malayalam actress hot

F3 സിനിമയിലെ സൂപ്പർ ഹിറ്റ് വീഡിയോ സോങ്ങ്.. കിടിലൻ ഡാൻസുമായി തമന്ന..

അനിൽരവിപുഡി രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് എഫ് ത്രീ . വെങ്കിടേഷ്, വരുൺ തേജ് , തമന്ന, മെഹറിൻ പിർസാദ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിലെ ലെറിക്കൽ ഗാന വീഡിയോ ഇന്ന് റിലീസ് ചെയ്തിരിക്കുയാണ്. ഊ.. ആ.. അഹാ അഹാ എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോയാണ് ആദിത്യ മൂസിക് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഈ ഗാനരംഗത്തിൽ തമന്ന , മെഹറിൻ , സോണാൽ ചൗഹാൻ എന്നിവരുടെ ഗ്ലാമറസ് രംഗങ്ങളും വെങ്കിടേഷിന്റെയും വരുണിന്റെയും കിടിലൻ നൃത്തചുവടുകളുടെ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനരംഗത്തിൽ നടൻ അല്ലു അർജുനേയും കാണിക്കുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൗഹാൻ, ലവിത ലോബോ , സാഗർ, എസ്.പി അഭിഷേക് എന്നിവർ ചേർന്നാണ് .

കസർല ശ്യാം ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. മണിക്കൂറുകൾ മുൻപ് പുറത്തുവിട്ട ഈ ലെറിക്കൽ വീഡിയോ ഗാനം ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.2019 ൽ പുറത്തിറങ്ങിയ എഫ് ടു : ഫൺ ആൻഡ് ഫസ്ട്രേഷൻ എന്ന ചിത്രത്തിന്റെ അടുത്ത പതിപ്പാണ് എഫ് ത്രീ. ശ്രീ വെങ്കടശ്വേര ക്രിയേഷൻസിന്റെ ബാനറിൽ ശിരിഷ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തമ്മിരാജു ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രം മെയ് 27 ന് പ്രദർശനത്തിന് എത്തും.

നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം അന്റെ സുന്ദരനികി.. ട്രൈലർ കാണാം..

വിവേക് ആത്രേയ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് അന്റെ സുന്ദരനികി . ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ നാനിയും മലയാളികളുടെ പ്രിയ നടി നസ്രിയ നസീമും ആണ് . നസ്രിയ ആദ്യമായാണ് ഒരു തെലുങ്കു ചിത്രത്തിൽ വേഷമിടുന്നത്. ഒരു റൊമാന്റിക് കോമഡി ആയി ഒരുക്കിയിട്ടുള്ള അന്റെ സുന്ദരനികിയുടെ ടീസർ ഇന്ന് റീലീസ് ചെയ്തു. മണിക്കൂറുകൾ മുൻപ് പുറത്തുവിട്ട ഈ ടീസർ നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത് .

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിൽ സുന്ദർ പ്രസാദ് എന്ന കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത് . ലീല എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്.

ഹിന്ദുവായ നായകന്റെയും ക്രിസ്ത്യാനിയായ നായികയുടേയും പ്രണയവും അതേ തുടർന്ന് ഇരുവരുടേയും കുടുംബങ്ങളിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളുമെല്ലാമാണ് ഈ ടീസറിൽ കാണിക്കുന്നത്. നാനിയും നസ്രിയയും അതിഗംഭീര പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്.


നാനി, നസ്രിയ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ നരേഷ് , രോഹിണി, നദിയ, എൻ. അളഗൻ പെരുമാൾ , വർഷവർദൻ, രാഹുൽ രാമകൃഷ്ണ , അരുണ ഭിക്ഷു , തൻവി റാം, ശ്രീകാന്ത് അയ്യങ്കാർ , വിന്നി, ഹരിക, നോമിന എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, രവിശങ്കർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് വിവേക് സാഗർ ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രവിതേജ ഗിരിജാല ആണ്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജൂൺ പത്തിനാണ് പ്രദർശനത്തിന് എത്തുന്നത്.

ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് നടി റിമ കല്ലിങ്കൽ..!

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടിയാണ് റിമ കല്ലിങ്കൽ. അതേ വർഷം തന്നെ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ താരം പ്രേക്ഷകശ്രദ്ധ നേടി. അഭിനേത്രി, മോഡൽ, നർത്തകി എന്നീ മേഖലകളിൽ താരം ശോഭിച്ചിട്ടുണ്ട്. 2012 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമയ്ക്ക് ലഭിച്ചു. നിദ്ര , 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആണ് താരത്തിന് പുരസ്കാരം ലഭിച്ചത്. തന്റെതായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഒരു മികച്ച താരമാണ് റിമ .


സോഷ്യൽ മീഡിയയിൽ സജീവമായ റിമ തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് താരം പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ്. വളരെ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരം ഡാൻസ് പോസുകളാണ് പങ്കുവച്ചിട്ടുള്ളത്.

തനിക്ക് ചുറ്റുമുള്ള അരാജകത്വത്തിൽ നിന്നും നൃത്തം ചെയ്യാൻ താൻ പഠിച്ചു എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഒട്ടേറെ ആരാധകരുള്ള താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുകയാണ്.

നാടൻ വേഷത്തിൽ സുന്ദരിയായി ഷംന കാസിം..! ചിത്രങ്ങൾ പങ്കുവച്ച് താരം…

മലയാളത്തിലെ പ്രിയ നടിയാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിൽ അന്യഭാഷകളിൽ അറിയപ്പെടുന്ന താരം നല്ലൊരു നർത്തകി കൂടിയാണ്. ഒരു റിയാലിറ്റി ഷോയിലൂടെ പ്രത്യക്ഷപ്പെട്ടതാരം ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായി മാറി. മലയാളത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും തെലുങ്കിലും കന്നഡയിലുമാണ് താരത്തിന് ഒട്ടേറെ അവസരങ്ങൾ ലഭിക്കുന്നത്. മലയാളത്തിലെ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്.

പിന്നീട് അങ്ങോട്ട് കുതിച്ചുയർന്ന താരം മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടി , മോഹൻലാൽ എന്നിവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിട്ട് പായുകയാണ് താരം. സിനിമയിലെ പോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. മൈ സെൽഫ് ചിന്നാട്ടി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തന്നെയുണ്ട് താരത്തിന് . പ്രിയപ്പെട്ടവർ തന്നെ ചിന്നാട്ടി എന്നാണ് വിളിക്കുക അതിനാലാണ് ചാനലിന് ഈ പേര് നൽകിയതെന്ന് ഇതിന്റെ ലോഞ്ചിങ് സമയത്ത് ഷംന പറഞ്ഞിരുന്നു .

Oiമലയാളം , തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാ ചിത്രങ്ങളിൽ എല്ലാം തന്നെ നിറ സാന്നിധ്യമായതിനാൽ ഒട്ടേറെ ആരാധകരാണ് താരത്തിന് ഉള്ളത് . മോഡൽ കൂടിയായ താരം ഇടയ്ക്ക് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുകയും ആ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റ്ഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറഞ്ഞിരിക്കുന്നത്. ക്രീം കളർ ഗൗണിൽ അതി മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തിങ്ക് ഹാപ്പി ബി ഹാപ്പി എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ക്യാപ്ഷൻ പോലെ തന്നെ വളരെ സന്തോഷവതിയായി ചെറു പുഞ്ചിരിയോടെയാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് . താരത്തിന്റെ ആരാധകർ ഈ ചിത്രം ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

സാരിയിൽ സുന്ദരിയായി യുവ താരം മാളവിക മേനോൻ..! ചിത്രങ്ങൾ കാണാം..

അനൂപ് മേനോൻ നായകനായ 916 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നടി മാളവിക മേനോൻ . ആ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്നെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അതിന് ശേഷം ഒട്ടേറെ അവസരങ്ങൾ താരത്തെ തേടി എത്തി.

നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. 2013 ൽ പുറത്തിറങ്ങിയ ഇവൻ വേറെമാതിരി എന്ന ചിത്രത്തിലൂടെ താരം തമിഴ് സിനിമ മേഖലയിലും ചുവടുറപ്പിച്ചു. തുടർന്ന് മലയാളം ,തമിഴ് എന്നീ ഭാഷകളിലായി ഇരുപത്തി അഞ്ചോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.

കൂടുതലും സപ്പോർട്ടിംഗ് റോളുകൾ ചെയ്താണ് താരം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.
ആറാട്ട് എന്ന മോഹൻലാൽ ചിത്രമാണ് ഇനി മാളവികയുടേതായി പുറത്തിറങ്ങാനുള്ള പുത്തൻ സിനിമ. സാമൂഹ്യ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകരുമായി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് താരത്തിന്റെ സാരിയുടുത്തുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഇതിനോടകം തന്നെ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു . താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മനു ശങ്കറാണ്.

Scroll to Top