ഇതെന്ത് ആറ് പെണ്ണുങ്ങളും അഞ്ച് ആണുങ്ങളുമോ..I can be the 12th man..! ട്രൈലർ കാണാം..

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്വൽത്ത് മാൻ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ദിവസത്തെ കഥപറയുന്ന ഈ ചിത്രം സസ്‌പെൻസും എന്റർടൈൻമെന്റും നിറഞ്ഞതാണ്. നേരത്തെ തന്നെ ഈ ചിത്രത്തിന്റെ ഒരു പോസ്റ്റർ റിലീസ് ചെയ്യുകയും അത് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്. ഇപ്പോൾ പുറത്തിറങ്ങിയ ട്രൈലറും ഈ പ്രതീക്ഷ ഊട്ടി ഉറപ്പിക്കുകയാണ് പതിനൊന്ന് സുഹൃത്തുക്കളും അവരുടെ ഒരു ദിവസത്തെ കൂടിച്ചേരലും ആ ദിവസത്തെ നിഗൂഢത നിറഞ്ഞ സംഭവ വികാസങ്ങളുമാണ് ഈ ട്രൈലറിലൂടെ കാണാനാകുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ഈ ട്രൈലർ പുറത്തു വിട്ടിരിക്കുന്നത്. മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും നിരവധി കാഴ്ച്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

കേന്ദ്ര കഥാപാത്രമായ മോഹൻലാലിനെ കൂടാതെ ഉണ്ണിമുകുന്ദൻ , സൈജു കുറുപ്പ്, അനു സിത്താര, അനുശ്രീ, പ്രിയങ്ക നായർ , അനു മോഹൻ , രാഹുൽ മാധവ് , ലിയോണ ലിഷോയ്, ചന്തു നാഥ് , അദിതി രവി , ശിവദ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം മെയ് 20 മുതൽ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

Scroll to Top