തുപ്പാക്കിക്ക് ശേഷം വിജയിയുടെ ആറാട്ട്..! കിടിലൻ ആക്ഷൻ രംഗങ്ങളുമായി ബീസ്റ്റ് ട്രൈലർ കാണാം..

തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് നായകനായി സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ ആകാംഷയോ കാത്തിരിക്കുന്ന ഈ ചിത്രം ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത് . ഇന്നിപ്പോൾ പുറത്തു വന്നിരിക്കുന്നത് ഒരു ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന സ്റ്റൈലിഷ് മാസ്സ് ചിത്രമായ ബീസ്റ്റിന്റെ ട്രൈലെർ ആണ് .

ഈ ട്രൈലറിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഈ ട്രൈലെർ അക്ഷരാർത്ഥത്തിൽ ഒരു കിടിലൻ മാസ്സ് ദൃശ്യാനുഭവം തന്നെയാണ് സമ്മാനിക്കുന്നത് . ഇതിന്റെ ട്രൈലറിൽ നിന്നും ചിത്രം അതിഗംഭീരമാകും എന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ഒരു ട്രൈലെർ കൊടുങ്കാറ്റു പോലെ പടർന്നു പിടിച്ചു കഴിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ . നിമിഷങ്ങൾക്കകം തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കിയത്. ബീസ്റ്റ് ട്രൈലെർ ആകും ഇനി സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്ന് തന്നെ പറയാം.


കോലമാവ്‌ കോകില, ഡോക്ടർ എന്നീ മികച്ച ചിത്രങ്ങൾക്ക് ശേഷം നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ബീസ്റ്റ് സൺ പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത് . ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്ന കിടിലൻ ആക്ഷൻ രംഗങ്ങൾ ഇതിലുണ്ടെന്ന് ട്രൈലെറിൽ നിന്നും മനസിലാക്കാം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു .

ഇതിനോടകം ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പുറത്തു വരികയും അവ പ്രേക്ഷകർക്കിടയിൽ വൻ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്. മനോജ് പരമഹംസയാണ് ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ആർ നിർമ്മലും ആണ്.

Scroll to Top