തീയേറ്ററിൽ വൻ വിജയമായി മുന്നേറുന്ന 2018..! മനോഹരം വീഡിയോ സോങ്ങ് കാണാം..

തിയേറ്ററുകളിൽ വമ്പൻ വിജയം കാഴ്ചവച്ചു കൊണ്ട് മുന്നേറുകയാണ് ജൂഡ് ആൻറണി ജോസഫ് അണിയിച്ചൊരുക്കിയ 2018 എവരിവൺ ഈസ് എ  ഹീറോ എന്ന ചിത്രം . ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ 2018ലെ ഒരു വീഡിയോ ഗാനമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. വെൺമേഘം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം തിങ്ക്  മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്.

ജോ പോൾ വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് നൽകിയിരിക്കുന്നത് നോബിൻ പോൾ ആണ്. കെ എസ് ഹരീശങ്കർ ആണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ , ആസിഫ് അലി, ലാൽ , നരേൻ , അപർണ ബാലമുരളി, തൻവി റാം ,ഗൗതമി എന്നിവരെയെല്ലാം തന്നെ ഈ ഗാനരംഗത്തിൽ കാണാൻ സാധിക്കും. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചിട്ടുള്ളത്.

കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ് , കലൈയരശൻ , സുധീഷ് , ഗിലു ജോസഫ് , വിനീത കോശി, അജു വർഗീസ്, ശിവദ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 2018ലെ വെള്ളപ്പൊക്കത്തിന് ആസ്പദമാക്കിയ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന്റെ രചയിതാവ് സംവിധായകൻ ജൂഡ് തന്നെയാണ്.

കാവ്യാ ഫിലിം കമ്പനി, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവ നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് , സി കെ പത്മകുമാർ എന്നിവരാണ് . അഖിൽ പി ധർമ്മരാജൻ ചിത്രത്തിൻറെ സഹ രചയിതാവാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ എഡിറ്റർ ചമൻ ചാക്കോ ആണ് .

Scroll to Top