
ഏറെ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ആർ എക്സ് 100 ന്റെ സംവിധായകൻ അജയ് ഭൂപതി അണിയിച്ച് ഒരുക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രമാണ് ചൊവ്വാഴ്ച്ച . ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ ലെറിക്കൽ വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. നീയേയുള്ളൂ എന്നുമെൻ എന്ന ഗാനമാണ് സരിഗമ മലയാളം യൂടൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. കാന്താര ഫെയിം അജനീഷ് ലോകനാഥിന്റെ സംഗീത മികവിൽ അണിയിച്ചൊരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് സന്തോഷ് വർമ്മയാണ്.…