപാട് ഇൻഡസ്ട്രികളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. തെന്നിന്ത്യയിൽ ഒരുപാട് സിനിമകളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും വിലയേറിയ നടിയായി മാറുകയും ചെയ്തു. ബിസിനെസുമാൻ സിനിമ നിർമതാവ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന കന്നഡകാരനായ നവീനെയാണ് ഭാവന ജീവിതത്തിലെ പങ്കാളിയാക്കിയത്. പല പ്രതിസന്ധികളിലും തന്റെ ഭർത്താവ് ഒപ്പമുണ്ടായിരുന്നുയെന്നു നടി നിരവധി സ്റ്റേജ് ഷോകളിലും അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

ക്രോണിക് ബാച്‌ലർ, സിഐഡി മൂസ, ഹണി ബീ എന്നീ എണ്ണിയാൽ ഒതുങ്ങാത്ത മലയാള ചലചിത്രങ്ങളിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയെടുത്തുണ്ട്. ലഭിക്കുന്ന ഓരോ അവസരങ്ങളും മികച്ച രീതിയിൽ കാണികളുടെ മുന്നിൽ അവതരിപ്പിക്കാൻ ഭാവന മിക്കപ്പോഴും ശ്രെമിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് ഭാവന ഓൺലൈൻ മാധ്യമങ്ങളിൽ എത്താറുണ്ട്.

ഭാവനയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഓൺലൈൻ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അഭിനയത്രിമരായ ശില്പ ബാല, മൃദുല മുരളി, രമ്യ നമ്പീശൻ ഗായിക സയനോര എന്നിവരോടപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്‌തത്. മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് ഉണ്ടാകുമോ എന്ന ചോദ്യമാണ് കേരളകരയിൽ ഒന്നാകേ ചോദിക്കുന്നത്.

Categories