സാരിയിൽ ഗ്ലാമറസായി നടി രമ്യ പാണ്ഡ്യൻ..! ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..
തമിഴിലെ പ്രശസ്ത സംവിധായകൻ ദുരൈ പാണ്ഡ്യന്റെ മകളാണ് നടി രമ്യ പാണ്ഡ്യൻ . തമിഴിലെ ബിഗ് ബോസ് ഫോർ റിയാലിറ്റി ഷോയിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു താരം. പിന്നീട് ജോക്കർ, ആൺ ദേവതയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വൈകാതെ മലയാളത്തിലും താരം തന്റെ വ്യക്തി മുദ്ര പതിപ്പിക്കും. ലിജോ ജോസഫ് പെല്ലിശേരി – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറക്കുന്ന നാൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ രമ്യയാണ് നായികയായി എത്തുന്നത്.
മോഡലായെത്തി നായികയായി മാറിയ താരം സാരി ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെ ഇൻസ്റ്റയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ എല്ലാം വളരെ സജീവമാണ് താരം. ഇപ്പോൾ ഇൻസ്റ്റയിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
ബ്ലാക്ക് കളർ സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ലാളിത്യം എന്റെ ഒരു സങ്കീർണ്ണതയാണ് എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കു വച്ചിട്ടുള്ളത്.
സാരിയിൽ ഗ്ലാമറസായി നടി രമ്യ പാണ്ഡ്യൻ..! ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »